HOME
DETAILS

പുതിയ വാണിജ്യ ബാങ്കുകൾക്ക് കളമൊരുങ്ങുന്നു; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകിയേക്കും

  
Sudev
July 15 2025 | 03:07 AM

The stage is being set for new commercial banks private money transfer institutions may also be licensed

കൊച്ചി: രാജ്യത്ത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും ബാങ്കിങ് ലൈസൻസ്‌ ലഭിച്ചേക്കും. സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടാൻ ലക്ഷ്യമിട്ട്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും പുതിയ ബാങ്കുകൾക്ക് ലൈസൻസ് നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

ബാങ്കിങ് മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്കാണ് പുതിയ നീക്കം നടത്തുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കായിരിക്കും പുതിയ ബാങ്കിങ് ലൈസൻസ് നൽകുക. കേരളത്തിലെ മുൻനിര പണമിടപാട് സ്ഥാപനങ്ങൾക്ക് ഈ നീക്കം കൂടുതൽ ഗുണം ചെയ്യും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ (എൻ. ബി.എഫ്.സി) സമ്പൂർണ ബാങ്കുകളാക്കാനും ആർ.ബി.ഐ ആലോചിക്കുന്നുണ്ട്.

വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ബാങ്കിങ് ലൈസൻസ് നൽകുമെന്നാണ് സുചന. കർശനമായ നിയന്ത്രണങ്ങളോടെയായിരിക്കും വൻകിട വ്യവസായ, ബിസിനസ് ഗ്രൂപ്പുകൾക്ക് ബാങ്കിങ് ലൈസൻസിനായി അപേക്ഷിക്കാൻ അനുവദിക്കുക. 2016-ൽ ഏർപ്പെടുത്തിയ വിലക്ക് ഇതോടെ പുനഃപരിശോധിച്ചേക്കും. ഇത് സംബന്ധിച്ച് ധനകാര്യമന്ത്രാലയവും റിസർവ് ബാങ്കും നിരവധി ചർച്ചകളും നടത്തിക്കഴിഞ്ഞു.

നിലവിൽ രാജ്യത്തെ ബാങ്കുകളിൽ 20 ശതമാനം വിദേശ നിക്ഷേപം മാത്രമാണ് സ്വീകരിക്കുന്നത്. എന്നാൽ ഈ പരിധി ഉയർത്തുമെന്നാണ് സുചന. ലോകത്ത് കടുത്ത നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കിങ് മേഖലയിൽ ഇതുവഴി കുടുതൽ വിദേശ നിക്ഷേപം എത്തും. രാജ്യത്തെ രണ്ടു ബാങ്കുകൾ മാത്രമാണ് ആസ്തിയുടെ കാര്യത്തിൽ ലോകത്തെ ആദ്യ 100 ബാങ്കുകളുടെ പട്ടികയിലുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്.ഡി.എഫ്. സി ബാങ്കുമാണവ. 2014ലാണ് അവസാനമായി ബാങ്കിങ് ലൈസൻസ് നൽകിയത്. തുടർന്ന് വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ബാങ്കിങ് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനിപ്പിച്ചിരുന്നു. ഈ നിയന്ത്രണം മാറ്റുന്നതോടെ രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾക്കും ബാങ്കിങ് രംഗത്തേക്ക് കടന്നുവരാനുള്ള വഴിയാണ് ഒരുങ്ങുന്നത്.

The stage is being set for new commercial banks private money transfer institutions may also be licensed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  a day ago
No Image

സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  a day ago
No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  a day ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  a day ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  a day ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  a day ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  a day ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  a day ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  a day ago