HOME
DETAILS

9 പേര്‍ മരിച്ച അപകടം തിരിഞ്ഞുനോക്കാതെ പോയി; ബിഹാറില്‍ മന്ത്രിയെ ഒരു കിലോമീറ്ററോളം ഓടിച്ചുവിട്ട് ജനങ്ങള്‍

  
August 29 2025 | 01:08 AM

Bihar Minister Chased By Locals For 1 Km Attacked Over 9 Deaths In Accidetn

പട്‌ന: ബിഹാറിലെ നളന്ദ ജില്ലയില്‍ ഗ്രാമത്തിലെത്തിയ മന്ത്രിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു. 9 പേര്‍ മരണപ്പെട്ട റോഡപകടത്തിന് ശേഷം തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗ്രാമവാസികള്‍ സംസ്ഥാന ഗ്രാമവികസന മന്ത്രി ശ്രാവണ്‍ കുമാറിനെയും ഒപ്പമുണ്ടായിരുന്നവരെയും ഓടിച്ചത്.

കഴിഞ്ഞ ആഴ്ച ജോഗിപൂര്‍ മലാവന്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാത്തതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്. ബുധനാഴ്ച സ്ഥലം എം.എല്‍.എയോടൊപ്പം മന്ത്രിയും സംഘവും ഗ്രാമത്തിലെത്തിയെങ്കിലും നാട്ടുകാര്‍ സന്ദര്‍ശനം അനുവദിച്ചില്ല. മന്ത്രിയുടെ വാഹനവ്യൂഹം എത്തിയതിന് പിന്നാലെ നാട്ടുകാര്‍ വളഞ്ഞു. വാക്കുതര്‍ക്കത്തിനിടെ നാട്ടുകാര്‍ മന്ത്രിയെയും സംഘത്തെയും ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശപ്രകാരം മന്ത്രിയും സംഘവും സ്ഥലത്തുനിന്ന് രക്ഷപ്പെടാനൊരുങ്ങി. എന്നാല്‍ ഒരു കിലോമീറ്ററോളം നാട്ടുകാര്‍ മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്നു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ ലഘൂകരിച്ചത്. 

സംഭവത്തിന്റ ദെൃശ്യം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

 


In a dramatic and chaotic turn of events, Bihar’s Rural Development Minister Shrawan Kumar and JD(U) MLA Krishna Murari Sharan were chased for nearly a kilometre by enraged villagers in Nalanda’s Jogipur Malawan village. The incident unfolded during the leaders’ condolence visit to families grieving the loss of nine people in a recent road accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

18 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിൽ വമ്പൻ തിരിച്ചടി നേരിട്ട് മെസി

Football
  •  14 hours ago
No Image

ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്ന് കാല്‍വഴുതി കൊക്കയിലേക്കു വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി സബ് ഇന്‍സ്‌പെക്ടര്‍

Kerala
  •  15 hours ago
No Image

പോരാട്ടമാണ്.....ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന്

National
  •  15 hours ago
No Image

ബിഹാര്‍ കരട് വോട്ടര്‍ പട്ടിക: ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  16 hours ago
No Image

റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 40 ശതമാനം പേരും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെന്ന് കണക്കുകള്‍

Kerala
  •  16 hours ago
No Image

ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398

Kerala
  •  16 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു

Kerala
  •  16 hours ago
No Image

നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ

Kerala
  •  17 hours ago
No Image

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ ഈ വർഷവും ആരംഭിക്കില്ല

Kerala
  •  17 hours ago
No Image

കേരളത്തിൽ കുട്ടികളില്ലാതെ 47 സ്‌കൂളുകൾ

Kerala
  •  17 hours ago