HOME
DETAILS

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

  
Sabiksabil
July 10 2025 | 16:07 PM

Centre Approves Financial Aid for Flood Victims 15320 Crore for Disaster-Hit Mundakkai Chooralmala in Wayanad

 

ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ദുരിതം വിതച്ച കേരളം,അസം,ഉത്തരാഖണ്ഡ്,മണിപ്പൂർ,മേഘാലയ, മിസോറം എന്നീ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 1,066.80 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ (SDRF) നിന്നാണ് ഈ തുക കേന്ദ്ര വിഹിതമായി നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ ലഭിക്കും.  പ്രളയവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.

2025-07-1022:07:04.suprabhaatham-news.png
 

ഈ വർഷം 19 സംസ്ഥാനങ്ങൾക്ക് 8,000 കോടിയിലധികം രൂപ എസ്ഡിആർഎഫ്/എൻഡിആർഎഫ് ഫണ്ടുകളിൽ നിന്ന് നൽകിയിട്ടുണ്ട്. സാമ്പത്തിക സഹായത്തിന് പുറമെ, എൻഡിആർഎഫ്, കരസേന, വ്യോമസേന എന്നിവയുടെ വിന്യാസം ഉൾപ്പെടെയുള്ള ലോജിസ്റ്റിക് പിന്തുണയും ഉറപ്പാക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കി. തുടർച്ചയായ മൺസൂൺ മഴയിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 104 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ ജൽ റാഹത്ത് 2' എന്ന പേര് നൽകി നാഗാലാൻഡ്, അസം, മണിപ്പൂർ എന്നിവിടങ്ങളിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ആരംഭിച്ചതായും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്ക് ലഭിച്ച തുക:

ഉത്തരാഖണ്ഡ്: 455.60 കോടി രൂപ
അസം: 375.60 കോടി രൂപ
കേരളം: 153.20 കോടി രൂപ
മേഘാലയ: 30.40 കോടി രൂപ
മണിപ്പൂർ: 29.20 കോടി രൂപ
മിസോറം: 22.80 കോടി രൂപ

ഈ വർഷത്തെ മറ്റ് സഹായങ്ങൾ:

14 സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫിൽ നിന്ന് 6,166.00 കോടി രൂപ.
12 സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് 1,988.91 കോടി രൂപ.
അഞ്ച് സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത ലഘൂകരണ നിധിയിൽ (SDMF) നിന്ന് 726.20 കോടി രൂപ.
രണ്ട് സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ (NDMF) നിന്ന് 17.55 കോടി രൂപ.

 

The Central Government has allocated ₹1,066.80 crore to six flood-hit states, with Wayanad receiving ₹153 crore, Uttarakhand ₹455 crore, and Assam ₹375 crore to aid relief and rehabilitation efforts following severe floods and landslides caused by the southwest monsoon



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  11 hours ago