
ഇസ്‌റാഈല്‍ സൈന്യത്തിന് ചരമഗീതം പാടി; പിന്നാലെ ബോബ് വിലന്റെ വിസ റദ്ദാക്കി യുഎസ്

വാഷിങ്ടണ്‍: ഇസ്‌റാഈല്‍ സൈന്യത്തിന് ചരമഗീതം പാടിയ പ്രമുഖ ബ്രിട്ടിഷ് റാപ്പ് ഗായകരായ ബോബ് വിലന്റെയും ബോബി വിലന്റെയും ബാന്‍ഡ് അംഗങ്ങളുടെയും വിസ റദ്ദാക്കി യു.എസ്. ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ രണ്ടുലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത സംഗീതോത്സവത്തിലാണ് ഇസ്‌റാഈലി സൈന്യത്തിനെതിരേ ഇവര്‍ ഗാനമാലപിച്ചത്.
ഫലസ്തീന്‍ അനുകൂല, ഇസ്‌റാഈല്‍ വിരുദ്ധ നിലപാടു പുലര്‍ത്തുന്ന റാപ്പ് ബാന്‍ഡാണ് ബോബ്‌സ്. ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനികള്‍ക്കു നേരെ നടത്തുന്ന ക്രൂരതയ്ക്കു നേരെ ശക്തമായ പ്രതിഷേധമാണ് ബാന്‍ഡിന്റെ പരിപാടികളില്‍ അലയടിക്കുന്നത്. ഫ്രീ ഫ്രീ ഫലസ്തീന്‍, ഡത്ത് ഡത്ത് ടു ദ ഐ.ഡി.എഫ് എന്ന ഇവരുടെ ഗാനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ ഗാനമാണ് യു.എസ് ഭരണകൂടത്തെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതും.

വിസ റദ്ദാക്കിയ കാര്യം യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ലന്‍ഡൗ എക്‌സിലാണ് വെളിപ്പെടുത്തിയത്. വിസ റദ്ദാക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
അതേസമയം , വിവാദ ഗാനത്തെ തുടര്‍ന്ന് റാപ്പര്‍മാര്‍ക്കെതിരേ ബ്രിട്ടിഷ് പൊലിസ് ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാനത്തിന്റെ വിഡിയോ ബി.ബി.സി നീക്കം ചെയ്തു. ഇസ്‌റാഈലി സൈന്യത്തിനെതിരായ ഗാനത്തെ തുടര്‍ന്ന് ഫ്രഞ്ച് മ്യൂസിക് ഫെസ്റ്റിവലില്‍ നിന്ന് ബോബ് വിലനെ ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം താന്‍ കണ്ട കാര്യമാണ് താന്‍ ഗാനത്തിലൂടെ പറഞ്ഞതെന്ന് ബോബ് വിലന്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

പ്രശസ്ത ഡ്രമ്മറായ ബോബ് വിലനും ഗായകന്‍ ബോബി വിലനും ചേര്‍ന്ന് നടത്തുന്ന റാപ്പ് സംഗീത ബാന്‍ഡാണ് ബോബ്‌സ്. ഇവരെ ചേര്‍ത്ത് വിളിക്കുന്നതും ബോബ്‌സ് എന്നാണ്. 2017ലാണ് റാപ്പ് ബാന്‍ഡ് ആരംഭിക്കുന്നത്. 2020ല്‍ വി ലിവ് ഹിയര്‍ എന്ന ആല്‍ബം പുറത്തുവിട്ടു. വംശീയത, മുതലാളിത്തം, പൊലിസ് അക്രമം തുടങ്ങിയവയ്‌ക്കെതിരായ പ്രമേയങ്ങളാണ് ബോബ് വിലന്‍ ബാന്‍ഡ് ആലപിക്കുന്നത്. അതിനാല്‍ തന്നെ ജനലക്ഷങ്ങള്‍ ബോബ് വിലന്‍ ബാന്‍ഡിനെ കൈനീട്ടി സ്വീകരിച്ചു. വലിയ ആരാധകവൃന്ദമാണ് ലോകത്തെങ്ങും ഇവര്‍ക്കുള്ളത്. ഓരോ പരിപാടിക്കും ലക്ഷക്കണക്കിനു സംഗീതപ്രേമികളാണ് പങ്കെടുക്കുന്നത്.
British rap duo Bob Vylan have been banned from the US after the group’s frontman called for the death of all Israeli soldiers in a Glastonbury performance
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 13 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 13 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 14 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 14 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 14 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 14 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 14 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 15 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 15 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 15 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 15 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 15 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 16 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 16 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 18 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 18 hours ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 18 hours ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 19 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 16 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 16 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 17 hours ago