HOME
DETAILS

വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്

  
July 06 2025 | 05:07 AM

Inter Miami defeated Montreal 4-1 in Major League Soccer Lionel Messi scored twice and provided an assist for Inter Miami in the match

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് മിന്നും വിജയം. മോൺട്രിയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർ മയാമി തകർത്തു വിട്ടത്. മത്സരത്തിൽ ഇന്റർ മയാമിക്കായി ലയണൽ മെസി ഇരട്ട ഗോൾ നേടി മയാമിയുടെ ഈ വമ്പൻ വിജയത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്. ഗോളിന് പുറമെ ഒരു അസിസ്റ്റ് നേടിയും മെസി തിളങ്ങി.

ഇതോടെ 2012ന് ശേഷം മേജർ ലീഗ് സോക്കറിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ രണ്ടിലധികം ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും മെസിക്ക് സാധിച്ചു. ഇതിനു മുമ്പ് ഇത്തരത്തിൽ തുടർച്ചയായി ഗോൾ സ്കോറിങ് നടത്തിയത് മുൻ ഫ്രഞ്ച് താരം തിയറി ഹെൻറി ആയിരുന്നു. 

ഫിഫ ക്ലബ് ലോകകപ്പിൽ നിന്നും പുറത്തായതിന് ശേഷം മെസിയും സംഘവും കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്. പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജെർമെയ്‌നെതിരെ പരാജയപ്പെട്ടതാണ് ഇന്റർ മയാമി പുറത്തായത്. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു മയാമി പരാജയപ്പെട്ടത്.

ടൂർണമെന്റിൽ പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോ എഫ്സിക്കെതിരെ ഇന്റർ മയാമി തകർപ്പൻ വിജയം നേടിയിരുന്നു. ഈ മത്സരത്തിൽ ഇന്റർ മയാമിക്കായി വിജയഗോൾ നേടിയത് മെസിയായിരുന്നു. പോർച്ചുഗീസ് ടീമിനെതിരെ ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെയാണ് മെസി ഇന്റർ മയാമിക്ക് വിജയം സമ്മാനിച്ചത്.

അതേസമയം മെസിക്ക് പുറമെ മത്സരത്തിൽ ടാഡിയോ അല്ലെൻഡെയും ഇരട്ട ഗോൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ടെലാസ്കോ സെഗോവിയ ഒരു ഗോളും നേടി. പ്രിൻസ് ഒവുസുവിന്റെ ഗോളാണ് മോൺട്രിയലിനായി ഗോൾ നേടിയത്. നിലവിൽ മേജർ ലീഗ് സോക്കറിന്റെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മെസിയും സംഘവും. 17 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയവും അഞ്ചു സമനിലയും മൂന്ന് തോൽവിയും അടക്കം 32 പോയിന്റാണ് ഇന്റർ മയാമിക്കുള്ളത്. 

എംഎൽഎസ്സിൽ ജൂലൈ പത്തിന് ന്യൂ ഇംഗ്ലണ്ടിനെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം.  

Inter Miami defeated Montreal 4-1 in Major League Soccer Lionel Messi scored twice and provided an assist for Inter Miami in the match



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  17 hours ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  17 hours ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  17 hours ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  17 hours ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  17 hours ago
No Image

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  18 hours ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്

uae
  •  18 hours ago
No Image

കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം

uae
  •  18 hours ago
No Image

യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി

National
  •  19 hours ago
No Image

ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്

uae
  •  19 hours ago