
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

ഗസ്സ: ഗസ്സയില്‍ ഇസ്‌റാഈലി സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ സഡന്‍ അറ്റാക്ക്. ആക്രമത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സൈനികര്‍ മരിച്ചതായി ഐ.ഡി.എഫ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
സൈനികര്‍ മരിച്ചതായും പരുക്കേറ്റതായും ഇസ്‌റാഈല്‍ മീഡിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എലൈറ്റ് എഗോസ് യൂണിറ്റിലെ ഒരു സൈനികന്‍ സ്‌നൈപ്പര്‍ ആക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ടാങ്കില്‍ സ്‌ഫോടകവസ്തു ഇടിച്ച് മറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരെ അഷ്‌ദോഡിലെ അസുത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തീവ്രമായ പോരാട്ടം തുടരുന്നതിനിടെ ഗസ്സ സിറ്റിയുടെ കിഴക്കു നിന്ന് സൈനികരെ ഇസ്‌റാഈല്‍ പിന്‍വലിച്ചതായി അല്‍ അഖ്‌സ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡസന്‍ കണക്കിന് സൈനികരെ ലക്ഷ്യമിട്ട് ഗസ്സ സിറ്റിക്ക് സമീപം ഷജയ്യയില്‍ പോരാളികള്‍ ആക്രമണം നടത്തിയതായി അല്‍-ഖുദ്സ് ബ്രിഗേഡ് ഫീല്‍ഡ് കമാന്‍ഡര്‍ വ്യക്തമാക്കി.
Al-Quds Brigades released footage of their fighters targeting Israeli troops and military vehicles with mortar shells during the ongoing incursion into Khan Yunis. pic.twitter.com/3syDhC7ihP
— The Palestine Chronicle (@PalestineChron) July 2, 2025
മൈന്‍ഫീല്‍ഡ് പൊട്ടിത്തെറിച്ചതോടെയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പിന്നാലെ സൈന്യം സമീപത്തുള്ള ആളൊഴിഞ്ഞ സിവിലിയന്‍ വീടുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് പോരാളികള്‍ അവരുടെ ഒളിത്താവളങ്ങള്‍ അക്രമിച്ചു.
''ഞങ്ങള്‍ ലക്ഷ്യമിട്ട് സേനയെ പതിയിരുന്ന് അക്രമിച്ചു, ലൈറ്റ്, മീഡിയം ആയുധങ്ങള്‍ ഉപയോഗിച്ച് വളരെ അടുത്തു നിന്നായിരുന്നു പോരാട്ടം' കമാന്‍ഡര്‍ പറഞ്ഞു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസ് പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്ന ഒരു ഇസ്‌റാഈലി രഹസ്യാന്വേഷണ ഡ്രോണ്‍ തങ്ങള്‍ വെടിവച്ചിട്ടതായും അല്‍-ഖുദ്സ് ബ്രിഗേഡുകള്‍ ഒരു പ്രത്യേക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ഗസ്സ മുനമ്പിലുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച, കിഴക്കന്‍ ഖാന്‍ യൂനിസിലെ ഒരു ഇസ്‌റാഈലി കാലാള്‍പ്പട യൂണിറ്റിനെ പോരാളികള്‍ പതിയിരുന്ന് അക്രമിച്ചിരുന്നു. ഡി 9 മിലിട്ടറി ബുള്‍ഡോസര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിച്ചതായും പോരാളികള്‍ വ്യക്തമാക്കി.
മാര്‍ച്ചില്‍ പോരാട്ടം പുനരാരംഭിച്ചതിനുശേഷം കുറഞ്ഞത് 30 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്‌റാഈലി വൃത്തങ്ങള്‍ സമ്മതിക്കുന്നു. ഗസ്സയില്‍ കരയാക്രമണം ആരംഭിച്ചതിനുശേഷം 438 സൈനികരെങ്കിലും ഇസ്‌റാഈലിന്റെ ഭാഗത്തു നിന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഗസ്സയില്‍ കൊല്ലപ്പെട്ട സൈനികരുടെ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലാണെന്നാണ് ഫലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നത്.
അതിനിടെ ഇസ്‌റാഈല്‍ പിന്തുണയോടെ ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘത്തിന്റെ തലവനായ യാസര്‍ അബൂ ഷബാബ് 10 ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, ഈ ഉത്തരവ് തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നാണ് ഷബാബ് ഗ്രൂപ്പിന്റെ പ്രതികരണം. ഗസ്സയില്‍ സഹായവിതരണം നടത്തുന്ന യുഎസ്-ഇസ്‌റാഈല്‍ പിന്തുണയുള്ള ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്നും ഷബാബ് ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ജി.എച്ച്.എഫ് സഹായവിതരണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് നേരെ ഇസ്‌റാഈല്‍ തുടര്‍ച്ചയായി വെടിവെപ്പ് നടത്തുകയാണ്. വെടിവെപ്പില്‍ 600ല്‍ കൂടുതല്‍ ഫലസ്തീനികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
A sudden attack by Palestinian fighters on an Israeli military hideout in Gaza has resulted in two soldiers being killed and several others injured. An elite Egoz unit sniper was among the dead, with multiple soldiers critically wounded in a tank explosion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം
Kerala
• 2 days ago
പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
uae
• 3 days ago
യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ
uae
• 3 days ago
മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
Kerala
• 3 days ago
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
Kerala
• 3 days ago
കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ
Football
• 3 days ago
നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍
uae
• 3 days ago
മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്
National
• 3 days ago
ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്
Cricket
• 3 days ago
സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി
Saudi-arabia
• 3 days ago
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി
uae
• 3 days ago
രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്കാരം സുരേഷ് മമ്പള്ളിക്ക്
Kerala
• 3 days ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്
Cricket
• 3 days ago
അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video
National
• 3 days ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം
Kerala
• 3 days ago
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
crime
• 3 days ago
ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 3 days ago
ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി
Kerala
• 3 days ago
വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
Kerala
• 3 days ago
തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ
Kerala
• 3 days ago
വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം
uae
• 3 days ago