
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

ഐപിഎല്ലിൽ ഒരുമിച്ച് കളത്തിൽ ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പർതാരം ജോസ് ബട്ലർ. ഗുജറാത്ത് ടൈറ്റൻസ് യുവതാരം സായ് സുദർശനെക്കുറിച്ചാണ് ബട്ലർ പറഞ്ഞത്. സായ് സുദർശന്റെ ബാറ്റിങ് പ്രകടനങ്ങളെക്കുറിച്ചും ഇംഗ്ലണ്ട് താരം സംസാരിച്ചു.
''ഞാൻ ഒരുമിച്ച് ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ചില താരങ്ങളുണ്ട്. ഐപിഎല്ലിൽ സായ് സുദർശനൊപ്പം ബാറ്റ് ചെയ്യാൻ എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. വളരെ നല്ല പെരുമാറ്റമാണ് അവന്റേത്. ബാറ്റ് ചെയ്യുമ്പോൾ ഞങ്ങൾ അധികം സംസാരിക്കാറില്ല. ടീമിനായി അവൻ വളരെ ഉത്തരവാദിത്തോടെയാണ് കളിക്കുന്നത്. ക്രീസിൽ ഒരു ഭാഗത്തു നിന്നും ഞാൻ ബുദ്ധിമുട്ടുമ്പോഴും അവൻ കുഴപ്പത്തിലാകാറില്ല'' ജോസ് ബട്ലർ പറഞ്ഞു.
ഐപിഎല്ലിൽ ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി മിന്നും പ്രകടനമാണ് സായ് പുറത്തെടുത്തത്. ഈ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് സായ് സുദർശനാണ്. 15 മത്സരങ്ങളിൽ നിന്നും 759 റൺസാണ് സായ് സുദർശൻ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ഈ തമിഴ്‌നാട്ടുകാരൻ നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേരോട്ടത്തിൽ പ്രധാനമായ പങ്കുവെച്ച മൂന്നു താരങ്ങളായിരുന്നു ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ബട്ലർ, സായ് സുദർശൻ എന്നിവർ. ഇരുവരുടെയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളാണ് ഗുജറാത്തിനെ ഈ സീസണിൽ മുന്നോട്ട് നയിച്ചത്. ഇരുവരും ഈ സീസണിൽ 500+ റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു ടീമിലെ മൂന്ന് താരങ്ങൾ ഒരു സീസണിൽ 500+ റൺസ് സ്കോർ ചെയ്യുന്നത്. ഇതിനുമുമ്പ് ഒരു സീസണിൽ ഒരു ടീമിലെ രണ്ട് താരങ്ങൾ മാത്രമാണ് 500+ റൺസ് നേടിയിട്ടുള്ളൂ.
2024-25 രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു സായ് പുറത്തെടുത്തത്. തമിഴ്‌നാടിനായി വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 304 റൺസായിരുന്നു സായ് അടിച്ചെടുത്തത്. ഡൽഹിക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയും താരം തിളങ്ങിയിരുന്നു. കൗണ്ടി ക്രിക്കറ്റിലും തന്റെ പ്രതിഭ പുറത്തെടുക്കാൻ സായ്ക്ക് സാധിച്ചിട്ടുണ്ട്. സറേയ്‌ക്കൊപ്പം അഞ്ച് മത്സരങ്ങളിൽ നിന്ന് 281 റൺസ് താരം നേടിയിട്ടുണ്ട്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലും താരം ഇടം നേടി.
England player Jos Buttler has said that they are the players who like to bat together on the field in the IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• 16 hours ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• 17 hours ago
പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം
oman
• 17 hours ago
ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• 17 hours ago
താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ
Saudi-arabia
• 17 hours ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• 17 hours ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• 18 hours ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• 18 hours ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• 18 hours ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• 18 hours ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• 18 hours ago
കോഹ്ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്ന
Cricket
• 18 hours ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• 19 hours ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• 19 hours ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 20 hours ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• 20 hours ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• 20 hours ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• 20 hours ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• 19 hours ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• 19 hours ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• 19 hours ago