
ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവഗണനയിൽ തളർന്ന് പരിയാരം

തളിപ്പറമ്പ്(കണ്ണൂർ): സഹകരണ മേഖലയില്‍ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന പരിയാരം ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താറുമാറായത് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ. ആവശ്യത്തിന് ഡോക്ടര്‍മാരില്ല. മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായി. ജീവൻരക്ഷാ മരുന്നുകള്‍ ലഭ്യമാക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെയും ഈ മെഡിക്കല്‍ കോളജിനെ സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണ്.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിക്ക വിഭാഗങ്ങളും അടച്ചുപൂട്ടി. പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനം നാമമാത്രമായി. ഇതോടെ വടക്കേ മലബാറിലെ സാധാരണക്കാരായ രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്.
സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അര്‍ബുദ ചികിത്സാ വിഭാഗവും കാര്‍ഡിയോളജി വിഭാഗവും ഗ്യാസ്ട്രോ എൻട്രോളജി വിഭാഗവും പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണ്. കാര്‍ഡിയോളജി വിഭാഗത്തില്‍ അടിയന്തര പ്രാധാന്യമുള്ള സര്‍ജറികൾ മാത്രമാണ് നടത്തുന്നത്. മറ്റു സര്‍ജറികള്‍ക്ക് മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
റേഡിയേഷന്‍ ഉപകരണം തകരാറിലായതിനെ തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്ക് അത്യാവശ്യമായ കോബാള്‍ട്ട് തൊറാപ്പി യൂനിറ്റിന് പൂട്ടുവീണിട്ട് അഞ്ച് വര്‍ഷമായി. 2020ല്‍ പ്രവര്‍ത്തനരഹിതമായ കോബാള്‍ട്ട് തൊറാപ്പി മെഷീന് പകരം പുതിയത് വാങ്ങാനുള്ള അംഗീകാരത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടർ ഇതുവരെ കനിഞ്ഞിട്ടില്ല. കോടികൾ വിലമതിക്കുന്ന യൂനിറ്റിന് മുന്നിൽ പാഴ് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുകയാണ്.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ഒ.പി ഡോക്ടര്‍മാരുടെ കുറവ് കാരണം ബുധനാഴ്ച മാത്രമായി ചുരുക്കി. നാലു ഡോക്ടര്‍മാരുടെ സ്ഥാനത്ത് ഉള്ളത് ഒരാൾ മാത്രം. ഗ്യാസ്‌ട്രോ സര്‍ജന്‍ ഇല്ലാത്തതിനാല്‍ സര്‍ജറി വിഭാഗം പൂട്ടിയിട്ട നിലയിലാണ്. ഫാര്‍മസിയില്‍ അവശ്യമരുന്നുകള്‍ ഇല്ലാത്തതിനാല്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ദേശീയപാതയോരത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തി വാങ്ങേണ്ട സ്ഥിതിയാണ്. സൗജന്യ മരുന്നുകളും ലഭിക്കാത്ത സ്ഥിതിയുണ്ട്.
എട്ടു നിലകളുള്ള ആശുപത്രി സമുച്ചയത്തില്‍ പുതുതായി സ്ഥാപിച്ച നാലു ലിഫ്റ്റുകളും പ്രവര്‍ത്തനരഹിതമാണ്. മാലിന്യങ്ങള്‍ പല സ്ഥലങ്ങളിലായി കൂട്ടിയിട്ട നിലയിലാണ്. രോഗശമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം രോഗം പരത്തുന്ന സാഹചര്യമാണ്. നാളുകൾക്കുമുമ്പ് മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് വിസര്‍ജ്യങ്ങളും ആശുപത്രി മാലിന്യങ്ങളും ഉള്‍പ്പെടെ ദേശീയപാതയിൽ ഒഴുക്കിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാട് മുഴുവന്‍ ശുചീകരണം നടക്കുമ്പോഴും പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് പരിസരം കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. മുമ്പ് വാര്‍ഡുകളിലും ആശുപത്രി വരാന്തയിലും പാമ്പുകള്‍ എത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദ്യാര്‍ഥികളുടെ ഹോസ്റ്റലും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും പരിസരവും കാടുമൂടിയ നിലയിലാണ്.
The Pariyaram Government Medical College in Kannur, which was once a model of excellence in the cooperative sector, has deteriorated significantly since the government's takeover. The institution is plagued by a shortage of doctors, non-functional medical equipment, and a lack of essential life-saving medicines. The government's neglect has led to a decline in the college's basic infrastructure and services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• 15 hours ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• 15 hours ago
പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം
oman
• 15 hours ago
ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• 15 hours ago
താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ
Saudi-arabia
• 16 hours ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• 16 hours ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• 16 hours ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• 16 hours ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• 16 hours ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• 16 hours ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• 17 hours ago
കോഹ്ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്ന
Cricket
• 17 hours ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• 17 hours ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• 17 hours ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 18 hours ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• 19 hours ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• 19 hours ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• 19 hours ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• 17 hours ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• 18 hours ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• 18 hours ago