HOME
DETAILS

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

  
Sudev
July 14 2025 | 05:07 AM

cole palmer won 2025 fifa club world cup golden ball

2025 ഫിഫ ക്ലബ് വേൾഡ് കപ്പിലെ രാജാക്കന്മാരായി മാറിയിരിക്കുകയാണ് ചെൽസി. കിരീട പോരാട്ടത്തിൽ  നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജെർമെയ്നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ചെൽസി കിരീടം ചൂടിയത്. ചെൽസിയുടെ രണ്ടാം ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. ഇതിനുമുമ്പ് 2021ലാണ് ചെൽസി ക്ലബ്ബ് ലോകകപ്പ് നേടിയത്. ഫൈനൽ പോരാട്ടത്തിൽ ചെൽസിക്കായി ഇരട്ട ഗോൾ നേടി ഇംഗ്ലണ്ട് സൂപ്പർതാരം കോൾ പാൽമർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

2025-07-1411:07:59.suprabhaatham-news.png
 
 

ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ടൂർണമെന്റിലെ ഗോൾഡൻ ബോൾ അവാർഡും കോൾ പാൽമറാണ് സ്വന്തമാക്കിയത്. ടൂർണ്ണമെന്റിലുടനീളം മിന്നും പ്രകടനമാണ് ചെൽസിക്കായി താരം നടത്തിയത്. മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകയുമാണ് ഇംഗ്ലണ്ട് താരം നേടിയത്. ക്ലബ് വേൾഡ് കപ്പിൽ ഇത് രണ്ടാം തവണയാണ് ഒരു ഇംഗ്ലണ്ട് താരം ഗോൾഡൻ ബോൾ സ്വന്തമാക്കുന്നത്. ഇതിനു മുമ്പ് വെയ്ൻ റൂണിയാണ് ഈ ടൂർണമെന്റിൽ ഗോൾഡൻ ബോൾ നേടിയിരുന്നത്. 2008ൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പമാണ് റൂണി ഗോൾഡൻ ബോൾ നേടിയത്. 

അതേസമയം മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ 4-3-3 എന്ന ഫോർമേഷനിൽ ആണ് പിഎസ്ജി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു ചെൽസി പിന്തുടർന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ചെൽസി എതിരാളികളുടെ പോസ്റ്റിലേക്ക് മൂന്ന് ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു.കോൾ പള്മറിന്റെ ഇരട്ട ഗോളുകൾക്ക് പുറമെ ജാവോ പെഡ്രൊയും ചെൽസിക്കായി ലക്ഷ്യം കണ്ടു.

ടൂർണമെന്റിൽ ഉടനീളം ചെൽസി മികച്ച പോരാട്ടമാണ് നടത്തിയത്. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ചെൽസി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. ടൂർണമെന്റിൽ ഏഴ് മത്സരത്തിൽ ഒന്നിൽ മാത്രമാണ് ചെൽസി തോറ്റത്. ബ്രസീലിയൻ ക്ലബായ ഫ്ളമിംഗോയോടായിരുന്നു ബ്ലൂസ് തോറ്റത്. പിന്നീട് പ്രീ ക്വാർട്ടറിൽ ബെൻഫിക്കയെ തോൽപ്പിച്ച ചെൽസി ക്വാർട്ടറിൽ ബ്രസീലിയൻ ക്ലബായ പാൽമിറാസിനെയും വീഴ്ത്തി സെമിയിലേക്ക് മുന്നേറി. സെമിയിൽ ഫ്ളമിനൻസെയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ചെൽസി ഫൈനലിലേക്ക് യോഗ്യത നേടിയത്.

England superstar Cole Palmer has won the Golden Ball award at the 2025 FIFA Club World Cup This is the second time an English player has won the Golden Ball at the Club World Cup Wayne Rooney previously won the Golden Ball at the tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  10 hours ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  11 hours ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  11 hours ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  11 hours ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  11 hours ago
No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  12 hours ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  12 hours ago
No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  12 hours ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  12 hours ago
No Image

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

Cricket
  •  12 hours ago