HOME
DETAILS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

  
Shaheer
July 02 2025 | 17:07 PM

Famous Travel Vlogger Threatened by Staff During Bangkok Kuwait Flight

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേയ്‌സിന്റെ ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് വിമാനയാത്രക്കിടെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച പ്രശസ്ത ട്രാവല്‍ വ്‌ളോഗര്‍ 'നോണ്‍സ്റ്റോപ്പ് ഡാന്‍' എന്ന യൂട്യൂബറെ കാബിന്‍ ക്രൂ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയും വിമാനം ലാന്‍ഡ് ചെയ്തശേഷം പൊലിസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി ആരോപണം. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഡാന്‍ തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോയായി പങ്കുവച്ചു. എന്നാല്‍, ഈ വിഷയത്തില്‍ കുവൈത്ത് എയര്‍വേയ്‌സ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ യാത്ര ചെയ്യവേ, അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചത് കാബിന്‍ ക്രൂ ചോദ്യം ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. താന്‍ ഒരു യൂട്യൂബറാണെന്നും വീഡിയോ ചിത്രീകരിക്കാന്‍ അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്നും ഡാന്‍ വിശദീകരിച്ചു. എന്നാല്‍, വിമാനത്തില്‍ വീഡിയോ എടുക്കാന്‍ അനുമതി നിര്‍ബന്ധമാണെന്നും അനുവാദമില്ലാതെ ചിത്രീകരിച്ച വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യരുതെന്നും ക്രൂ അറിയിച്ചു.

അനുമതിക്കായി എയര്‍ലൈനിന്റെ മാര്‍ക്കറ്റിങ് വിഭാഗവുമായി ബന്ധപ്പെടണമെന്നും, അനുമതി ലഭിച്ച ശേഷം മറ്റൊരു വിമാനത്തില്‍ പുതിയ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണമെന്നും ജീവനക്കാരന്‍ നിര്‍ദേശിച്ചു. മാര്‍ക്കറ്റിങ് വിഭാഗവുമായി ബന്ധപ്പെടാമെന്ന് ഡാന്‍ സമ്മതിച്ചെങ്കിലും, അനുമതി ലഭിക്കുന്നതുവരെ വീഡിയോ എടുക്കരുതെന്ന് ജീവനക്കാരന്‍ വാശിപിടിച്ചുവെന്നാണ് ഡാന്‍ ആരോപിക്കുന്നത്.

പത്ത് മിനിറ്റിന് ശേഷം, പേരും കോണ്‍ടാക്ട് വിവരങ്ങളും ഒരു കടലാസില്‍ രേഖപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ജീവനക്കാരന്‍ ഡാനിനെ സമീപിച്ചു. എന്നാല്‍, ഡാന്‍ ഇതിന് തയ്യാറായില്ല. വിമാനം കുവൈത്തില്‍ ലാന്‍ഡ് ചെയ്തശേഷം പൊലിസ് എത്തി ഡാനിനെ ചോദ്യം ചെയ്തു.

ഡാന്‍ മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയും വിമാനത്തിലെ സെന്‍സിറ്റീവ് സുരക്ഷാ ഉപകരണങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ ആരോപിച്ചു. എന്നാല്‍, താന്‍ ഇരുന്ന കാബിനിലെ വീഡിയോ മാത്രമാണ് ചിത്രീകരിച്ചതെന്ന് ഡാന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന്, പൊലീസ് അന്വേഷണത്തിന് ശേഷം ഇയാളെ വിട്ടയ്ക്കുകയായിരുന്നു.

A popular travel vlogger was allegedly threatened by airline staff for filming a video during a flight from Bangkok to Kuwait. The incident has raised discussions about airline policies and treatment of content creators onboard.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  2 hours ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  2 hours ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  3 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  3 hours ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  3 hours ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  3 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  3 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  4 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  4 hours ago