HOME
DETAILS

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

  
Sabiksabil
July 05 2025 | 07:07 AM

Wedding Party Vehicle Crashes into Wall Killing Eight Including Groom and Children

 

സാംബാൽ (യുപി): മീററ്റ്-ബദൗൺ ദേശീയപാതയിൽ ജുനവായ് പട്ടണത്തിന് സമീപം വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വരനടക്കം എട്ട് പേർ മരിച്ചു. ഹർഗോവിന്ദ്പൂർ ഗ്രാമത്തിൽ നിന്ന് 10 പേരുമായി സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ എസ്‌യുവി വാഹനം ജനത ഇന്റർ കോളേജിന്റെ മതിലിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.  ദുരന്തത്തിൽ വാഹനം പൂർണമായും തകർന്നു.

മരിച്ചവരിൽ വരൻ സൂരജ് പാൽ (20), രവി (28), ആശ (26), സച്ചിൻ (22), മധു (20), കോമൾ (15), ഐശ്വര്യ (3), ഗണേഷ് (2) എന്നിവർ ഉൾപ്പെടുന്നു. ബദൗൺ ജില്ലയിലെ സിർസോൾ ഗ്രാമത്തിലേക്ക് വിവാഹ ഘോഷയാത്രയുമായി പോകുകയായിരുന്നു വാഹനം. അമിതവേഗതയിൽ സഞ്ചരിച്ച വാഹനം ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആഘാതത്തിൽ കോളേജിന്റെ മതിൽ ഭാഗികമായി തകർന്നു.

പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും, വാഹനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ഏറെ പ്രയാസപ്പെട്ടു. ജെസിബി ഉപയോഗിച്ച് വാഹനം മുറിച്ചാണ് ചിലരെ പുറത്തെടുത്തത്. പരുക്കേറ്റവരെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എത്തിച്ചെങ്കിലും എട്ട് പേർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ ഹിമാൻഷി, ദേവ എന്നിവരെ ഉന്നത ചികിത്സയ്ക്കായി മറ്റൊരു മെഡിക്കൽ സെന്ററിലേക്ക് മാറ്റി.

“വാഹനം പൂർണമായും തകർന്നിരുന്നു. ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ജെസിബിയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്,” ജുനവായ് നിവാസി രാജു യാദവ് പറഞ്ഞു. പരുക്കേറ്റ രണ്ട് പേരെ ഉന്നത ചികിത്സയ്ക്കായി മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്,” സാംബാൽ പൊലീസ് സൂപ്രണ്ട് കൃഷൻ കുമാർ ബിഷ്‌ണോയ് അറിയിച്ചു.

 

A tragic accident in Sambhal, Uttar Pradesh, claimed eight lives when a Mahindra Bolero carrying a wedding party crashed into a college wall on the Meerut-Badaun highway. The victims included the groom, a teenager, and two young children. The vehicle, traveling at high speed, lost control, causing a severe collision that destroyed the SUV and damaged the wall. Two others were seriously injured and shifted to a medical facility



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  11 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  11 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  11 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  12 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  12 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  12 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  13 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  14 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  14 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  14 hours ago