HOME
DETAILS

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

  
July 01 2025 | 10:07 AM

Kuwait Imposes New Restrictions on Charity Organizations

കുവൈത്ത് സിറ്റി: രാജ്യത്തെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം. കുവൈത്തിലെ ലൈസന്‍സുള്ള ചാരിറ്റബിള്‍ സൊസൈറ്റികളുടെ നേതൃത്വത്തിലുള്ള സംഭാവന ശേഖരണവും നടത്തിപ്പും നിയന്ത്രിക്കുന്ന നടപടികള്‍ പുതിയ ചട്ടക്കൂട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ധന സമാഹരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്ന നിബന്ധനയില്‍ ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്ക് സംഭാവനകള്‍ ശേഖരിക്കുന്നതിനുള്ള ലൈസന്‍സ് പുനരാരംഭിക്കുന്നതായി മന്ത്രാലയം അറിയിച്ചു.  

ലൈസന്‍സുള്ള സൊസൈറ്റികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ സംഭാവനകളുടെ ലിങ്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. വ്യക്തിഗത കേസുകള്‍ക്കായി ഏതെങ്കിലും പ്രത്യേക സംഭാവന ലിങ്ക് സൃഷ്ടിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും, പ്രാദേശികമായും വിദേശത്തുമുള്ള ലൈസന്‍സുള്ള പ്രോജക്റ്റുകള്‍ക്കായുള്ള എല്ലാ പരസ്യങ്ങളിലും അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ശതമാനം വ്യക്തമായി വെളിപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

കൂടാതെ, ഫണ്ട്‌റൈസിംഗ് വെബ്‌സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനായി ചാരിറ്റബിള്‍ സംഘടനകള്‍ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍, പബ്ലിസിറ്റി ഏജന്‍സികള്‍ അല്ലെങ്കില്‍ വ്യക്തിഗത മാര്‍ക്കറ്റര്‍മാരുമായി കരാറില്‍ ഏര്‍പ്പെടുന്നത് മന്ത്രാലയം വിലക്കി. കൂടാതെ സെലിബ്രിറ്റികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍ എന്നിവരുമായുള്ള പങ്കാളിത്തത്തിന് മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എല്ലാ കരട് കരാറുകളുടെയും പകര്‍പ്പുകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും സര്‍ക്കുലര്‍ നമ്പര്‍ (274) അനുസരിച്ച് കരാറിന്റെ കാലാവധി, സേവനങ്ങളുടെ സ്വഭാവം, അനുബന്ധ പദ്ധതികള്‍, സാമ്പത്തിക നിബന്ധനകള്‍ എന്നിവ വിശദമാക്കുകയും ചെയ്യണം.

അടുത്ത പ്രവൃത്തി ദിവസത്തിനുള്ളില്‍ സംഭാവന ഡാറ്റ ഓട്ടോമേറ്റഡ് ചാരിറ്റബിള്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം അടിവരയിട്ടു. ഈ ഡാറ്റയില്‍ സംഭാവനകളുടെ മൂല്യം, ശേഖരണ സ്രോതസ്സുകള്‍, ഭരണപരമായ കിഴിവുകള്‍, ആകെ ലഭിച്ച സംഭാവന തുക എന്നിവ ഉള്‍പ്പെടുത്തണം. ശേഖരിക്കുന്ന എല്ലാ ഫണ്ടുകളും നിയന്ത്രണ നടപടിക്രമങ്ങള്‍ക്കനുസൃതമായി ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം. ലൈസന്‍സുള്ള പദ്ധതികള്‍ക്കായി ബാങ്ക് കിഴിവുകള്‍ വഴി ശേഖരിക്കുന്ന തുകകള്‍ വിശദീകരിക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ചാരിറ്റബിള്‍ സൊസൈറ്റികള്‍ ബാധ്യസ്ഥരാണ്. മാത്രമല്ല, ലഭിച്ച ചെക്കുകള്‍ക്കും സാമ്പത്തിക കൈമാറ്റങ്ങള്‍ക്കും ദിവസേനയുള്ള അറിയിപ്പുകള്‍ നല്‍കണം. സംഭാവന തുക, ദാതാവിന്റെ പേര്, പിന്തുണയ്ക്കുന്ന പ്രോജക്റ്റ് എന്നിവയും വ്യക്തമാക്കണം.

പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍, ചാരിറ്റബിള്‍ സൊസൈറ്റികളെ മൂന്നായി തരംതിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അനുസരണയുള്ളത്, ഭാഗികമായി അനുസരണയുള്ളത്, അനുസരണയില്ലാത്തത് എന്നിങ്ങനെയായിരിക്കും തരംതിരിക്കുക. അനുസരണയില്ലാത്തതായി കണ്ടെത്തിയ സ്ഥാപനങ്ങളെ സംഭാവനകള്‍ ശേഖരിക്കുന്നതില്‍ നിന്ന് വിലക്കും. പുതിയ ഗവേണന്‍സ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ ടീമുകളെ വിന്യസിക്കും. അന്താരാഷ്ട്ര ദുരിതാശ്വാസ കാമ്പയ്‌നുകളെ സംബന്ധിച്ച്, വ്യക്തമായി നിര്‍വചിക്കപ്പെട്ട കാമ്പയ്ന്‍ ദൈര്‍ഘ്യം, ഭരണപരമായ കിഴിവുകളുടെ വെളിപ്പെടുത്തല്‍, വിദേശ നിര്‍വ്വഹണ പങ്കാളികളെ തിരിച്ചറിയല്‍ എന്നിവയുടെ ആവശ്യകതയും മന്ത്രാലയം ആവര്‍ത്തിച്ചു.

The Kuwaiti government has introduced new restrictions on charity organizations to enhance oversight, transparency, and prevent misuse of funds. NGOs are urged to comply with updated regulations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിലെ എസി കോച്ചിലെ ശുചിമുറിയിൽ 3 വയസുകാരന്റെ മൃതദേഹം; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഉറ്റബന്ധു അറസ്റ്റിൽ

crime
  •  4 days ago
No Image

സഊദിയില്‍ സന്ദര്‍ശ വിസയിലെത്തിയ ഇന്ത്യന്‍ യുവതി മക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതി പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  4 days ago
No Image

പട്ടിണിക്കും മിസൈലുകള്‍ക്കും മുന്നില്‍ തളരാതെ ഹമാസ്; ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ മിന്നലാക്രമണം, അഞ്ച് പേരെ വധിച്ചു, 20 പേര്‍ക്ക് പരുക്ക്

International
  •  4 days ago
No Image

നോർത്ത് അൽ ബത്തിനയിലെ വീട്ടിൽ റെയ്ഡ്; വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്റ്റംസ്

latest
  •  5 days ago
No Image

സ്കൂട്ടറിൽ യാത്രചെയ്തിരുന്ന പെൺകുട്ടികളെ പിന്തുടർന്ന് മയിൽപ്പീലി വച്ച് ശല്യപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ; വീഡിയോ വൈറൽ

crime
  •  5 days ago
No Image

പാലുമായി യാതൊരു ബന്ധവുമില്ല; ഉപയോക്താക്കൾക്കുണ്ടായ സംശയം റെയ്​ഡിൽ കലാശിച്ചു; പിടിച്ചെടുത്തത് 550 കിലോ പനീർ

National
  •  5 days ago
No Image

ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചു; ദി പേൾ പ്രദേശത്തെ കാർ കമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം

qatar
  •  5 days ago
No Image

'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍

Kerala
  •  5 days ago
No Image

'ഞങ്ങളെ പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഒന്ന് കണ്ണാടി നോക്കട്ടെ, ചുറ്റും നില്‍ക്കുന്നത് ആരൊക്കെയാണ് എന്ന് കാണട്ടെ'  മറുപടിയുമായി പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago
No Image

ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം

uae
  •  5 days ago