HOME
DETAILS

ജയിലിൽ നിന്നും വിവാഹ വേദിയിലേക്ക്: ​ഗുണ്ടാ നേതാവിന് വിവാഹത്തിനായി അഞ്ച് മണിക്കൂർ പരോൾ

  
Sabiksabil
July 04 2025 | 11:07 AM

From Jail to Wedding Venue Gangster Leader Granted Five-Hour Parole for Marriage

 

ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവിന് സ്വന്തം വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അഞ്ച് മണിക്കൂർ നേരത്തേക്ക് പരോൾ അനുവദിച്ചു. ദബാംഗ് എന്ന അമിത് എന്നയാളാണ് അഞ്ച് മണിക്കൂർ പരോളിൽ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി വിവാഹിതനാകുന്നത്. ഡൽഹിയിലെ നരേലയിലുള്ള താജ്പൂർ ഗ്രാമത്തിൽ, ​ഗുണ്ട സംഘത്തിന്റെ ശക്തികേന്ദ്രത്തിലാണ് വിവാഹ ചടങ്ങ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചടങ്ങിൽ മുൻനിര ഗുണ്ടാ സംഘാംഗങ്ങളും പങ്കെടുക്കുമെന്ന പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാണ് അമിതിനെ വിവാഹ വേദിയിലേക്ക് കൊണ്ടുപോകുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ താജ്പൂർ ഗ്രാമത്തിൽ വൻ പൊലീസ് സന്നാഹവും വിന്യസിച്ചിട്ടുണ്ട്.

2023-ൽ തിഹാർ ജയിലിൽ വെച്ച് എതിരാളികളായ ഗോഗി സംഘത്തിന്റെ ആക്രമണത്തിൽ സുനിൽ ബല്യാൻ എന്ന ​ഗുണ്ട കൊല്ലപ്പെട്ടിരുന്നു. ഒരു ദശാബ്ദത്തിലേറെ ടില്ലു സംഘത്തിന്റെ തലവനായിരുന്ന സുനിലിന്റെ മരണത്തോടെ, അമിത് സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 2020-ൽ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (എംസിഒസിഎ) പ്രകാരം ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അമിതിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് വഴിയൊരുക്കിയ വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അമിതിനെതിരെ കൊലപാതകം, പിടിച്ചുപറി, ആയുധ നിയമം തുടങ്ങിയ വകുപ്പുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. 2018-ൽ രോഹിണി കോടതിക്ക് സമീപം ഗോഗി എന്ന ​ഗുണ്ടസംഘത്തിലെ മോനു നേപ്പാളി എന്നയാളെ കൊലപ്പെടുത്തിയതിനും, സുനിലിന്റെ മരണത്തിന് പ്രതികാരമായി അലിപൂർ കൊലപാതക കേസ് ആസൂത്രണം ചെയ്തതിനും അമിതിനെതിരെ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. നിലവിൽ തിഹാർ ജയിലിലെ മൂന്നാം നമ്പർ സെല്ലിൽ കഴിയുന്ന അമിതിന്റെ വിവാഹ ചടങ്ങ് കനത്ത സുരക്ഷയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

 

Amit, a key member of the notorious Tillu Tajpuriya gang, will be released on a five-hour parole from Tihar Jail to get married today. The wedding will take place in Tajpur village, Narela, under tight security, with senior gang members expected to attend.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  12 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  12 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  13 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  13 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  13 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  14 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  14 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  14 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  15 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  15 hours ago