
ബിഹാറിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പതിമൂന്നാം ദിവസം; തിങ്കളാഴ്ച ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലിയോടെ സമാപനം

പട്‌ന: ബിഹാറില്‍ വോട്ട് മോഷണം ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര 13 ാം ദിവസത്തിലേക്ക് കടന്നു. വന്‍ ജനാവലിയാണ് യാത്രയെ അനുഗമിക്കുന്നത്. യാത്ര സെപ്തംബര്‍ ഒന്നിന് പാട്‌നയില്‍ സമാപിക്കും. സമാപനറാലി ഇന്‍ഡ്യാ സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറും.
വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനം ഭരണകൂടത്തിനും ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനുമുള്ള മുന്നറിയിപ്പായി മാറുമെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര പറഞ്ഞു. സമാപന റാലിയില്‍ ഇന്‍ഡ്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍, നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും പവന്‍ ഖേര വ്യക്തമാക്കി.
ഓഗസ്റ്റ് 17ന് സസാറാമില്‍ നിന്നാണ് രാഹുലിന്റെ വോട്ടര്‍ അധികാര്‍ യാത്ര ആരംഭിച്ചത്. 16 ദിവസം കൊണ്ട് ഇരുപത് ജില്ലകളിലൂടെ 1,300 കിലോമീറ്ററാണ് രാഹുല്‍ യാത്രയുമായി സഞ്ചരിക്കുക.
വോട്ട് മോഷണത്തിലൂടെയാണ് മോദി പ്രധാനമന്ത്രിയായത്: രാഹുല്‍
പാട്‌ന: വോട്ടുമോഷണത്തിലൂടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മോഷണം നടത്തിയാണ് മോദി പ്രധാനമന്ത്രിയായത്. ഇതിനുള്ള തെളിവുകളാണ് പുറത്തുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും വ്യാപകമായി വോട്ട് മോഷണം നടത്തി. ബിഹാറില്‍ മോദിയും സംഘവും വോട്ട് മോഷണം നടത്തിയെന്ന കാര്യം കുട്ടികള്‍ പോലും സമ്മതിക്കുകയാണ്. കര്‍ണാടകയില്‍ നടത്തിയ സംഘടിതമായ വോട്ട് മോഷണത്തോടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഭരണകൂടം നടത്തിയ വെട്ടിപ്പ് പുറത്തുവന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലെ വോട്ട് മോഷണം സംബന്ധിച്ച വസ്തുതകള്‍ കൂടി പുറത്തുവിടും.
രാജ്യത്തെ പൗരന്‍മാരുടെ വോട്ട് ഇല്ലാതാക്കുക വഴി റേഷന്‍ കാര്‍ഡ് നിഷേധിക്കാനാണ് നീക്കം. റേഷന്‍ കാര്‍ഡിന് പിന്നാലെ ജനങ്ങളുടെ ഭൂമിയുടെ അവകാശവും ഇല്ലാതാക്കും. ജനത്തെ കുടിയിറക്കിയ ശേഷം ഭൂമി അദാനിക്കും അംബാനിക്കും കൈമാറാനാണ് ഭരണകൂടം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വെട്ടിപ്പ് തടയാനാണ് വോട്ടര്‍ അധികാര്‍ യാത്ര നടത്തുന്നത്. ബിഹാറില്‍ ഇനി തട്ടിപ്പ് നടത്താന്‍ ഇന്‍ഡ്യാ സഖ്യം അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും യാത്രയില്‍ അണിചേര്‍ന്നു.
In a change of strategy, the Voter Adhikar Yatra led by Congress leader Rahul Gandhi and other Mahagathbandhan leaders in Bihar will now conclude with a march in Patna instead of a rally on September 1 with top leaders of the alliance addressing at various points.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു
National
• 2 days ago
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• 2 days ago
സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• 2 days ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
'ആഗോളതലത്തില്‍ അമേരിക്കയുടെ പ്രതിച്ഛായ തന്നെ നശിക്കുകയാണ്' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍
International
• 2 days ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• 2 days ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍
National
• 2 days ago
സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• 3 days ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• 3 days ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 3 days ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 3 days ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• 3 days ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 3 days ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 3 days ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 3 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 3 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 3 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 3 days ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 3 days ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 3 days ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 3 days ago