HOME
DETAILS

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

  
Farzana
July 14 2025 | 06:07 AM

Hamas Adopts Stealth Guerrilla Warfare Forcing Israeli Troops into Retreats in Gaza CNN Report

ഗസ്സ: ഒരിടവേളയ്ക്ക് ശേഷം ഇസ്റാഈല്‍ അധിനിവേശ സൈന്യത്തെ വിറപ്പിക്കുന്ന പ്രത്യക്രമണ രീതിയാണ് അടുത്ത ദിവസങ്ങളിലായി ഹമാസ് ഗസ്സയില്‍ പയറ്റുന്നത്. ഹമാസ് യുദ്ധതന്ത്രം മാറ്റി ഒളിപ്പോര്‍ രീതി സ്വീകരിച്ചത് ഇസ്‌റാഈല്‍ സൈന്യത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 21 മാസത്തെ ഇസ്റാഈല്‍ കടന്നാക്രമണം ഹമാസിനെ തളര്‍ത്തിയിട്ടുണ്ടെങ്കിലും, സയണിസ്റ്റ് സൈന്യത്തിനെതിരേ ഗറില്ലാ രീതിയിലുള്ള തന്ത്രങ്ങളിലേക്കുള്ള മാറിയത് സമീപകാലത്ത് ഇസ്റാഈല്‍ ഭാഗത്ത് വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 ദുര്‍ബലമായ അവസ്ഥയില്‍ പോലും ഹമാസ് ഇസ്റാഈല്‍ സേനയ്ക്കെതിരേ മാരകമായ ആക്രമണങ്ങള്‍ തുടര്‍ന്നു. ഹമാസിനെ ഇല്ലാതാക്കിയെന്ന് ഇസ്റാഈല്‍ അവകാശപ്പെടുന്ന പ്രദേശത്ത് പോലും ഫലസ്തീന്‍ പോരാളികള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും മിന്നലാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു.  ഇതേതുടര്‍ന്ന് അധിനിവേശ സേനക്ക് പലതവണ ഗസ്സയുടെ ഭാഗങ്ങളില്‍ നിന്ന് മടങ്ങേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ഇസ്റാഈലിന്റെ ലക്ഷ്യം അസാധ്യമായി തന്നെ തുടരുമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു. 

gaza 23.jpg

ഖാന്‍ യൂനിസില്‍ കൊല്ലപ്പെട്ട ഇസ്റാഈല്‍ എന്‍ജിനീയറിങ് യൂണിറ്റിലെ മാസ്റ്റര്‍ സാര്‍ജന്റ് എബ്രഹാം അസുലെയുടെ മൃതദേഹം സംസ്‌കരിക്കാനെടുക്കുന്നു

 

കഴിഞ്ഞ തിങ്കളാഴ്ച രാത്രി. ഒരു കൂട്ടം ഇസ്റാഈലി സൈനികര്‍ അതിര്‍ത്തിവേലിയില്‍ നിന്ന് ഒരു മൈല്‍ അകലെ ടാങ്കുകളും കവചിത വാഹനങ്ങളും ഉപയോഗിക്കുന്ന പാതയിലൂടെ സഞ്ചരിക്കുകയാണ്.  പൊടുന്നനെ ബോംബ് പൊട്ടിത്തെറിക്കുന്നു.  സൈനികരെ സംബന്ധിച്ചിടത്തോളം ഭീതിദമായ അന്തരീക്ഷം. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ സ്‌ഫോടനമുണ്ടാവുന്നത്. ഒരു സ്‌ഫോടനത്തിന്റെ എന്തെങ്കിലും മുന്നറിയിപ്പുകളോ സൂചനയോ ഇല്ലാതെ. നെറ്റ്സാ യെഹൂദ ബറ്റാലിയനില്‍ നിന്നുള്ള സൈനികരെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഹമാസ് പോരാളികള്‍ അക്രമിച്ചത്. നാശനഷ്ടത്തിനപ്പുറം ഭീതി സൃഷ്ടിക്കാന്‍ ഈ സ്ഫോടനം കൊണ്ട് കഴിഞ്ഞു. എന്തെങ്കിലും ചിന്തിക്കുംമുമ്പ് തൊട്ടുപിന്നാലെ അടുത്ത സ്‌ഫോടനം. രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചതോടെ പെട്ടെന്ന് തന്നെ കൂടുതല്‍ ഇസ്റാഈലി സേന അവരുടെ സഹായത്തിനായി എത്തുന്നു.  എന്നാല്‍ അവരെന്തെഹ്കിലും പ്രവര്‍ത്തിക്കും മുമ്പ്  മൂന്നാമത്തെ ബോംബും പൊട്ടിത്തെറിച്ചു. ഒപ്പം സമീപത്ത് ഒളിച്ചിരുന്ന ഹമാസ് പോരാളികള്‍ സൈന്യത്തിന് നേര്‍ക്ക് വെടിവയ്ക്കുകയും ചെയ്യുന്നു. ഒറ്റയടിക്ക് അഞ്ച് ഇസ്റാഈലി സൈനികരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരുഡസനിലധികം സൈനികര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ സൈനികരില്‍ ചിലരുടെ നില ഗുരുതരവുമാണ്. 2023 ഒക്ടോബറില്‍ ഫലസ്തീനില്‍ ഇസ്റാഈല്‍ കടന്നാക്രമണം തുടങ്ങിയ ശേഷം സയണിസ്റ്റ് സൈന്യത്തിന് സംഭവിച്ച ഏറ്റവും കനത്ത നാശനഷ്ടങ്ങളിലൊന്നായിരുന്നു ഇത്.

ഗസ്സയുടെ വടക്കുകിഴക്കന്‍ മൂലയിലുള്ള ബൈത്തുല്‍ ഹനൂന്‍ നഗരത്തിലാണ് ഹമാസ് പോരാളികളുടെ ഈ പ്രത്യാക്രമണം നടന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഹമാസ് പോരാളികള്‍ 24 മണിക്കൂറിനുള്ളില്‍ ഇവിടെ ബോംബുകള്‍ സ്ഥാപിച്ചതായി കണ്ടെത്തി. ഇസ്റാഈല്‍ നഗരമായ സെഡെറോട്ടില്‍ നിന്ന് എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന വിധത്തിലുള്ള ഈ പ്രദേശം സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ളതാണ് എന്നതാണ് ശ്രദ്ധേയം. 'അധിനിവേശ ശക്തികള്‍ സുരക്ഷിതമാണെന്ന് കരുതിയ ഒരു പ്രദേശവും ഞങ്ങള്‍ ആക്രമിച്ചു' എന്നാണ് ഇതേകുറിച്ച് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞത്.

ഇതിന്റെ ഞെട്ടല്‍ മാറുംമുമ്പ് തന്നെയുണ്ടായി അടുത്ത പ്രത്യാക്രമണം. ബുധനാഴ്ച ഖാന്‍ യൂനിസില്‍ ഫലസ്തീനികളുടെ സ്വത്തുവകകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു തകര്‍ത്തുകൊണ്ടിരിക്കുകയായിരുന്ന സയണിസ്റ്റ് സൈനിക എന്‍ജിനീയറിങ് വാഹനം ലക്ഷ്യമിട്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് വിക്ഷേപിക്കുകയായിരുന്നു. ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാഹനം ചാര്‍ജ്ജ് ചെയ്തു. സൈനികനെ ജീവനോടെ ബന്ദിയായി പിടികൂടാനായിരുന്നു ഹമാസിന്റെ പദ്ധതി. ഇതറിഞ്ഞ് കൂടുതല്‍ അധിനിവേശ സൈനികര്‍ പ്രദേശത്തെത്തിയതോടെ ഉഗ്ര ഏറ്റുമുട്ടലുണ്ടായി. സൈനികന്‍ വെടിയേറ്റ് മരിക്കുകയുംചെയ്തു.

ജൂണ്‍ 24ന് 12 ദിവസം നീണ്ടുനിന്ന ഇറാന്‍ - ഇസ്റാഈല്‍ യുദ്ധം അവസാനിച്ച ശേഷമുള്ള ഹമാസിന്റെ പ്രത്യാക്രമണത്തില്‍ കുറഞ്ഞത് 19 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു ഡസനിലധികം സൈനികര്‍ക്കാണ് പരുക്കേറ്റത്.

ജൂണ്‍ 24ന് തെക്കന്‍ ഗസ്സയില്‍ ഇസ്റാഈലിന്റെ കവചിത വാഹനത്തിന്റെ തുറന്ന ഹാച്ചിലേക്ക് ഹമാസ് പോരാളികള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് അതിനുള്ളിലെ ഏഴ് സൈനികരും കൊല്ലപ്പെടുകയുണ്ടായി. 2023 ഒക്ടോബറിന് ശേഷം ഹമാസിന്റെ നിരവധി മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്താന്‍ ഇസ്റാഈലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ശത്രുക്കള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ശേഷിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് അന്ത്രാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  21 മാസത്തെ ആക്രമണങ്ങള്‍ കൊണ്ട് ഇസ്റാഈല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനരീതി പഠിക്കാന്‍ ഹമാസിന് കഴിഞ്ഞു. അത് ഹമാസിന് നേട്ടമാണെന്ന് ഇസ്റാഈല്‍ സൈന്യത്തില്‍നിന്ന് വിരമിച്ച മേജര്‍ ജനറല്‍ ഇസ്രയേല്‍ സിവ് പറഞ്ഞു. സൈന്യത്തിന്റെ ബലഹീനതകളെ ചുറ്റിപ്പറ്റിയാണ് അവരുടെ ആക്രമണം. ഗസ്സയെ പ്രതിരോധിക്കാതെ ഹമാസ് ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'അവര്‍ ഞങ്ങളുടെ ബലഹീനതകളെ ചുറ്റിപ്പറ്റിയാണ് യുദ്ധം ചെയ്യുന്നത്. ഗസ്സയെ പ്രതിരോധിക്കുകയല്ല. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലാണ് അവര്‍ ശ്രദ്ധയൂന്നുന്നത്'

ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടെങ്കിലും അവരില്‍ നിന്ന് പുതിയ പോരാളികള്‍ ഉയര്‍ന്നു വരികയാണ്. ചെറിയ സംഘങ്ങളായി തിരിഞ്ഞാണ് അവര്‍ ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഗസ്സയിലെ ടണലുകള്‍ അവര്‍ക്ക് ഒളിത്താവളങ്ങള്‍ തീര്‍ക്കുന്നു- ഇസ്‌റാഈലിന്റെ റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇസ്രായേല്‍ സിവ് ചൂണ്ടിക്കാട്ടുന്നു. 

ഹമാസിന് ധാരാളം റോക്കറ്റ് ശേഖരം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അവയെല്ലാം നഷ്ടപ്പെട്ടെന്നാണ് ഇസ്റാഈല്‍ പറയുന്നത്.  ഇതും ഇസ്റാഈലിന് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അവരുടെ റോക്കറ്റുകള്‍ തങ്ങള്‍ക്ക് ഭീഷണിയല്ലെന്നും ഇസ്‌റാഈല്‍ അവകാശപ്പെടുന്നു. എന്നാല്‍ ഗസ്സയില്‍ ഇസ്റാഈല്‍ പ്രയോഗിച്ച പതിനായിരക്കണക്കിന് യുദ്ധോപകരണങ്ങളില്‍ നിന്ന് നീക്കം ചെയ്ത ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ ഉപയോഗിച്ച് പുതിയ ആയുധങ്ങള്‍ സൃഷ്ടിക്കുന്നതും അവയുമായ തകര്‍ന്ന കെട്േടിയാവശിഷ്ടങ്ങളിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിയുന്നതും ഇസ്‌റാഈലിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഉപരോധിക്കപ്പെട്ട  ഈ തകര്‍ന്ന ഇടങ്ങളെ അവര്‍ പ്രതിരോധത്തിനുള്ള കേന്ദമാക്കിയിരിക്കുകയാണെന്നും ഇസ്‌റാഈലി സൈനിക വക്താവ് ചൂണ്ടിക്കാട്ടുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

qatar
  •  2 hours ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  3 hours ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  4 hours ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  4 hours ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  4 hours ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  5 hours ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  5 hours ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  5 hours ago
No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  5 hours ago
No Image

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി;  ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു

Kerala
  •  6 hours ago