HOME
DETAILS

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

  
Farzana
July 14 2025 | 07:07 AM

JK LG Manoj Sinha Admits Security Failure in Pahalgam Attack After 3 Months Congress Demands Resignation

ശ്രീനഗര്‍: പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന്  സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ എറ്റെടുക്കുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പഹല്‍ഗാം സംഭവം കഴിഞ്ഞ് ഏതാണ് മൂന്ന് മാസത്തിന് ശേഷമാണ് ഗവര്‍ണറുടെ ഈ ഏറ്റുപറച്ചില്‍. തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പൊലിസിന് ഇതുവരെ അവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും മനോജ് സിന്‍ഹ ചൂണ്ടിക്കാട്ടുന്നു. 

സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് ഇത്രയും നാലായുള്ള വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു. 

'പഹല്‍ഗാമില്‍ സംഭവിച്ചത് വളരെ ദൗര്‍ഭാഗ്യകരമാണ്. നിരപരാധികള്‍ ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു, നിസ്സംശയമായും ഇത് ഒരു സുരക്ഷാ വീഴ്ചയായിരുന്നു. തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്നില്ല എന്നതാണ് ഇവിടുത്തെ പൊതുവായ വിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുല്‍മേടാണ്' - ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സിന്‍ഹ വ്യക്തമാക്കി. 


പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് രൂമോ താമസസ്ഥലമോ ഇല്ല. തുറസ്സായ ഒരു പ്രദേശമാണത്- സിന്‍ഹ ചൂണ്ടിക്കാട്ടി. 

ഏപ്രില്‍ മാസത്തില്‍ നടന്ന ആക്രമണത്തില്‍ പ്രദേശവാസി ഉള്‍പെടെ 26 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അതിനിടെ, ഗവര്‍ണറുടെ ഏറ്റുപറച്ചിലിന് പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മനോജ് സിന്‍ഹ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ 82 ദിവസം വേണ്ടി വന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 

 

 

Jammu & Kashmir Lieutenant Governor Manoj Sinha has admitted to a major security lapse in the Pahalgam attack that killed 26 people, including locals. Speaking to Times of India, he accepted full responsibility and acknowledged the absence of security forces in the area. Congress has criticized the delayed admission and demanded his resignation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  10 hours ago
No Image

2029 വരെ റൊണാൾഡോ തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  10 hours ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  10 hours ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  11 hours ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  11 hours ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  11 hours ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  11 hours ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  12 hours ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  12 hours ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  12 hours ago