HOME
DETAILS

സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്

  
Farzana
July 16 2025 | 04:07 AM

Ambulance Crashes Onto Rooftop in Adoor Five Injured Including Driver and Suicide Attempt Victim

അടൂര്‍: സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്ക്. ആംബുലന്‍ സ് നിയന്ത്രണം വിട്ട് ഒരു വീടിന് മുകളിലേക്കാണ് മറിഞ്ഞത്. 

പന്തളം മുളംപുഴ മലേത്ത് വീട്ടില്‍ ശ്രീകാന്ത് സോമന്‍(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി ഭര്‍ത്താവ് ദിലീപ്(45) ആംബുലന്‍സ് ഡ്രൈവര്‍ ബിനു തങ്കച്ചന്‍(40), സഹായി മനു(25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍ ബിനു തങ്കച്ചന്‍ സഹായി ദീലീപ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി.

ചൊവ്വാഴ്ച രാത്രിയാണ് ശ്രീകാന്ത് സോമന്‍ പന്തളത്തെ വീട്ടില്‍ വച്ച് വയറില്‍ സ്വയം കുത്തി പരിക്കേല്‍പ്പിച്ച സംഭവമുണ്ടായത്.  തുടര്‍ന്ന് ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ 9.20-ന് എംസി റോഡില്‍ അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനു സമീപം വച്ച് ആംബുലന്‍സ് അപകടത്തില്‍ പെടുകയായിരുന്നു.  അപകടത്തില്‍ ശ്രീകാന്തിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്.

അടൂര്‍ കരുവാറ്റ കൊല്ലീരേത്ത് പുത്തന്‍വീട്ടില്‍ കെ.എം. തങ്കച്ചന്റെ വീടിന് മുകളിലേക്കാണ് ആംബുലന്‍സ് മറിഞ്ഞത്. വീടിന് നല്ല നാശനഷ്ടമുണ്ടായിട്ടുണ്ട്.

 

 

A tragic ambulance accident in Adoor injured five people, including a man who had earlier attempted suicide. The vehicle overturned onto a house's rooftop, causing serious injuries and property damage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  a day ago
No Image

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

qatar
  •  a day ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  a day ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  a day ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  a day ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  a day ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  a day ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  a day ago
No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  a day ago