HOME
DETAILS

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

  
Muhammed Salavudheen
July 14 2025 | 07:07 AM

Writer Ashokan Charuvil strongly criticized the nomination of Sangh Parivar leader C Sadanandan to the Rajya Sabha

കോഴിക്കോട്: രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ട സംഘപരിവാർ നേതാവ് സി. സദാനന്ദനെതിരെ രൂക്ഷവിമർശനവുമായി സാഹിത്യകാരൻ അശോകൻ ചരുവിൽ. കണ്ണൂരിൽ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളുടെ ആസൂത്രകൻ എന്ന നിലയിൽ പങ്കെടുത്ത് കൊണ്ടും കൊടുത്തും പേരുകേൾപ്പിച്ച വ്യക്തിയാണ് സദാനന്ദൻ എന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരാളെയാണ് മഹാകവി ജി. ശങ്കരക്കുറുപ്പ് ഉൾപ്പെടേയുള്ളവർക്ക് നൽകിയിരുന്ന ബഹുമതിയായ കലാ, കായിക, സാഹിത്യ, വൈജ്ഞനിക മേഖലകളിലെ പ്രതിഭകൾക്കുള്ള രാജ്യസഭാ മെമ്പർ സ്ഥാനത്തേക്ക് ഇപ്പോൾ നിയോഗിച്ചിരിക്കുന്നതെന്നും പു.ക.സ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അശോകൻ ചരുവിൽ വിമർശിച്ചു.

വിദ്യാഭ്യാസ /വൈജ്ഞാനിക മേഖലയിൽ എന്തെങ്കിലും സവിശേഷ സംഭാവന സി. സദാനന്ദൻ ചെയ്തതായി അറിവില്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏതെങ്കിലും ഒരു പൊതുജനസഭയിലേക്ക് ജനങ്ങൾ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായും അറിവില്ലെന്നും അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. ആർ.എസ്.എസ്. കടന്നുവന്നതോടെയാണ് കായികമായ സംഘട്ടനങ്ങളും ക്രൂരമായ കൊലപാതകങ്ങളും കേരളരാഷ്ട്രീയത്തിൻ്റെ ഭാഗമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി. സദാനന്ദനെ രാജ്യസഭംഗമാക്കിയത് ആഘോഷിച്ച കേരളത്തിലെ മാധ്യമങ്ങളെയും അശോകൻ ചരുവിൽ വിമർശിച്ചു. നമ്മുടെ ഒരു കൂട്ടം ചാനലുകളും പത്രങ്ങളും പ്രകടിപ്പിക്കുന്ന ആഹ്ലാദത്തെ അശ്ലീലം എന്നല്ലാതെ മറ്റൊരു മട്ടിൽ വിശേഷിപ്പിക്കാനാവില്ല. കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് വലിയ പ്രോത്സാഹനം നൽകുന്നതാണ് ഇത്തരം മാധ്യമനിലപാടുകൾ - അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സി. സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത നടപടിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അശോകൻ ചരുവിൽ അഭിനന്ദിച്ചു. 'സദനനന്ദന്റെ നിയമനത്തിനെതിരെ സുചിന്തിതമായ തൻ്റെ നിലപാടിലൂടെ പ്രതിഷേധിച്ചു കണ്ടത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കേരളത്തിലെ ജനാധിപത്യബോധവും മതേതരവീക്ഷണവുമുള്ള കോൺഗ്രസ് നേതാക്കളിൽ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്.' - അശോകൻ ചരുവിൽ പറഞ്ഞു.

അശോകൻ ചരുവിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

ആർ.എസ്.എസ്. കടന്നുവന്നതോടെയാണ് കായികമായ സംഘട്ടനങ്ങളും ക്രൂരമായ കൊലപാതകങ്ങളും കേരളരാഷ്ട്രീയത്തിൻ്റെ ഭാഗമാകുന്നത്. അതുവരെ ആശയസംവാദങ്ങളിലൂന്നി മാത്രം പ്രവർത്തിച്ചിരുന്ന  മതേതര ജനാധിപത്യ രാഷ്ട്രീയപാർട്ടികളെ പോലും തങ്ങളുടെ കൈക്കരുത്ത് ശൈലിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നത് ആർ.എസ്.എസിൻ്റെ വിജയമായി കരുതാം. ഹിംസയെ സമൂഹത്തിൻ്റെ സംസ്കാരമാക്കി മാറ്റാൻ ശ്രമിക്കുന്ന ഗോഡ്‌സെയിസ്റ്റുകളെ കായികമായി തടയുന്നത് നിഷ്ഫലമാണെന്ന് അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അതിൻ്റെ ഫലമായി കണ്ണൂർജില്ലയിലെ ചില പ്രദേശങ്ങൾ ഒരുകാലത്ത് അത്യന്തം സംഘർഷഭരിതമായി.

അക്കാലത്തെ സംഘട്ടനങ്ങളിൽ ആസൂത്രകൻ എന്ന നിലയിൽ പങ്കെടുത്ത് കൊണ്ടും കൊടുത്തും പേരുകേൾപ്പിച്ച ഒരാളെയാണ് കലാ, കായിക, സാഹിത്യ, വൈജ്ഞനിക മേഖലകളിലെ പ്രതിഭകൾക്കുള്ള രാജ്യസഭാ മെമ്പർ സ്ഥാനത്തേക്ക് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. വിദ്യാഭ്യാസ /വൈജ്ഞാനിക മേഖലയിൽ എന്തെങ്കിലും സവിശേഷ സംഭാവന അദ്ദേഹം ചെയ്തതായി അറിവില്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏതെങ്കിലും ഒരു പൊതുജനസഭയിലേക്ക് ജനങ്ങൾ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായും അറിവില്ല. ആദ്യകാലത്ത് മഹാകവി ജി.ശങ്കരക്കുറുപ്പ് ഉൾപ്പെടേയുള്ളവർക്ക് നൽകിയിരുന്ന ബഹുമതിയാണ് ഇതെന്ന് ഓർക്കണം.

ഇങ്ങനെയൊരാളെ നിയോഗിച്ചതുകണ്ട് നമ്മുടെ ഒരു കൂട്ടം ചാനലുകളും പത്രങ്ങളും പ്രകടിപ്പിക്കുന്ന ആഹ്ലാദത്തെ അശ്ലീലം എന്നല്ലാതെ മറ്റൊരു മട്ടിൽ വിശേഷിപ്പിക്കാനാവില്ല. കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് വലിയ പ്രോത്സാഹനം നൽകുന്നതാണ് ഇത്തരം മാധ്യമനിലപാടുകൾ.

ഈ നിയമനത്തിനെതിരെ സുചിന്തിതമായ തൻ്റെ നിലപാടിലൂടെ പ്രതിഷേധിച്ചു കണ്ടത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കേരളത്തിലെ ജനാധിപത്യബോധവും മതേതരവീക്ഷണവുമുള്ള കോൺഗ്രസ് നേതാക്കളിൽ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്.

അശോകൻ ചരുവിൽ
14 07 2025

 

Writer Ashokan Charuvil has strongly criticized the nomination of Sangh Parivar leader C. Sadanandan to the Rajya Sabha, calling it a disgrace to the legacy of the Upper House. In his sharp remarks, Ashokan alleged that Sadanandan was a key planner and participant in several violent incidents led by the RSS in Kannur, gaining notoriety through his role in those events. He further added that the Rajya Sabha seat, which once honored eminent personalities like poet G. Sankarakurup, is now being awarded to individuals with controversial and violent backgrounds. Ashokan, who is also the state vice president of the PUKASA (Purogama kala Sahithya Sangham), termed the nomination an insult to the fields of art, literature, science, and sports, for which such nominations were originally meant.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  8 hours ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  8 hours ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  8 hours ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  8 hours ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  8 hours ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  9 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  9 hours ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  9 hours ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  10 hours ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  10 hours ago