
സ്വര്‍ണമോ ഓഹരിയോ..ഏതാണ് സുരക്ഷിത നിക്ഷേപം, ലാഭകരവും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

സ്വര്‍ണത്തിന് വില കൂടിക്കൊണ്ടേയിരിക്കുന്നതാണല്ലോ സാഹചര്യം. അതുകൊണ്ടു തന്നെ സ്വര്‍ണത്തെ ഒരു നല്ല നിക്ഷേപമായാണ് ഉപഭോക്താക്കള്‍ കാണുന്നത്. അതേസമയം, സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതും സാധാരണമായിരിക്കുകയാണ്. സ്റ്റോക്ക് മാര്‍ക്കറ്റാണോ സുരക്ഷിത നിക്ഷേപം എന്നതാണ് ഉപഭോക്താക്കളെ അലട്ടുന്ന ചിന്ത.
സ്വര്‍ണ്ണവും നിഫ്റ്റിയുംഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ട് നിക്ഷേപ സാധ്യതകളാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ്ണത്തെ പലപ്പോഴും സുരക്ഷിതമായ ആസ്തിയായാണ് കണക്കാക്കുന്നത്. എന്നാല്‍ നിഫ്റ്റിയാകട്ടെ വിശാലമായ ഇക്വിറ്റി മാര്‍ക്കറ്റിനെയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയുമാണ് പ്രതിനിധീകരിക്കുന്നത്.
സ്വര്‍ണത്തെ ഒരു നിക്ഷേപമായി കണക്കാക്കി നിഫ്റ്റി 50 സൂചികയുമായി (ഓഹരി വിപണി) താരതമ്യം ചെയ്തു നോക്കാം. ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ സ്വര്‍ണം വിലയില്‍ 16.3% ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഓഹരി വിപണി 4.3% മാത്രമാണ് ഉയര്‍ന്നത്. അതായത് സ്വര്‍ണത്തിലും ഓഹരികളിലും നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് കൂടുടുതല്‍ ലാഭമുണ്ടാക്കിയിട്ടുണ്ടാവുക സ്വര്‍ണം ആയിരിക്കും. കാരണം ഓരോ നിക്ഷേപത്തിന്റെയും ഇന്നത്തെ മൂല്യം പരിശോധിക്കുമ്പോള്‍ സ്വര്‍ണം മികച്ച പ്രകടനം നടത്തിയതായി കാണാം. അതേസമയം, ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അഞ്ച് മാസത്തെ ചാര്‍ട്ട് പര്യാപ്തമല്ല. പക്ഷേ പത്ത് വര്‍ഷത്തെ ചാര്‍ട്ട് എടുത്താലും മികച്ചു നില്‍ക്കുന്നത് സ്വര്‍ണം ആണെന്ന് കാണാം.
സ്വര്‍ണത്തില്‍ നിക്ഷേപിച്ചവരാണ് കൂടുതല്‍ ലാഭമുണ്ടാക്കിയതെന്നാണ് 2025 ലെ ആദ്യ പാദത്തില്‍ കണക്കുകള്‍ പറയുന്നത്. കാരണം 2025ലെ ആദ്യപാദത്തില്‍ നിഫ്റ്റി 50 ഉം ബി എസ് ഇ സെന്‍സെക്സും യഥാക്രമം 1.70% ഉം 2.15% ഉം നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഇക്കാലയളവില്‍ സ്വര്‍ണ്ണ വില ഏകദേശം 15 ശതമാനവും വെള്ളി വില 12.65 ശതമാനവും ഉയര്‍ന്നിരുന്നു.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ച് നേരത്തെ മണി മന്ത്രയുടെ സ്ഥാപകനായ വിരാല്‍ ഭട്ട് പറഞ്ഞത് ഇങ്ങനെയാണ്
ദീര്‍ഘകാല വരുമാനം
സ്വര്‍ണ്ണം ഇന്ത്യയില്‍ ശരാശരി 8-10 ശതമാനം ലാഭമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നല്‍കിയത്. സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ സ്വര്‍ണം എക്കാലത്തും നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നതെങ്കിലും സുസ്ഥിരമായ രീതിയിലുള്ള ഒരു മികച്ച വരുമാനം ഇത് നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
നിഫ്റ്റിയാകട്ടെ 50 സൂചിക ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചരിത്രം കുറിക്കുന്ന വിധത്തിലുള്ള 12-15 ശതമാനം ലാഭമാണ് നല്‍കിയത്. ഈ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ലാഭം ഓഹരിവിപണിയിലെ നിക്ഷേപമാണ്.
അതിനാല്‍ മികച്ച സാമ്പത്തിക വളര്‍ച്ചയാണ് നിങ്ങളുടെ മുന്‍ഗണനയെങ്കില്‍ നിഫ്റ്റിയാണ് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പണപ്പെരുപ്പം
രൂപയുടെ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യം ഉയരാനാണ് സാധ്യത. അതിനാല്‍ പണപ്പെരുപ്പത്തിനെതിരായ ഒരു നല്ല നിക്ഷേപമാര്‍ഗ്ഗമാണ് സ്വര്‍ണ്ണം. നിഫ്റ്റിയുടെ കാര്യം നോക്കിയാല്‍ കമ്പനികള്‍ ലാഭവും വരുമാനവും വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇക്വിറ്റികള്‍ പണപ്പെരുപ്പത്തേക്കാള്‍ വേഗത്തില്‍ വളരുന്നതായി കാണാം. രണ്ടും പണപ്പെരുത്തില്‍ മികച്ച പ്രതിരോധം തീര്‍ക്കുന്നതാണെങ്കിലും നിഫ്റ്റിയാണ് ഇവിടേയും മെച്ചപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്നത്.
അസ്ഥിരതയും അപകടസാധ്യതയും
ഏറെ ശ്രദ്ധിക്കേണ്ട ഒരു ഘടകമാണിത്. സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ ഓഹരികളെ അപേക്ഷിച്ച് സ്വര്‍ണമാണ് മികച്ച സ്ഥിരത പ്രകടിപ്പിക്കുന്നത്. അതേസമം, വിപണികള്‍ വലിയ തോതിലുള്ള അസ്ഥിരതക്ക് വിധേയമാണെങ്കിലും വളരെ പെട്ടെന്ന് തന്നെ അതിനെ മറികടക്കാന്നതും കാണാം.
എന്നാലും മികച്ച സാമ്പത്തിക സ്ഥിരതയാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍, സ്വര്‍ണ്ണമാവും നിക്ഷേപിക്കാന്‍ നല്ലത്. എന്നാല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ നിഫ്റ്റി നിങ്ങള്‍ക്ക് മെച്ചപ്പെട്ട ലാഭം നല്‍കിയേക്കാം.
ലിക്വിഡിറ്റി & ആക്‌സസിബിലിറ്റി
ശുദ്ധതാ പരിശോധനകള്‍, പണിക്കൂലികള്‍ ഭൗതിക രൂപത്തിലുള്ള സ്വര്‍ണ്ണത്തിന് നിരവധി ലിക്വിഡിറ്റി പ്രശ്‌നങ്ങളുണ്ട് . എന്നാല്‍ ഡിജിറ്റല്‍ സ്വര്‍ണ്ണത്തിനും സ്വര്‍ണ്ണ ഇ ടി എഫുകള്‍ക്കും ഈ ബാധ്യതകളില്ല.
നിഫ്റ്റിക്കാകട്ടെ ഉയര്‍ന്ന ലിക്വിഡിറ്റി ഉപയോഗിച്ച് സ്റ്റോക്കുകളും ഇന്‍ഡെക്സ് ഫണ്ടുകളും എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും കഴിയും എന്നതാണ് പ്രത്യേകത. ലിക്വിഡിറ്റിയുടെ കാര്യത്തില്‍ സ്വര്‍ണവും നിഫ്റ്റിയും ഒരുപോലെയാണെങ്കിലും നിഫ്റ്റി കൂടുതല്‍ ലളിതവും വേഗതയേറിയതുമായ ഇടപാടുകള്‍ വാഗ്ദാനം ചെയ്യുന്നു.
പോര്‍ട്ട്‌ഫോളിയോ പെര്‍സ്പെക്ടിവ്
നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ അപകടസാധ്യത കുറയ്ക്കുന്ന മികച്ച നിക്ഷേപ മാര്‍ഗ്ഗമായിട്ടാണ് സ്വര്‍ണ്ണത്തെ കാണുന്നത് പ്രത്യേകിച്ച് മാന്ദ്യ സമയങ്ങളില്‍. അതേസമയം, ദീര്‍ഘകാല നിക്ഷേപമാണ് നിഫ്റ്റിയുടെ അടിത്തറ. എന്നാല്‍ നിക്ഷേപ പോര്‍ട്ടിഫോളിയോയില്‍ രണ്ടിന്റേയും ഒരു മിശ്രിതമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിലവിലെ വിപണി സാഹചര്യത്തില്‍, തങ്ങളുടെ പോര്‍ട്ട്‌ഫോളിയോകളില്‍ സ്ഥിരത ആഗ്രഹിക്കുന്ന ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണമാണ് മികച്ച തോരഞ്ഞെടുപ്പാണെന്ന് തന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഭട്ട് സംഗ്രഹിക്കുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച അഞ്ച് ഘടകങ്ങള്‍ പരിഗണിക്കാതെ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോകളില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നിഫ്റ്റി 50 ലിസ്റ്റ് ചെയ്ത ഓഹരികള്‍ ഒരു നല്ല തെരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
As gold prices continue to rise, Indian investors view it as a safe haven. Meanwhile, Nifty represents India’s economic growth through equity markets. Which one offers better returns and long-term stability in 2025? Let’s compare gold and Nifty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ
latest
• 10 hours ago
വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത
Kerala
• 11 hours ago
നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി
uae
• 11 hours ago
വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ
Kerala
• 11 hours ago
ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള
uae
• 11 hours ago
സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ
Kerala
• 12 hours ago
ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ
Saudi-arabia
• 12 hours ago
കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ
Kerala
• 12 hours ago
ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ
International
• 12 hours ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ
National
• 12 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യൂസഫ് പഠാനെ കളത്തിലിറക്കാന്‍ ടിഎംസി; അന്‍വറിനായി പ്രചരണം നടത്തും
Kerala
• 13 hours ago
ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം
Kerala
• 13 hours ago
ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍
Kerala
• 13 hours ago
നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്
Kuwait
• 14 hours ago
അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ
Football
• 15 hours ago
"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ
National
• 15 hours ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷന് ദുബൈയില്‍ ഒരുങ്ങുന്നു
uae
• 16 hours ago
താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 16 hours ago
'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍
organization
• 14 hours ago
ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
uae
• 14 hours ago
സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന് 10 ലക്ഷം പേര് ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
organization
• 15 hours ago