HOME
DETAILS

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

  
Shaheer
July 04 2025 | 02:07 AM

Historian and Former Calicut University VC Dr KKN Kurup Criticizes SFI

കോഴിക്കോട്: വിദേശസർവകലാശാലകളെ സ്വാഗതം ചെയ്യുന്ന എസ്.എഫ്.ഐ നയത്തിനെതിരേ ചരിത്രകാരനും ഇടതു സഹയാത്രികനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ. എൻ കുറുപ്പ്. ഫേസ്ബുക്കിലാണ് വിമർശനം. ഇതെല്ലാം അപ്രിയസത്യങ്ങളാണെന്നറിയാം. രാജാവ് നഗ്നനാണെന്ന് പറയാൻ അധികമാരും തയ്യാറാകുകയില്ല. ഇതെല്ലാം കണ്ടിട്ടും പ്രതിഷേധിക്കാൻ കഴിവില്ലാത്ത ഒരു ദുർബലമനസ്‌കനാകാൻ എന്റെ ഉന്നതാധ്യാപനപരിചയം അനുവദിക്കുന്നില്ല'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കോഴിക്കോട്ട് നടന്ന എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം വിദേശ സർവകലാശാലകളുടെ  സ്വതന്ത്രപ്രവർത്തനത്തിന് അനുകൂലമാണെന്നാണ് മനസ്സിലായത്. അതിലൂടെ നമ്മുടെ രാജ്യമെന്തു നേടുമെന്നതിനെപ്പറ്റി സമ്മേളനത്തിലെ ചർച്ചകളും പ്രമേയങ്ങളും ഒന്നും വ്യക്തമാക്കുന്നില്ലെന്നാണ് തോന്നുന്നത്.

ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് നൽകിയ ശുപാർശയിൽ മുതലാളിമാരുടെ അനേകമനേകം സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും യു.ജി.സി ഇന്ത്യയിൽ സ്ഥാപിച്ചു. അവയിലൂടെ പുറത്തുവന്ന ടെക്കികളും ശാസ്ത്രജ്ഞരുമെല്ലാം വിദേശകമ്പനികളിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു. ആ കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാനുള്ള സംസ്‌കാരം അവർ ഇന്ത്യയിൽ വളർത്തിയെടുത്തു. ഇനിവരുന്ന പുതിയ വൈസ് ചാൻസലർമാർ ഇത്തരം സി.ഇ.ഒ.മാർ കൂടിയാകാം. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ ഭാരതീയഭാഷകളും സംസ്‌കാരവും തത്വശാസ്ത്രവും പഠിക്കുവാനും പഠിപ്പിക്കുവാനും ആരും തയാറായെന്ന് വരില്ലെന്നും അദ്ദേഹം കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  11 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  11 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  11 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  12 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  12 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  13 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  13 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  13 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  13 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  14 hours ago