HOME
DETAILS

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

  
Shaheer
July 09 2025 | 01:07 AM

Hotel Owner Found Murdered in Thiruvananthapuram Two Suspects Arrested

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വാടക വീടിന്റെ പരിസരത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പാറശ്ശാല മുന്‍ എംഎല്‍എ എം സത്യനേശന്റെ മകള്‍ ഗീതയുടെ ഭര്‍ത്താവാണ് ജസ്റ്റിന്‍ രാജ്. ഇയാളുടെ മൃതദേഹം പായകൊണ്ട് മൂടിയ നിലയിലായിരുന്നു. സംഭവത്തിനു പിന്നാലെ ഹോട്ടല്‍ ജീവനക്കാരായ രണ്ട് പേരെ കാണാതായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അടിമലത്തുറയില്‍ നിന്നാണ് പൊലിസ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം സ്വദേശികളായ ഡേവിസ്, രാജേഷ് എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിടികൂടാന്‍ പോയ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായി.

ആകെ എട്ടു ജീവനക്കാരാണ് ഹോട്ടലില്‍ ഉള്ളത്. ഇവരില്‍ ഡേവിസും രാജേഷും ചൊവ്വാഴ്ച ജോലിക്ക് എത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിന്‍ രാജ് ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ ചെന്നിരുന്നു. ജസ്റ്റിന്‍ രാജ് തിരിച്ചുവരാത്തതിനാല്‍ മറ്റു ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 hours ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  6 hours ago
No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  7 hours ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  7 hours ago
No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  7 hours ago
No Image

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

Kerala
  •  7 hours ago
No Image

മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി

oman
  •  7 hours ago
No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  8 hours ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  8 hours ago
No Image

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

oman
  •  8 hours ago