HOME
DETAILS

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

  
Farzana
July 09 2025 | 04:07 AM

Gaza Ceasefire Talks See No Breakthrough Trump and Netanyahu Hold Unscheduled Meeting

വാഷിങ്ടണ്‍: ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന. കരാറിന്റെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. 

ചൊവ്വാഴ്ച വൈകുന്നേരം നടന്ന 'ഷെഡ്യൂളിലില്ലാത്ത' കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.ഗസ്സയില്‍ കൂടിക്കാഴ്ചക്ക് ഇരു നേതാക്കളും എന്തെങ്കിലും പ്രസ്താവന നടത്തുകയോ മാധ്യമങ്ങളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അടക്കം പങ്കെടുത്ത യോഗത്തിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ടവര്‍ പുറത്തു വിട്ടിട്ടുമില്ല. 

ഇസ്‌റാഈല്‍ സൈന്യം കുറഞ്ഞത് 95 പലസ്തീനികളെ കൊന്നൊടുക്കിയതിനു ശേഷമായിരുന്നു രണ്ടാമതും കൂടിക്കാഴ്ച.  ചര്‍ച്ചക്ക് മുന്‍പ് ഇസ്‌റാഈലും ഹമാസും തമ്മിലെ വെടിനിര്‍ത്തല്‍ കരാറിലെ അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി പ്രതികരിച്ചിരുന്നു.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടന്ന തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും മണിക്കൂറുകളോളം സംസാരിച്ചിരുന്നു. 
ജനുവരി 20 ന് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം മൂന്നാം തവണയാണ് നെതന്യാഹു അദ്ദേഹത്തെ കാണാനും ചര്‍ച്ചക്കുമായി വൈറ്റ് ഹൗസിലെത്തുന്നത്. 
ഗസ്സയെക്കുറിച്ച് പ്രത്യേകമായി തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് കൂടിക്കാഴ്ചക്ക് മുമ്പ് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

' ഗസ്സ ഒരു ദുരന്തമാണ്, അദ്ദേഹം അത് പരിഹരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും അത് പരിഹരിക്കാന്‍ ആഗ്രഹിക്കുന്നു. മറുവശത്തും അങ്ങനെത്തന്നെയാകുമെന്നാണ് കരുതുന്നത്'- ട്രംപ് പറഞ്ഞു. അതേസമയം ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന വ്യവസ്ഥകളെക്കുറിച്ച് വ്യക്തതയില്ല.

അതേസമയം ദോഹയില്‍ തുടരുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഈ ആഴ്ച തന്നെയുണ്ടാകുമെന്നും യു.എസ് പശ്ചിമേഷ്യന്‍ ദൂതന്‍, സ്റ്റിവ് വിറ്റ്‌കോഫ് അറിയിച്ചു. ഹമാസും ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ സംബന്ധിച്ച ഭിന്നതകള്‍ ഗണ്യമായി കുറഞ്ഞതായും സ്റ്റിവ് വിറ്റ്‌കോഫ് ദോഹയില്‍ പറഞ്ഞു.

അതേസമയം, പുതിയ ചര്‍ച്ചകളില്‍ നിന്ന് 'വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്നും എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും അല്‍ ജസീറ റിപ്പോര്‍ട്ടര്‍ മൈക് ഹന്ന ചൂണ്ടിക്കാട്ടി. തീര്‍ത്തും രഹസ്യമായ നിലക്കാണ് ചര്‍ച്ച നടന്നത്. എന്നാല്‍ തീരുമാനമെടുക്കുന്നതില്‍ എന്തോ തടസ്സമുണ്ടെന്നാണ് ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടത് സൂചിപ്പിക്കുന്നതെന്നും മൈക് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഗസ്സയില്‍ നിന്ന് താമസക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കാനുള്ള പദ്ധതി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയില്‍ ഉള്‍പെട്ടിട്ടുണ്ട്.  ആളുകള്‍ക്ക് ഗസ്സയില്‍ താമസിക്കണമോ അതല്ല പോകണമോയെന്ന് സ്വയം തീരുമാനിക്കാമെന്ന് നെതന്യാഹു പറഞ്ഞു.

ഇസ്റാഈലിന്റെ അയല്‍രാജ്യങ്ങളില്‍ ഗസ്സക്കാര്‍ക്ക് താമസിക്കാനുള്ള ഇടം നല്‍കുമെന്നും ഇതിനായി അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ചില രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്നും ഫലസ്തീനികളുടെ നല്ലതിനു വേണ്ടിയാണിതെന്നും നെതന്യാഹു പറഞ്ഞു.

യു.എസിന്റെ നേതൃത്വത്തില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള ശ്രമം അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് നെതന്യാഹുവും ട്രംപും കൂടിക്കാഴ്ച നടത്തിയത്. ഹമാസ് വെടിനിര്‍ത്തലിന് അനുകൂല പ്രതികരണം നടത്തിയിരുന്നു.

 

Despite ongoing efforts, no concrete breakthrough has been achieved in the Gaza ceasefire agreement. U.S. President Donald Trump held a second unscheduled meeting within 24 hours with Israeli Prime Minister Benjamin Netanyahu. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago
No Image

2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും

uae
  •  2 days ago
No Image

കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

National
  •  2 days ago
No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  2 days ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  2 days ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  2 days ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  2 days ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  2 days ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  2 days ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago