ഡിഫ്ത്തീരിയ; 100 ലേറെപേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തി
ചാവക്കാട്: പുന്നയൂരില്‍ കുട്ടികളുളുള്‍പ്പടെ 100 ലേറെപേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തി. പുന്നയൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച കുട്ടിയുടെ വീട്ടിലുള്ളവര്‍ക്കും വീടിനു ഒരു കിലോമീറ്റര്‍ ചുറ്റും താമസിക്കുന്ന കുട്ടികളും വയോധികരുമുള്‍പ്പടെ 100 ലേറെ പേര്‍ക്കുമാണ് കുത്തി വയ്പ്പ് നടത്തിയത്. നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണവും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രോഗകാരണവും ലക്ഷണവും പ്രതിരോധ പ്രവര്‍ത്തനവും ഉള്‍പ്പെടുത്തിയ വീഡിയോ പ്രദര്‍ശനവും നടത്തി. വിദ്യാര്‍ഥിക്ക് ഡിഫ്ത്തീരിയയാണെന്ന് മെഡിക്കല്‍ കോളജിലെ ത്രോട്ട് സ്വാബ് പരിശോധനയുടെ റിസല്‍ട്ട് വരുന്നതിനു മുന്‍പ് ഡിഫ്ത്തീരിയയുണ്ടെന്ന സംശയം പ്രകടിപ്പിച്ച് താലൂക്ക് ആശുപത്രിയില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫിസിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച്ച തന്നെ മെഡിക്കല്‍ സംഘം പുന്നയൂരിലത്തെിയിരുന്നുവെങ്കിലും വീട്ടില്‍ വിദ്യാര്‍ഥിയെ കാണാതെ തിരിച്ചു പോകുകയായിരുന്നു.
അന്ന് ദേശീയ പണിമുടക്ക് കാരണം വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതിനാല്‍ വിദ്യാര്‍ഥി സൈക്കിള്‍ ചവിട്ടി കിലോമീറ്ററുകള്‍ക്കകലെ ബന്ധുവീട്ടിലേക്കും അവിടെന്ന് പള്ളിയിലേക്കും പോകുകയായിരുന്നു. പിറ്റേന്ന് സംഘം വീണ്ടും പുന്നയൂരിലത്തെിയപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ വീട്ടുകാരുടെ ചില ബന്ധുക്കള്‍ വിസമ്മതിക്കുകയായിരുന്നു. അന്ന് ഉച്ചയോടെ ഡിഫ്ത്തീരിയ ടെസ്റ്റ് പോസിറ്റീവാണെന്ന റിസല്‍റ്റ് വന്നതോടെ തിരിച്ചുപോയ മെഡിക്കല്‍ സംഘം വീണ്ടും എത്തി. കുട്ടിയെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഏറെ നേരത്തെ നിര്‍ബന്ധത്തിനൊടുവിലാണ് രക്ഷിതാക്കള്‍ വഴങ്ങിയിയത്. ഇതേ തുടര്‍ന്നാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്.
രോഗ ബാധിതനായ വിദ്യാര്‍ഥിക്ക് നേരത്തെ കുത്തിവെപ്പ് നടത്തിയിരുന്നില്ല. മെഡിക്കല്‍ കോളജിലത്തെിച്ച ശേഷം ഞായറാഴ്ച്ച മലപ്പുറത്തു നിന്നാണ് ഇയാള്‍ക്കുള്ള മരുന്നുകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജീവനക്കാരെ അയച്ച് എത്തിച്ചത്. പുന്നയൂരില്‍ കുട്ടിയുടെ വീടിനു ചുറ്റുമുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങളുള്‍പ്പടെയുള്ളവര്‍ക്കാണ് കുത്തിവെപ്പ് നടത്തിയത്.
കുഞ്ഞുങ്ങള്‍ക്ക് പെന്റാവാലന്റ് വാക്‌സിനും മുതിര്‍ന്നവര്‍ക്ക് ടി.ഡി എന്ന ചുരുക്കത്തിലറിയപ്പെട്ടുന്ന ടെറ്റനസ് ഡിഫ്ത്തീരിയ വാക്‌സിനുമാണ് കുത്തിവെക്കുന്നത്. വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലേയും മതപാഠശാലയിലേയും ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉടനെ കുത്തിവെപ്പ് നടത്തും. മതപാഠശാലയില്‍ ചൊവ്വാഴ്ച്ച കുത്തിവെപ്പിനത്തെും.
സ്‌കൂളിലെ പരീക്ഷയായതിനാല്‍ അടുത്ത ദിവസമാണ് കുത്തിവെപ്പ് നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരം ജെ.എ.എം.ഒ ഡോ.ശ്രീജ, മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ സത്യഭാമ, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.സതീശന്‍, വടക്കേക്കാട് സാമൂഹ്യാരോഗ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാജു, പുന്നയൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.രജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."