'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
കറാച്ചി: പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹാം ഖാൻ പാകിസ്താനിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി' എന്ന പേര് നൽകി രാഷ്ട്രീയത്തിലേക്കുള്ള തന്റെ ഔപചാരിക പ്രവേശനം റെഹാം ഖാൻ അടയാളപ്പെടുത്തിയിരിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളിൽ വേരൂന്നിയ പാർട്ടിയുടെ പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്ന് റെഹാം ഖാൻ വാഗ്ദാനം ചെയ്തു. പാകിസ്താനിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിലെ അതൃപ്തിയാണ് തന്റെ പുതിയ പാർട്ടിയുടെ അടിസ്ഥാനമെന്ന് റെഹാം വ്യക്തമാക്കി. "ജനങ്ങളുടെ ശബ്ദമായി ഈ പാർട്ടി പ്രവർത്തിക്കും. ഭരണവർഗത്തെ ഉത്തരവാദിത്തപ്പെടുത്തും," അവർ പറഞ്ഞു. 2012 മുതൽ 2025 വരെ പാകിസ്ഥാനിൽ ശുദ്ധമായ കുടിവെള്ളവും അടിസ്ഥാന ആരോഗ്യ സംരക്ഷണവും പോലുള്ള അവശ്യ സൗകര്യങ്ങൾ ഇല്ലെന്നും ഇത് ഇനി സ്വീകാര്യമല്ലെന്നും അവർ കുറ്റപ്പെടുത്തി.
"എല്ലാ രാഷ്ട്രീയക്കാരെയും മാറ്റിസ്ഥാപിക്കാൻ ഞാൻ വന്നിരിക്കുന്നു," കറാച്ചി പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് റെഹാം ഖാന്റെ പരാമർസം . "ഇത് വെറുമൊരു പാർട്ടിയല്ല, രാഷ്ട്രീയത്തെ ജനസേവനമാക്കി മാറ്റാനുള്ള പ്രസ്ഥാനമാണ്," എന്നും അവർ കൂട്ടിച്ചേർത്തു. ഞാൻ മുമ്പ് ഒരിക്കലും രാഷ്ട്രീയ സ്ഥാനങ്ങൾ സ്വീകരിച്ചിട്ടില്ല, ഒരാൾക്ക് വേണ്ടി മാത്രമാണ് ഞാൻ ഒരു പാർട്ടിയിൽ ചേർന്നത്. എന്നാൽ ഇന്ന്, ഞാൻ എന്റെ സ്വന്തം നിബന്ധനകളിൽ ഉറച്ചുനിൽക്കുന്നു." മുൻ ഭർത്താവായ ഇമ്രാൻ ഖാനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടാണ് റെഹാം നിലപാട് വ്യക്തമാക്കിയെതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുടുംബവാഴ്ചയ്‌ക്കെതിരെ വിമർശനം
പാകിസ്താനിലെ കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരെ റെഹാം ഖാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. "നമ്മുടെ പാർലമെന്റ് ജനങ്ങളെ പ്രതിനിധീകരിക്കണം. ഓരോ വിഭാഗത്തിന്റെയും പ്രതിനിധി ആ വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം," അവർ ആവശ്യപ്പെട്ടു. "അഞ്ച് കുടുംബങ്ങൾ മാത്രമാണ് നമ്മുടെ അസംബ്ലികളിൽ ഇരിക്കുന്നത്. ഒരാൾ ഒരേസമയം നാല് മണ്ഡലങ്ങളിൽ മത്സരിക്കുന്ന രാഷ്ട്രീയ കളികൾ ഞങ്ങൾ അനുവദിക്കില്ല," അവർ വ്യക്തമാക്കി.
തന്റെ പാർട്ടി ബാഹ്യ അനുഗ്രഹങ്ങളില്ലാതെ, വ്യക്തിപരമായ സാമ്രാജ്യങ്ങൾക്ക് വേണ്ടിയല്ല, ജനസേവനത്തിനായാണ് രൂപീകരിച്ചതെന്ന് റെഹാം പറഞ്ഞു. "അധികാരത്തിന് വേണ്ടിയുള്ള ആഗ്രഹമല്ല, മാറ്റമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും റെഹാം പറഞ്ഞു.
Reham Khan, former wife of PTI founder Imran Khan, has launched the Pakistan Republic Party, marking her formal entry into politics. Promising to replace "corrupt politicians" and uphold constitutional values, she aims to address public dissatisfaction and bring service-oriented leadership to Pakistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."