HOME
DETAILS

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

  
Shaheer
July 04 2025 | 06:07 AM

Dubai Emerges as the Global Capital of the Luxury Property Market

ദുബൈ: ആഡംബര റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ലോകത്തെ മുന്‍നിര നഗരങ്ങളെ മറികടന്ന് ദുബൈ. ലണ്ടന്‍, മിയാമി തുടങ്ങിയ പരമ്പരാഗത വിപണികളെ പിന്തള്ളി, ബ്രാന്‍ഡഡ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളില്‍ ദുബൈ മുന്‍നിരയില്‍ എത്തിയതായി ബെറ്റര്‍ഹോംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രാന്‍ഡഡ് റെസിഡന്‍സുകളുടെ കുതിപ്പ്

'ബ്രാന്‍ഡഡ് റെസിഡന്‍സസ്: ദുബൈ vs ദി വേള്‍ഡ്' റിപ്പോര്‍ട്ട് പ്രകാരം, 2031ഓടെ 140ലധികം ബ്രാന്‍ഡഡ് പ്രോജക്ടുകള്‍ ദുബൈ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലോകത്തെ മറ്റേതൊരു നഗരത്തേക്കാളും കൂടുതലാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ വിഭാഗത്തില്‍ 160% വളര്‍ച്ചയാണ് ദുബൈ കൈവരിച്ചത്. 2024ല്‍ മാത്രം 13,000 ബ്രാന്‍ഡഡ് വീടുകള്‍ വിറ്റഴിക്കപ്പെട്ടു. 

പ്രീമിയം വിലയും ആകര്‍ഷണവും

'ഉയര്‍ന്ന ആസ്തിയുള്ളവര്‍ വെറും പ്രോപ്പര്‍ട്ടികള്‍ക്ക് പിന്നാലെയല്ല. ജീവിതശൈലി, ബ്രാന്‍ഡ് മൂല്യം, ദീര്‍ഘകാല വളര്‍ച്ച എന്നിവയാണ് അവര്‍ തേടുന്നത്,' ബെറ്റര്‍ഹോംസിന്റെ സെയില്‍സ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ സിന പറഞ്ഞു. 

'ദുബൈ ഈ മൂന്ന് ഘടകങ്ങളും വാഗ്ദാനം ചെയ്യുന്നു, അതാണ് ലണ്ടനും മിയാമിയും പോലുള്ള വിപണികളെ മറികടക്കാന്‍ കാരണം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ ആഡംബര വീടുകളെ അപേക്ഷിച്ച് ബ്രാന്‍ഡഡ് റെസിഡന്‍സുകള്‍ക്ക് 40-60% പ്രീമിയം വാങ്ങുന്നവര്‍ നല്‍കുന്നു. ഉദാഹരണത്തിന്, ബള്‍ഗാരി റെസിഡന്‍സസിന് ചതുരശ്ര അടിക്ക് 10,500 ദിര്‍ഹം വിലയുണ്ട്. ബുഗാട്ടി റെസിഡന്‍സസിന് 237% പ്രീമിയം ലഭിക്കുന്നു. എന്നിട്ടും, ആഗോള നിക്ഷേപകര്‍ക്ക് ദുബൈ താങ്ങാനാവുന്ന നിരക്കില്‍ ആകര്‍ഷകമായ ബ്രാന്‍ഡ് മൂല്യം വാഗ്ദാനം ചെയ്യുന്നു.

ദുബൈയുടെ മുന്‍തൂക്കം

ദുബൈയുടെ വളര്‍ച്ച അളവിനെ മാത്രമല്ല, തന്ത്രപരമായ സ്ഥാനനിര്‍ണയത്തെയും ആശ്രയിച്ചിരിക്കുന്നു. മിയാമിയിലെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റെസിഡന്‍സസ് പോലുള്ള അള്‍ട്രാലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍ ചതുരശ്ര അടിക്ക് 25,000 ദിര്‍ഹം വരെ വിലയുള്ളവയാണ്. എന്നാല്‍, ദുബൈ മത്സരാധിഷ്ഠിത വിലകളില്‍ താരതമ്യപ്പെടുത്താവുന്ന ബ്രാന്‍ഡ് ആകര്‍ഷണം നല്‍കുന്നു.

ലണ്ടനെ അപേക്ഷിച്ച് നികുതി ആനുകൂല്യങ്ങള്‍ ഉള്ളത് ദുബൈയെ മികച്ചുനിര്‍ത്തുന്നു. മിയാമിയെ അപേക്ഷിച്ച് താങ്ങാനാവുന്ന വിലയിലുള്ള പ്രോപ്പര്‍ട്ടികള്‍ ലഭിക്കുന്നതിനാല്‍ ധാരാളം പേര്‍ ദുബൈയെ തിരഞ്ഞെടുക്കുന്നു.  ഫുക്കറ്റ്, സ്‌പെയിനിലെ നഗരങ്ങള്‍ എന്നിവയെ അപേക്ഷിച്ച് ശക്തമായ വളര്‍ച്ചാ സാധ്യതയുള്ളതിനാല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ദുബൈയ്ക്ക് കഴിയുന്നു. 

ലണ്ടനിലെ OWO റെസിഡന്‍സസ് ചതുരശ്ര അടിക്ക് 20,000 ദിര്‍ഹം വരെ വിലയുള്ളവയാണ്, എന്നാല്‍ ഉയര്‍ന്ന നികുതിയും ബ്യൂറോക്രസിയും നിക്ഷേപകരുടെ താല്‍പ്പര്യം കുറയ്ക്കുന്നു. തായ്‌ലന്റും സ്‌പെയിനും ആഡംബരം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ദുബൈയുടെ പണലഭ്യത, വേഗതയേറിയ നിര്‍വഹണം, നിക്ഷേപകസൗഹൃദ ആവാസവ്യവസ്ഥ എന്നിവയുമായി പൊരുത്തപ്പെടാനാവുന്നില്ല.

ബ്രാന്‍ഡഡ് ജീവിതശൈലിയുടെ പുതിയ യുഗം

ഫോര്‍ സീസണ്‍സ്, റിറ്റ്‌സ്‌കാള്‍ട്ടണ്‍ പോലുള്ള പരമ്പരാഗത ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകളില്‍ നിന്ന്, ഫാഷന്‍ ഹൗസുകളും (അര്‍മാനി) സൂപ്പര്‍കാര്‍ ബ്രാന്‍ഡുകളും (ബുഗാട്ടി) ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന വിപണിയിലേക്ക് ബ്രാന്‍ഡഡ് റെസിഡന്‍സുകള്‍ മാറിയിരിക്കുന്നു. ദുബൈയില്‍ ഈ വൈവിധ്യം പ്രകടമാണ്:

ബുഗാട്ടി റെസിഡന്‍സസ് (ബിംഗാട്ടി)

അര്‍മാനി ബീച്ച് റെസിഡന്‍സസ് (അരാഡ)

സിക്‌സ് സെന്‍സസ് റെസിഡന്‍സസ് (സെലക്ട് ഗ്രൂപ്പ്)

എമ്മാര്‍, മെറാസ്, നഖീല്‍ തുടങ്ങിയ മാസ്റ്റര്‍ ഡെവലപ്പര്‍മാര്‍ ബ്രാന്‍ഡ്‌ കേന്ദ്രീകൃത കമ്മ്യൂണിറ്റികളിലൂടെ വീടിനും ജീവിതശൈലി ലക്ഷ്യസ്ഥാനത്തിനും ഇടയിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കുന്നു.

വിപണി വിഹിതവും ഭാവിയും

2030ഓടെ മെന മേഖലയിലെ ബ്രാന്‍ഡഡ് റെസിഡന്‍സുകളുടെ വിപണി വിഹിതം 25% കൈവരിക്കുമെന്നാണ് പ്രതീക്ഷ. ദുബൈ ഈ വളര്‍ച്ചയുടെ മുന്‍നിരയില്‍ തുടരുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഇപ്പോള്‍ തന്നെ, ദുബൈയുടെ മൊത്തം റിയല്‍ എസ്റ്റേറ്റ് ഇടപാട് മൂല്യത്തിന്റെ 8.5%വും ബ്രാന്‍ഡഡ് റെസിഡന്‍സുകളാണ് പ്രതിനിധീകരിക്കുന്നത്.

Dubai has officially taken the lead as the world's top luxury real estate hub, surpassing major cities like London and New York. High-end property demand, foreign investments, and iconic developments fuel this rise in the UAE’s property sector.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  11 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  11 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  11 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  12 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  12 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  13 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  13 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  13 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  14 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  14 hours ago