HOME
DETAILS

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

  
Salah
July 04 2025 | 09:07 AM

 actor Vijay will be tvk chief ministerial candidate and no alliance with bjp

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാപക നേതാവും നടനുമായ വിജയ് മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2026 ഏപ്രിൽ/മെയ് മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടിവികെ ബിജെപിയുമായി സഖ്യം ചേരുമെന്ന അഭ്യൂഹങ്ങളെയും വിജയ് തള്ളി. ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടിയാണെന്ന് പറഞ്ഞ വിജയ് പെരിയാറിനെ അപമാനിക്കുന്നവർക്ക് തമിഴ് മണ്ണിൽ ഇടമില്ലെന്നും പ്രഖ്യാപിച്ചു. 

പ്രത്യയശാസ്ത്ര ശത്രുക്കളുമായും വിഘടനവാദികളുമായും നേരിട്ടോ അല്ലാതെയോ സഖ്യം വേണ്ട. മതത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനായി ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തുകയും ചെയ്യുന്നു. അവരുടെ ഇത്തരം വിഷലിപ്തമായ ശ്രമങ്ങൾ എവിടെയും ഫലപ്രദമാകില്ല. തമിഴ്‌നാട്ടിൽ ഒരിക്കലും വിജയിക്കില്ല എന്നും വിജയ് യോഗത്തിൽ പറഞ്ഞു.

വിജയുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ചേരുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. രാഷ്ട്രീയ ലാഭത്തിനായി ബിജെപിയുമായി ചേരാൻ ഞങ്ങൾ ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് ടിവികെ ആണ് എന്നും പാർട്ടി അറിയിച്ചു.

വിജയ് യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഒരു പ്രത്യേക പ്രമേയം പാസാക്കി. അടുത്ത മാസം വലിയ തോതിൽ ഒരു സംസ്ഥാന സമ്മേളനം നടത്താനും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായി ഗ്രാമങ്ങളിൽ പൊതുയോഗങ്ങൾ നടത്താനും തീരുമാനായിട്ടുണ്ട്. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ നേതൃത്വത്തിൽ സംസ്ഥാന പര്യടനം നടത്തും.

 

The Tamilaga Vetri Kazhagam (TVK) on Friday officially announced that party founder and actor Vijay will be its Chief Ministerial candidate for the upcoming 2026 Tamil Nadu Assembly Elections, expected to be held in April or May 2026. Addressing speculation about a possible alliance with the BJP, Vijay firmly denied any such move, stating that the BJP is a divisive party. He further declared that those who insult Periyar will not be tolerated on Tamil soil.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  11 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  11 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  11 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  12 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  12 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  13 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  13 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  13 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  14 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  14 hours ago