
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

മലപ്പുറം: പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു ഭാഷാധ്യാപക നിയമനത്തിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ. ഇത് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്കാണ്. ഭാഷാധ്യാപക നിയമനത്തിന് അടിസ്ഥാന യോഗ്യതയായ ഡി.എൽ.എഡ് (ഡിപ്ലോമ ഇൻ എലിമെൻ്റെറി എജ്യുക്കേഷൻ) കോഴ്സ് നിർബന്ധമാക്കുമെന്ന ഉത്തരവിലാണ് സർക്കാർ ഇളവ് നൽകിയിരിക്കുന്നത്.
പരീക്ഷാഭവൻ നേരിട്ട് നടത്തിയിരുന്ന വിവിധ ഭാഷാധ്യാപക പരീക്ഷകളും അധ്യാപക യോഗ്യതാ പരീക്ഷയായ കെ - ടെറ്റും വിജയിച്ച് നിയമനത്തിൽ അവ്യക്തത നേരിട്ടിരുന്ന ഒട്ടേറെ പേർക്കാർണ് പുതിയ ഉത്തരവ് ആശ്വാസമാകുന്നത്. ഡി.എൽ.എഡ് നിർബന്ധമാക്കി 2019 മാർച്ച് ഏഴിനാണ് ഉത്തരവ് ഇറക്കിയിരുന്നത്. എന്നാൽ, ഈ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് അന്ന് നിഷ്കർഷിച്ചിരുന്ന യോഗ്യത നേടിയവർക്ക് നിയമനത്തിൽ ഇളവ് ലഭിക്കുമെന്നാണ് പുതിയ ഉത്തരവിലുള്ളത്. 2024 ജൂൺ ഒൻപത് വരെയുള്ള കാലയളവിൽ പി.എസ്.സി വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ സ്കൂളുകളിൽ നിയമനം നേടിയവർക്കും എയ്ഡഡ് സ്കൂളിൽ നിയമനം ലഭിച്ചവർക്കും കൂടി ള്ളവ് അനുവദിച്ചിട്ടുണ്ട്.
മുൻ ഉത്തരവുകളിൽ ഇളവുകൾ സ്പഷ്ടമായി രേഖപ്പെടുത്താത്തതു മൂലം ഭാഷാധ്യാപക നിയമനങ്ങൾക്ക് വിദ്യാഭ്യാസ ഓഫിസർമാർ തടസം നിന്നത് നിരവധി പേരെ വലച്ചിരുന്നു. പരീക്ഷാഭവൻ നേരിട്ട് നടത്തിയ ഭാഷാധ്യാപക കോഴ്സായ അറബിക് ടീച്ചേഴ്സ് എക്സാമിനേഷൻ (എ.ടി. ഇ ) വിജയിച്ച പല ഉദ്യോഗാർഥികൾക്കും ജോലി ചെയ്തതിനുള്ള ദിവസ വേതനം വരെ ചില ഡി.ഇ.ഒ ഓഫിസുകൾ തടഞ്ഞു വച്ചിരുന്നു. മറ്റു ഭാഷാധ്യാപക പരീക്ഷകൾ വിജയിച്ചവരും സമാന രീതിയിലുള്ള പ്രശ്നങ്ങൾ നേരിട്ടു വരികയായിരുന്നു.
വിവിധ വിഷങ്ങളിൽ പരീക്ഷയും പരിശീലനവും പൂർത്തിയാക്കി അധ്യാപക യോഗ്യതാ ടെസ്റ്റും വിജയിച്ചിട്ടും നിയമനം തടഞ്ഞുവയ്ക്കുന്നതിനെതിരേ എ.ടി.ഇ പരീക്ഷാ ജേതാക്കളുടെ കൂട്ടായ്മ സംഘടിച്ചിരുന്നു. തുടർന്ന് അലി കൊപ്പത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവ് വന്നത്.
The Kerala government has clarified the relaxation in eligibility criteria for LP and UP Arabic, Hindi, Sanskrit, and Urdu language teacher appointments in public schools. This move benefits over a thousand aspirants who can now apply without the mandatory D.El.Ed (Diploma in Elementary Education) qualification. The relaxation is expected to fill the shortage of language teachers in government schools across the state ].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• 5 hours ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• 5 hours ago
വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 12 hours ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 12 hours ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 12 hours ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 13 hours ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 13 hours ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 13 hours ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 13 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 14 hours ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 14 hours ago
'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്
uae
• 14 hours ago
അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• 14 hours ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 14 hours ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 15 hours ago
ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി
International
• 16 hours ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 16 hours ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 16 hours ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 15 hours ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 15 hours ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 15 hours ago