HOME
DETAILS

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

  
Laila
July 15 2025 | 03:07 AM

Protest Erupts Over Halted Heart Surgeries at Thrissur Medical College

 

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വായ മൂടിക്കെട്ടി എച്ച്.ഡി.എസ് അംഗങ്ങളും ജനപ്രതിനിധികളും പ്രതിഷേധിച്ചു. മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രന്‍ അരങ്ങത്തും കുറ്റപ്പെടുത്തി.

ശസ്ത്രക്രിയ ചെയ്യേണ്ട ഡോക്ടറും പെര്‍ഫ്യൂഷനിസ്റ്റുകളും തമ്മിലുള്ള വിശ്വാസമില്ലായ്മയും തര്‍ക്കവുമാണ് ഹൃദയ ശസ്ത്രക്രിയ മുടങ്ങി രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത്. സര്‍ക്കാര്‍ ഇതിനെ ലാഘവ ബുദ്ധിയോടെ കാണുകയും ചെയ്യുന്നു. ജീവനക്കാരെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിന് കഴിയാത്തതു കൊണ്ടുതന്നെയാണ് മെഡിക്കല്‍ കോളജ് നാഥനില്ലാ കളരിയായി മാറിയതെന്നാണ് രാജേന്ദ്രന്‍ അരങ്ങത്ത് വിമര്‍ശിച്ചത്. 

ടെക്‌നീഷ്യന്മാര്‍ പരിചയ സമ്പന്നരല്ലെന്ന് വകുപ്പ് മേധാവി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഹൃദയ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചത്. ജീവന്‍ സംരക്ഷിക്കാന്‍ പാവപ്പെട്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെയോ കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളെയോ സമീപിക്കേണ്ട അവസ്ഥയാണെന്നും ഉത്തരവാദപ്പെട്ട സ്ഥലം എംപിയും എംഎല്‍എയും നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്നുമാണ് പരാതി. വിഷയം ചര്‍ച്ചചെയ്യാന്‍ എച്ച്ഡിഎസ് ജനറല്‍ ബോഡി യോഗം വിളിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. 

അടിയന്തരമായി തര്‍ക്കം പരിഹരിച്ച് ഉടനെ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ അധികാരികള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും രാജേന്ദ്രന്‍ അരങ്ങത്ത്. ആശുപത്രി വികസന സമിതി അംഗങ്ങളായ ലീല രാമകൃഷ്ണന്‍, പി.വി ബിജു, പി.ജി ജയദീപ്, ജനപ്രതിനിധികളായ സുരേഷ് അവണൂര്‍, മണികണ്ഠന്‍ ഐ.ആര്‍, ബിന്ദു സോമന്‍, ബിജു ഇ.ടി, പൊതുപ്രവര്‍ത്തകരായ ബാബു എന്‍. എഫ്, എന്‍.എല്‍ ആന്റണി, ജയന്‍ മംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  12 hours ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  12 hours ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  13 hours ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  13 hours ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  13 hours ago
No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  13 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  14 hours ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  14 hours ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  a day ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  a day ago


No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  a day ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  a day ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  a day ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  a day ago