HOME
DETAILS

ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?

  
Web Desk
July 09 2025 | 05:07 AM

Gold Prices Plunge in Kerala Amid Global Market Fluctuations

കൊച്ചി: സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് കേരളത്തിലും വില താഴ്ന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിലയില്‍ വര്‍ധനയായിരുന്നു. അതിന് തൊട്ടുമുന്‍പത്തെ ദിവസമാകട്ടെ വിലയില്‍ ഇടിവും രേഖപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണിയാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണമെന്നാണ് സൂചന. 

ബ്രിക്സുമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ തീരുവ യുദ്ധത്തിന് ട്രംപ് തുടക്കിട്ടത് വിപണിയെ ഉലച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങളെയാണ് ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കയുടെ വിപണിയിലും ആശങ്കയാണ് നിലനില്‍ക്കുന്നത്. അമേരിക്കയുമായി എല്ലാ രാജ്യങ്ങള്‍ക്കും വ്യാപാര ബന്ധമുള്ളതിനാല്‍ ഇതിന്റെ അലയൊലികള്‍ ആഗോളതലത്തില്‍ വ്യാപിക്കുകന്നുവെന്നതാണ് ആശങ്ക ഉയരാനുള്ള മറ്റൊരു കാരണം. ട്രംപിന്റെ നയങ്ങളിലെ ആശയക്കുഴപ്പം ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ലോക വ്യാപാരം ഡോളറില്‍ ആളയതിനാല്‍ എല്ലാ കറന്‍സികളുടെയും വിനിമയ നിരക്കിനെയും ബാധിക്കുന്നു.


ഇന്നത്തെ സ്വര്‍ണവില അറിയാം

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് കുറഞ്ഞത്. 72000 രൂപയാണ് പവന്റെ വില. 22 കാരറ്റ് സ്വര്‍ണത്തിനാണ് ഈ വില. സാധാരണ ഗതിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്നത് 22 കാരറ്റ് സ്വര്‍ണമാണ്. ഗ്രാമിന് 60 രൂപ താഴ്ന്ന് 9,000 രൂപയായിട്ടുണ്ട്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 49രൂപ താഴ്ന്ന് 7364 രൂപയായി. 

വില വിവരം അറിയാം
24 കാരറ്റ്
ഗ്രാമിന് 66 രൂപ കുറഞ്ഞു 9,818
പവന് 528 രൂപ കുറഞ്ഞു 78,544

22കാരറ്റ്
ഗ്രാമിന് 60 രൂപ കുറഞ്ഞു 9,000
പവന് 480 രൂപ കുറഞ്ഞു 72,000

18 കാരറ്റ്
ഗ്രാമിന് 49 രൂപ കുറഞ്ഞു 7,364
പവന് 392 രൂപ കുറഞ്ഞു 58,912


ആഭരണം വാങ്ങുമ്പോള്‍ എത്ര നല്‍കണം
22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് 72,000 രൂപ. ആഭരണമാവുമ്പോള്‍ ഇത് ഇനിയും കൂടും. 22 കാരറ്റ് സ്വര്‍ണം പവന് 79000 രൂപ വരെ ചെലവ് വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനത്തില്‍ കണക്കാക്കുമ്പോഴാണിത്. അതേസമയം, കൂടുതല്‍ ഡിസൈന്‍ ഉള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വീണ്ടും കൂടും. അപ്പോള്‍ ആഭരണങ്ങളുടെ വിലയും വര്‍ധിക്കും. പണിക്കൂലിക്ക് പുറമെ മൂന്ന് ശതമാനം ജി.എസ്.ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കേണ്ടതുണ്ട്.

 

Date Price of 1 Pavan Gold (Rs.)
1-Jul-25 72160
2-Jul-25 72520
3-Jul-25 Rs. 72,840 (Highest of Month)
4-Jul-25 72400
5-Jul-25 72480
6-Jul-25 72480
7-Jul-25 72080
8-Jul-25
Yesterday »
72480
9-Jul-25
Today »
 
Rs. 72,000 (Lowest of Month)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  2 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  2 days ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  2 days ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  2 days ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  2 days ago
No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  2 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  2 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  2 days ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  2 days ago