കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
കാലിഫോർണിയ: കാലിഫോർണിയയിലെ നടപ്പാതയിൽ ഒരു ടെഡി ബിയർ കണ്ടെത്തിയത് ആളുകളിൽ ഞെട്ടലും ആശങ്കയും സൃഷ്ടിച്ചു. മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് എത്തി പരിശോധിച്ചപ്പോൾ ടെഡി ബിയറിന്റെ ശരീരത്തിൽ, തുകൽ പോലെ തോന്നിക്കുന്ന, മനുഷ്യ ചർമ്മത്തിന് സമാനമായ ഒരു വസ്തു വലിച്ചുകെട്ടി തുന്നിച്ചേർത്ത നിലയിലായിരുന്നു. ബെയർ വാലി റോഡിലെ ഒരു ഗ്യാസ് സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ കഴിഞ്ഞ ദിവസമാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, വിശദമായ അന്വേഷണത്തിന് ശേഷം, പ്രവൃത്തി തമാശയുടെ ഭാഗമാണെന്ന് പൊലിസ് വ്യക്തമാക്കി.
കൊറോണറുടെ റിപ്പോർട്ട് പ്രകാരം, ഫോറൻസിക് പാത്തോളജിസ്റ്റ് പരിശോധന നടത്തി, ഈ പാവ മനുഷ്യന്റേതല്ലെന്നും അതിൽ മനുഷ്യ കലകൾ ഉപയോഗിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു. മനുഷ്യചർമ്മം കൊണ്ട് നിർമ്മിച്ച പാവകൾ വിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വെബ്‌സൈറ്റിന്റെ വിവരങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് കരോലിനയിലെ റോബർട്ട് കെല്ലി എന്നയാളാണ് ഈ ടെഡി ബിയർ നിർമ്മിച്ചതെന്ന് തിരിച്ചറിഞ്ഞു.
എറ്റ്‌സി എന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ കാലിഫോർണിയയിലെ വിക്ടർവില്ലയിലെ ഒരു ഉപഭോക്താവിന് ഈ ടെഡി ബിയർ വിറ്റിരുന്നുവെന്ന് കെല്ലി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു. ടെഡി ബിയർ നിർമ്മിച്ചത് താനാണെന്നും, എന്റെ എറ്റ്‌സി ഷോപ്പിന്റെ സ്ക്രീൻഷോട്ടാണ് വാർത്താ ലേഖനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും കെല്ലി പറഞ്ഞു. എന്നാൽ, വാങ്ങുന്നയാളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല, കെല്ലി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ഉൽപ്പന്നങ്ങൾ ലാറ്റക്സ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും, മനുഷ്യചർമ്മത്തിന്റെ രൂപം നൽകാൻ വിവിധതരം ചായങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ചിട്ടുണ്ടെന്നുമാണ്.
"ഗിറ്റാറുകൾ, ടെഡി ബിയറുകൾ, സോഫകൾ തുടങ്ങി വിവിധ വസ്തുക്കളിൽ ഞങ്ങൾ ഈ രീതി ഉപയോഗിക്കാറുണ്ട്. യഥാർത്ഥ മനുഷ്യ മോഡലുകളിൽ നിന്നുള്ള ലൈവ് കാസ്റ്റിംഗ് ടെക്നിക്കാണ് ഞങ്ങൾ പ്രയോഗിക്കുന്നത്, ഇത് മനുഷ്യരുടെ ശരീരം പോലെ തോന്നുമെന്നും വ്യക്തമാക്കി. ടെഡി ബിയറിനെ സംഭവസ്ഥലത്ത് നിന്ന് പൊലിസ് നീക്കം ചെയ്തു. എന്നാൽ, വെളിപ്പെടുത്തലിന് ശേഷവും ഈ വിഷയത്തിൽ അന്വേഷണം തുടരുമോ എന്ന് വ്യക്തമല്ല.
A teddy bear resembling human skin was discovered on a California sidewalk, sparking panic among passersby. The eerie find has left locals unsettled, but the ongoing investigation has yet to uncover any leads, leaving authorities puzzled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."