
സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

കൊച്ചി: സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മരുന്നു ക്ഷാമം അതീവ രൂക്ഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോഗ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ പാഴായെന്നും, ശസ്ത്രക്രിയയ്ക്ക് ശേഷം തുന്നാനുള്ള നൂൽ പോലും രോഗികൾ വാങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു രോഗിയുടെ ചികിത്സയ്ക്കായി 88,000 രൂപ ചെലവഴിക്കേണ്ടി വന്നതായും, സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് സർക്കാർ ആശുപത്രികളിൽ സാധനങ്ങൾ വാങ്ങാൻ വേഗത കുറവാണെന്ന മന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ആരോഗ്യമേഖലയിലെ തകർച്ച പഠിക്കാൻ പൊതുജനാരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി യു.ഡി.എഫ് ആരോഗ്യ കമ്മിഷൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രികൾ ഒരു വർഷത്തേക്ക് ആവശ്യമായ സാധനങ്ങൾക്ക് ഇൻഡന്റ് നൽകിയിട്ടും ടെൻഡർ വിളിക്കാത്തതും പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് സതീശൻ ആരോപിച്ചു. “സംസ്ഥാനത്ത് ധനപ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ലാബുകളിലേക്ക് രോഗികളെ പറഞ്ഞയക്കുന്നു
സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്നുകൾ, ലാബ് ടെസ്റ്റുകൾ, ഉപകരണങ്ങൾ എന്നിവക്കായി രോഗികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയക്കുന്ന ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയെ തുടർന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം ലഭിച്ചത്.
സർക്കാർ മെഡിക്കൽ കോളജുകളിൽ ലഭ്യമായ മരുന്നുകൾ എഴുതാതെ, സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങാൻ രോഗികളെ പ്രേരിപ്പിക്കുന്നതായി പരാതിയിൽ ആരോപിക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മരുന്നിന്റെയും ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിൽ മനപൂർവമായ കൃത്യവിലോപം കാണിക്കുന്നുവെന്നും, ഇതുമൂലം രോഗികൾ സ്വകാര്യ ലാബുകളെയും മെഡിക്കൽ ഷോപ്പുകളെയും ആശ്രയിക്കേണ്ടി വരുന്നുവെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.
Opposition Leader V.D. Satheesan has criticized the severe medicine shortage in Kerala's government hospitals and medical colleges, alleging systemic failures. Patients are forced to buy essentials, including surgical threads, and rely on private labs due to deliberate lapses. The UDF has announced a health commission to address the crisis, while the Chief Minister’s office has directed action against a nexus diverting patients to private facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്
Kerala
• 2 days ago
ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം
Weather
• 2 days ago
അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം
Science
• 2 days ago
ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി
uae
• 2 days ago
കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍
Kerala
• 2 days ago
പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്
Kerala
• 2 days ago
ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്
Kerala
• 2 days ago
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്
Kerala
• 2 days ago
ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.
Kerala
• 2 days ago
മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം
Kerala
• 2 days ago
ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• 2 days ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 2 days ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 2 days ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 2 days ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 3 days ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 3 days ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 3 days ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 3 days ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 2 days ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 2 days ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 3 days ago