HOME
DETAILS

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

  
Laila
July 03 2025 | 04:07 AM

Voter List Controversy in Bihar INDIA Alliance Plans to Approach Supreme Court

ഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ വിവാദം ഉയരുന്നു. തിരിച്ചറിയലിനായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതിയെന്ന് ആധാരമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയാണ് വിവാദത്തിന് കാരണം. ഈ നീക്കം അപ്രായോഗികമാണെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടിയിലൂടെ 3 കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ വിവരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ സഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചെങ്കിലും നടപടി തുടരുമെന്ന മറുപടിയാണ് കിട്ടിയതെന്നും ഇന്ത്യ സഖ്യം നേതാക്കള്‍ വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ വലിയ വര്‍ധനവ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

പുതുക്കിയ പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപയാണ് ലഭിക്കുക. വര്‍ധിപ്പിച്ച പെന്‍ഷന്‍ തുക ജൂലൈ മാസം മുതല്‍ വിതരണം ചെയ്യുമെന്ന് നിതീഷ് കുമാര്‍ എക്‌സില്‍ കുറിച്ചിരുന്നു. ഈ തീരുമാനം ഗുണഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 'സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതി പ്രകാരം വിധവകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെന്‍ഷന്‍ ലഭിക്കുമെന്ന വിവരം നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

ജൂലൈ മാസം മുതല്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും വര്‍ധിച്ച നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്ക് എല്ലാ മാസവും 10ാം തിയതി ഈ തുക അയക്കുന്നത് ഉറപ്പാക്കും' നിതീഷ് കുമാര്‍ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. പരിഷ്‌കരിച്ച പെന്‍ഷന്‍ എല്ലാ മാസവും പത്താം തീയതി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബീഹാറിന്റെ സാമൂഹിക ക്ഷേമ പദ്ധതിയുടെ കീഴില്‍ വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും വിധവകളെയും മറ്റ് അര്‍ഹരായ വ്യക്തികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  11 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  11 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  11 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  12 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  12 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  13 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  13 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  13 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  14 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  14 hours ago