HOME
DETAILS

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

  
Web Desk
July 12 2025 | 13:07 PM

Union Minister Suresh Gopi Skips Amit Shahs Events Signs of Discontent with New Office-Bearers List

 

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബി.ജെ.പി പരിപാടികളിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ട്. പുതിയ ഭാരവാഹി പട്ടികയിൽ തൃശൂർ ജില്ലാ പ്രസിഡന്റായിരുന്ന കെ.കെ. അനീഷ് കുമാറിനെ ജനറൽ സെക്രട്ടറിയാക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളതായി സൂചന. അദ്ദേഹത്തിന്റെ അടുപ്പക്കാരായ പി.ആർ. ശിവശങ്കരൻ, ഉല്ലാസ് ബാബു, യുവരാജ് ഗോകുൽ എന്നിവരെ പരിഗണിക്കാത്തതും അതൃപ്തിക്ക് കാരണമായി.

തൃശൂരിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വാർഡ് തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും പുതിയ ഓഫീസ് ഉദ്ഘാടനത്തിലും സുരേഷ് ഗോപി പങ്കെടുത്തില്ല. ഇതിനായി അദ്ദേഹം നേരത്തേ അമിത് ഷായിൽ നിന്ന് അനുമതി വാങ്ങിയിരുന്നതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, കോട്ടയത്തും കൊച്ചിയിലും നടന്ന പരിപാടികളിൽ സുരേഷ് ഗോപി ഇന്ന് പങ്കെടുത്തു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന രണ്ട് പരിപാടികളിലും അദ്ദേഹം സന്നിഹിതനായിരുന്നു.

വെള്ളിയാഴ്ച രാത്രി പത്തരയോടെ അമിത് ഷായെ സ്വീകരിക്കാൻ സുരേഷ് ഗോപി എയർപോർട്ടിലെത്തിയിരുന്നെങ്കിലും, വൈകുമെന്നറിഞ്ഞ് മടങ്ങുകയായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തിയ അമിത് ഷാ, പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

 

Union Minister Suresh Gopi reportedly skipped events attended by Home Minister Amit Shah in Kerala, signaling discontent with the new BJP office-bearers list. Gopi's absence from key programs in Thrissur and dissatisfaction over the exclusion of his close associates, including K.K. Aneesh Kumar, from prominent roles highlight underlying tensions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  a day ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  a day ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  a day ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  a day ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  a day ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  a day ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  a day ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  a day ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  a day ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  a day ago