HOME
DETAILS

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

  
Shaheer
July 13 2025 | 01:07 AM

Sleeper Cells Collecting Telegram Account Data during Hackers Infiltrate Platform

കോഴിക്കോട്: ടെലഗ്രാം അക്കൗണ്ടിലെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ സ്ലീപ്പർ സെല്ലുകൾ സജ്ജം. ടെലഗ്രാം സജീവമായി ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഹാക്കർമാരെ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്നത്.

പരിചയക്കാരുടെ അക്കൗണ്ടുകൾക്ക് സമാനമായി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇത്തരത്തിൽ നിരവധി പരാതികളാണ് സൈബർ പൊലിസിൽ എത്തുന്നത്. കോഴിക്കോട് സ്‌റ്റേഷനിൽ ഇന്നലെയും യുവതി പരാതിയുമായെത്തി.

വിവരങ്ങൾ ചോർത്തിയ ആളുടെ അതേപേരിൽ മറ്റൊരു ഫോൺനമ്പറിൽ അക്കൗണ്ടുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അവരുടെ സഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് സന്ദേശമയക്കും. സന്ദേശങ്ങൾ കൈമാറുന്നതിനിടെ വെബ്‌സൈറ്റിന്റെ ലിങ്ക് അയയ്ക്കും. ഈ ലിങ്ക് തുറക്കുന്നതോടെ വിവരങ്ങൾ ഹാക്കർമാർ കരസ്ഥമാക്കുന്നു.

തുടർന്ന് ഇവരുടെ സുഹൃത്തുക്കൾക്ക് വ്യാജ അക്കൗണ്ടിൽ സന്ദേശം അയച്ച് പിന്നീട് ലിങ്ക് അയയ്ക്കുകയാണ് പതിവ്. ഇപ്രകാരം നിരവധി അക്കൗണ്ടുകളാണ് വ്യാജമായി ഹാക്കർമാർ കൈകാര്യം ചെയ്യുന്നത്. അശ്ലീല സൈറ്റുകളിലേക്ക് ക്ഷണിച്ചുള്ള ലിങ്കുകളും എത്തുന്നുണ്ട്. സന്ദേശങ്ങളിൽ സംശയം തോന്നി അന്വേഷിക്കുമ്പോൾ മാത്രമാണ് വ്യാജ അക്കൗണ്ടാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ വ്യാജ സന്ദേശം പ്രചരിക്കുന്ന ടെലഗ്രാം അക്കൗണ്ടുകൾ ഒഴിവാക്കിയാലും ഹാക്കർമാരുടെ കൈവശം അക്കൗണ്ട് ഉണ്ടാകും. ദുരുപയോഗം തുടരും. ഇതോടെയാണ് പലരും സൈബർ പൊലിസിനെ സമീപിക്കുന്നത്.

ഏതാനും മാസങ്ങളിലായി 150 വ്യാജ ടെലഗ്രാം അക്കൗണ്ടുകളാണ് സൈബർ പൊലിസ് നിശ്ചലമാക്കിയത്. സിനിമകളും ദൈർഘ്യമേറിയ വീഡിയോകളുമടക്കം വലിയ ഫയലുകൾ പങ്കുവയ്ക്കാൻ ടെലിഗ്രാം വലിയതോതിൽ ഉപയോഗിക്കുന്നുണ്ട്. സുരക്ഷാക്രമീകരണ സംവിധാനമായ ടു സ്റ്റെപ്പ് ഒതന്റിഫിക്കേഷൻ ഉപയോഗപ്പെടുത്താൻ പലരും തയാറാകാത്തതാണ് അക്കൗണ്ടുകൾ ലക്ഷ്യമിടാൻ ഹാക്കർമാരെ പ്രേരിപ്പിക്കുന്നത്. വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിൽ പ്രവേശിക്കുന്നതും ടെലിഗ്രാമിലെ ചില വീഡിയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതുമെല്ലാം ഹാക്കർമാർക്ക് സൗകര്യമാകും. അപരിചിതരുമായി ടെലഗ്രാമിൽ ചാറ്റ് ചെയ്യുന്നതും അപകടമായേക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  11 hours ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  11 hours ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  12 hours ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  12 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  12 hours ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  19 hours ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  19 hours ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  19 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  20 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  20 hours ago