HOME
DETAILS

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

  
Shaheer
July 05 2025 | 09:07 AM

Abu Dhabi Police Warns Worn-Out Tires Can Lead to Fatal Accidents

അബൂദബി: പഴകിയ ടയറുകള്‍ ഉപയോഗിക്കുന്നത് മാരകമായ റോഡപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് അബൂദബി പൊലിസ്. ടയര്‍ തകരാറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഗൗരവം വ്യക്തമാക്കുന്ന ഒരു വീഡിയോയും പൊലീസ് പുറത്തുവിട്ടു. 'സുരക്ഷിത വേനല്‍ക്കാലം', 'അപകടരഹിത വേനല്‍ക്കാലം' എന്നീ കാമ്പയ്‌നുകളുടെ ഭാഗമായി, 'നിന്റെ അഭിപ്രായം' പദ്ധതിയുടെ കീഴില്‍ മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി സഹകരിച്ചാണ് ഈ വീഡിയോ തയാറാക്കിയത്.

വീഡിയോയില്‍, ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ മൂന്ന് അതിവേഗ റോഡപകടങ്ങളാണ് കാണിക്കുന്നത്. ഒരു സംഭവത്തില്‍, ഹൈവേയിലെ ഇടത് ലെയിനില്‍ സഞ്ചരിച്ചിരുന്ന കാര്‍, വലത് ടയര്‍ പൊട്ടിയതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് കുറുകെ തെന്നിമാറി മറിയുന്നത് കാണാം. മറ്റൊരു ദൃശ്യത്തില്‍, അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡിന്റെ വലതുവശത്തേക്ക് ഇടിച്ചുകയറുന്നു. മൂന്നാമത്തെ സംഭവത്തില്‍, തിരക്കേറിയ ഹൈവേയില്‍ ടയര്‍ പൊട്ടിയ ഒരു റിക്കവറി ട്രക്ക് റോഡരികിലെ വസ്തുവില്‍ ഇടിക്കുന്നതാണ് കാണിക്കുന്നത്.

വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില ടയറുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍, ടയറുകള്‍ നല്ല നിലയിലാണെന്നും കേടുപാടുകളില്ലെന്നും പതിവായി പരിശോധിക്കണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്പ്, ശരിയായ വലിപ്പം, ലോഡ് കപ്പാസിറ്റി, താപനില റേറ്റിംഗ്, നിര്‍മാണ വര്‍ഷം എന്നിവയുള്‍പ്പെടെ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടയറുകള്‍ ഉപയോഗിക്കാന്‍ വാഹന ഉടമകളോട് നിര്‍ദേശിച്ചു.

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഗതാഗത നിരീക്ഷണം ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക് കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്നും അബൂദബി പൊലിസ് വ്യക്തമാക്കി. ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 82 പ്രകാരം, ഉപയോഗശൂന്യമായ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴ, നാല് ബ്ലാക്ക് പോയിന്റുകള്‍, ഒരാഴ്ചത്തേക്ക് വാഹനം കണ്ടുകെട്ടല്‍ എന്നിവ ശിക്ഷയായി ലഭിക്കും.

Abu Dhabi Police has issued a safety warning urging motorists to regularly check and replace worn-out tires. Authorities stress that neglected tires significantly increase the risk of serious or fatal road accidents, especially during high temperatures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  2 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  2 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  2 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  2 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  2 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 days ago