HOME
DETAILS

തൊട്ടാവാടിയുടെ ഗുണങ്ങള്‍ അറിയോ..?   പറമ്പിലും വഴിയോരത്തുമൊക്കെ കാണുന്ന തൊട്ടാവാടി തന്നെ... ഞെട്ടും 

  
Laila
July 12 2025 | 08:07 AM

Thottavadi Touch-Me-Not Plant A Common Plant with Powerful Medicinal Benefits

 

നമ്മുടെ വീടിന്റെ മുറ്റത്തും വഴിയോരങ്ങളിലും പറമ്പിലുമൊക്കെ ധാരാളമായി കാണാറുണ്ട് തൊട്ടാവാടി. ഈ സസ്യം കണ്ടാല്‍ നമ്മള്‍ ഓടിച്ചെന്ന് തൊട്ടു നോക്കും അത് കൂമ്പിപ്പോവുന്നത് കാണാന്‍. തൊട്ടാലുടന്‍ ഇലകള്‍ കൂമ്പിപ്പോകുന്നതു കൊണ്ടാണ് ഇതിന് തൊട്ടാവാടി എന്ന പേരു വന്നത്. ഇതിന്റെ ഒരു പ്രത്യേകത, നൈട്രജന്‍ കൂടുതലായി മണ്ണിലെത്തിക്കുന്ന സസ്യമാണ് എന്നതാണ്. 

എന്നാല്‍ തൊട്ടാവാടിയെ അത്ര നിസാരക്കാരനായി കാണരുത്. നിരവധി രോഗങ്ങള്‍ക്ക് പരിഹാരം കാണുവാനും തൊട്ടാവാടിക്കു കഴിയും. ഇതിന്റെ എല്ലാ ഭാഗങ്ങളും മുഴുവനായും അതായത് ഇലകളും വേരും പൂവും എല്ലാം ഉപയോഗ യോഗ്യമാമെന്ന് എന്നു പറയുന്നു. 
അലര്‍ജി മുതല്‍ കാന്‍സര്‍ വരെയുള്ള ചികിത്സയില്‍ ഇവ ഉപയോഗിക്കാറുണ്ട്.

 

thot.jpg

എന്നാല്‍ ഇതിന്റെ ജ്യൂസും വളരെ നല്ലതാണ്. രാവിലെയും വൈകുന്നേരവും ഇതു കഴിച്ചാല്‍ പഞ്ചസാരയുടെ ലെവല്‍ താഴ്ന്ന് വരുകയും ബിപിയും ഹൈപ്പര്‍ ടെന്‍ഷനും കുറയുകയും ചെയ്യുന്നതാണ്. 
ആസ്ത്മാ രോഗികള്‍ ചൂടുവെള്ളത്തില്‍ ഇതിന്റെ ജ്യൂസ് ഒഴിച്ച് രണ്ട് മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ ആസ്ത്മാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. 

പേരക്കാ ഇല, കറിവേപ്പില എന്നിവ ചേര്‍ത്ത ഗോതമ്പു കഞ്ഞിയില്‍ തൊട്ടാവാടി ജ്യൂസ് ചേര്‍ത്ത് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാവുന്നതാണ്. അതുപോലെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും തൊട്ടാവാടിയുടെ ഇല പിഴിഞ്ഞെടുത്ത് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് സേവിക്കുന്നതും നല്ലതാണ്. സന്ധി വേദനയുണ്ടെങ്കില്‍ ഇത് അരച്ചു പുരട്ടുന്നതും ഗുണം ചെയ്യും.

 

thott22.jpg

മുറിവുകള്‍ പെട്ടെന്നു ഭേദമാക്കാനും ഇതിന്റെ ഇലകള്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. 
വയറിളക്കത്തിനും പനിക്കും തൊട്ടാവാടി കഷായം ഉപയോഗിക്കുമെന്ന് നാട്ടുവൈദ്യന്‍മാരും പറയുന്നു. അതുപോലെ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അകറ്റുവാനും തൊട്ടാവാടിയുടെ നീര് മികച്ചതാണ്. ആടുകളുടെ പ്രധാന തീറ്റയാണ് തൊട്ടാവാടി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  5 hours ago
No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  5 hours ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  6 hours ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  6 hours ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  6 hours ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  6 hours ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  6 hours ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  7 hours ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago