HOME
DETAILS

പൊരുതിക്കളിച്ചിട്ടും ക്വർട്ടറിൽ കാലിടറി; ഫ്ലുമിനൻസിനോട് കീഴടങ്ങി അൽ ഹിലാൽ ക്ലബ് ലോകകപ്പിന്റെ സെമി കാണാതെ പുറത്ത്

  
Muqthar
July 05 2025 | 03:07 AM

Fluminense booked semi-final place at the Fifa Club World Cup with victory over Al-Hilal

ഫ്ലോറിഡ: പൊരുതി കളിച്ചിട്ടും സൗദി അറേബ്യൻ ലീഗിലെ വമ്പൻമാരായ അൽ ഹിലാൽ ലോക ക്ലബ് ലോകകപ്പിന്റെ സെമി കാണാതെ പുറത്ത്. ക്വർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീലിൽനിന്നുള്ള ഫ്ലുമിനൻസ് ഫിഫ ക്ലബ് ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ഫ്ലോറിഡയിലെ ഓർലാൻഡോയിൽ ഇന്ന് പുലർച്ചെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ചവച്ചത്.  

മാത്യൂസ് മാർട്ടിനെല്ലി (40), ഹെർക്കുലീസ്(70) എന്നിവർ ആണ് ബ്രസീലിയൻ ക്ലബിന്‌ വേണ്ടി ഗോൾ അടിച്ചത്. മാർക്കസ് ലിയോനാർഡോ (54)യുടെ വകയാണ് ഹിലാലിന്റെ ആശ്വാസഗോൾ.

 

നേരത്തെ ജോവോ കാൻസലോയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗബ്രിയേൽ ഫ്യൂൻ്റസ് നൽകിയ പാസിൽനിന്നാണ് ആദ്യ പകുതിയിൽ തന്നെ മാത്യൂസ് മാർട്ടിനെല്ലി ഫ്ലുമിനൻസിനെ മുന്നിലെത്തിച്ചത്. മാർട്ടിനെല്ലിയുടെ ഇടംകാൽ ഷോട്ട് ഹിലാലിന്റെ വലയുടെ മുകളിലേക്ക് കയറുകയായിരുന്നു. (1- 0)

 

രണ്ടാം പകുതിയിൽ അൽ ഹിലാൽ സർവ്വ ശക്തിയും ഉപയോഗിച്ച് പോരാട്ടം തുടങ്ങി. ഇതിനു രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ഫലവും കണ്ടു. സൂപ്പർ താരം കലിദു കൂലിബാലിയുടെ ഹെഡ്ഡർ ഗോൾമുഖത്ത് ഉണ്ടാക്കിയ കൂട്ടപ്പൊരിച്ചിലിന് ഒടുവിൽ പന്ത് കിട്ടിയ മാർക്കസ് ലിയോനാർഡോ വലയിലേക്ക് കോരിയിടുക ആയിരുന്നു. (മത്സരം 1-1 സമനിലയിൽ).

 

15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഫ്ലുമിനൻസ് ലീഡ് തിരിച്ചുപിടിച്ചു. 

പകരക്കാരനായി വന്ന ഹെർക്കുലീസ് ആണ് ഫ്ലുമിനൻസിൻ്റെ രക്ഷകനായത്. ബോക്സിനുള്ളിൽ വെച്ച് പന്ത് മനോഹരമായി നിയന്ത്രിച്ച ശേഷം പന്ത് വലയുടെ മൂലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു. (2- 1). ഇതേ ലീഡ് സഹിതം മത്സരം പൂർത്തിയാവുകയും ചെയ്തു.

 

ബുധനാഴ്ച്ച നടക്കുന്ന സെമിയിൽ ചെൽസി ആണ് ക്ലബിന്റെ എതിരാളി.

 

Brazilian side Fluminense beat Saudi club Al Hilal 2-1 in the quarterfinals of the Club World Cup, booking a place in the last four against either Chelsea or Palmeiras.

Matheus Martinelli gave Fluminense the lead close to halftime at the Camping World Stadium in Orlando, but Al Hilal equalised early in the second half as Marcos Leonardo grabbed his fourth of the tournament.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  10 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  11 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  11 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  11 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  11 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  12 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  13 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  13 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  13 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  14 hours ago