HOME
DETAILS

മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍

  
Shaheer
July 02 2025 | 14:07 PM

Marzana Night Beach Opens in Abu Dhabi A New Landmark in the Citys Entertainment Scene

അബൂദബി: വേനല്‍ക്കാല ചൂടില്‍ നിന്ന് ആശ്വാസം തേടുന്നവര്‍ക്കായി അബൂദബിയിലെ ആദ്യത്തെ നൈറ്റ് ബീച്ചായ മര്‍സാന നൈറ്റ് ബീച്ച് തുറന്നു. ഹുദൈരിയാത്ത് ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നീന്തല്‍ സൗകര്യവും സുഖപ്രദമായ ലോഞ്ചറുകളിലെ വിശ്രമവും ഡൈനിംഗ് ഓപ്ഷനുകളും ആസ്വദിക്കാന്‍ ഈ ബീച്ച് സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്നു.

2025 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാകും ഈ സീസണ്‍ നീണ്ടുനില്‍ക്കുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ സൂര്യാസ്തമയം മുതല്‍ രാത്രി 10 മണി വരെയും, വെള്ളി മുതല്‍ ഞായര്‍ വരെയുള്ള വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും സൂര്യാസ്തമയം മുതല്‍ അര്‍ധരാത്രി വരെയും ബീച്ച് തുറന്നിരിക്കും.

നീന്തലില്‍ ഏര്‍പ്പെടുന്ന സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലൈഫ് ഗാര്‍ഡുകളുടെ മേല്‍നോട്ടത്തോടെ വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്ന വെള്ളത്തോടുകൂടിയ മിനി കൂളറുകളും ബീച്ചില്‍ ലഭ്യമാക്കും.

പ്രവേശന ഫീസ്
ബീച്ചിലേക്കുള്ള പ്രവേശനത്തിന് ഫീസ് ഈടാക്കും, ഇത് ദിവസങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും:

  • തിങ്കള്‍ മുതല്‍ വ്യാഴം വരെ: 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 ദിര്‍ഹം, 6-11 വയസ്സുള്ള കുട്ടികള്‍ക്ക് 25 ദിര്‍ഹം.
  • വെള്ളി മുതല്‍ ഞായര്‍ വരെയും അവധിദിനങ്ങളിലും: 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 100 ദിര്‍ഹം, 6-11 വയസ്സുള്ള കുട്ടികള്‍ക്ക് 50 ദിര്‍ഹം.
  • 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

അബൂദബിയിലെ വേനല്‍ വിനോദം
അബൂദബിയില്‍ വേനല്‍ക്കാല വിനോദം തേടുന്നവര്‍ക്ക് യാസ് ദ്വീപിലെ യാസ് വാട്ടര്‍വേള്‍ഡ് ജൂലൈ 1 മുതല്‍ പുതിയ എക്സ്റ്റന്‍ഷനോടെ തുറന്നിട്ടുണ്ട്. 13,445 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ വാട്ടര്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ അനുഭവം വാഗ്ദാനം ചെയ്യുന്നു.

ദുബൈയിലെ നൈറ്റ് ബീച്ചുകള്‍
ദുബൈയിലെ ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1 എന്നിവിടങ്ങളില്‍ 24/7 പ്രവര്‍ത്തിക്കുന്ന നൈറ്റ് ബീച്ചുകള്‍ 2023 മുതല്‍ സന്ദര്‍ശകര്‍ക്കായി തുടറന്നിട്ടുണ്ട്.

മര്‍സാന നൈറ്റ് ബീച്ച് അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്നും സന്ദര്‍ശകര്‍ക്ക് രാത്രികാല ബീച്ച് അനുഭവം ആസ്വാദ്യകരമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Abu Dhabi welcomes the launch of Marzana Night Beach, promising a vibrant nightlife and beach experience. Authorities say the new attraction will redefine the city’s entertainment and leisure offerings.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്

National
  •  2 days ago
No Image

കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം

Kerala
  •  2 days ago
No Image

ഭ്രഷ്‌ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി

Kerala
  •  2 days ago
No Image

രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ

Cricket
  •  2 days ago
No Image

തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

Kerala
  •  2 days ago
No Image

ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്  

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി

Kerala
  •  2 days ago
No Image

ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ

Football
  •  2 days ago