HOME
DETAILS

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

  
Farzana
July 15 2025 | 03:07 AM

Israeli Attacks Continue in Gaza 78 Palestinians Killed in 24 Hours Amid Humanitarian Crisis

ഗസ്സ: ഗസ്സയില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍. 24 മണിക്കൂറിനിടെ 78 ഫലസ്തീനികളെയാണ് വ്യത്യസ്ത ആക്രമണങ്ങളില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. 

സഹായ വിതരണം നടത്തുന്ന ജി.എച്ച്.എഫ് സെന്ററിലെത്തിയവരെ ഇന്നലെയും ഇസ്റാഈല്‍ സൈന്യം വെടിവച്ചു കൊന്നു. ഗസ്സയില്‍ ആക്രമണം നെതന്യാഹു നീട്ടിക്കൊണ്ടുപോകുന്നത് അധികാരത്തില്‍ പിടിച്ചു നില്‍ക്കാനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് ഗസ്സയില്‍ സൈന്യം കൂട്ടക്കുരുതി തുടരുന്നത്.

ഗസ്സയില്‍ ഇന്ധനക്ഷാമവും രൂക്ഷമാണ്. 21 ലക്ഷം പേരുടെ ജീവിതം ഇന്ധമില്ലാതെ കടുത്ത പ്രതിസന്ധിയിലാണെന്ന് യു.എന്‍ പറഞ്ഞു. യു.എന്‍ ഏജന്‍സികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്ന് യു.എന്‍ എക്സില്‍ പറഞ്ഞു. ഇന്നലെ കൊല്ലപ്പെട്ടവരില്‍ 27 പേരും മധ്യ, തെക്കന്‍ ഗസ്സയില്‍ നിന്നുള്ളവരാണ്.

അതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലാണ്. തുഫ, ഷുജായ പ്രദേശങ്ങളില്‍ കനത്ത ആക്രമണമാണുണ്ടായത്. ഇവിടെ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗസ്സ സിറ്റിയില്‍ മാത്രം കുറഞ്ഞത് 24 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടെന്നാണ് കണക്ക്. 

അതിനിടെ, ഗസ്സയില്‍ ഇസ്റാഈല്‍ സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം ശക്തിപ്പെടുത്തി.  ഇന്നലെ നടന്ന ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മെര്‍ക്കാവ ടാങ്കും തകര്‍ത്തു. ഒരേസമയം മൂന്നിടത്താണ് ആക്രമണം നടത്തിയത്. ഗറില്ലാ യുദ്ധതന്ത്രമാണ് ഹമാസ് നടത്തുന്നത്.

ഗസ്സ സിറ്റിയിലെ ഷുജാഇയ്യ, അല്‍തുഫയിലും സമീപ പ്രദേശങ്ങളിലും തെക്കന്‍ ഗസ്സയിലെ ഖാന്‍യൂനിസിലും ഒരേസമയം മൂന്ന് ആക്രമണങ്ങളാണ് ഹമാസ് നടത്തിയത്. മെര്‍ക്കാവ ടാങ്ക് ലക്ഷ്യമാക്കി ഷീല്‍ഡ് വിരുദ്ധ ഷെല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടത്. ഏതാനും പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഗസ്സ മുനമ്പിലെ ജബാലിയ പ്രദേശത്ത് നടത്തിയ ഗറില്ല ഓപറേഷനില്‍ ആണ് അധിനിവേശ സേനക്ക് നഷ്ടം സംഭവിച്ചത്. ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം കിഴക്കന്‍ ഗസ്സയിലെ ഹമാസ് ആക്രമണത്തിനിടെ കാണാതായ ഇസ്റാഈല്‍ സൈനികനെ കണ്ടെത്തിയതായി ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. സയണിസ്റ്റ് സൈനികനെ ജീവനോടെ പിടിക്കാന്‍ ഹമാസ് പോരാളികള്‍ ശ്രമിച്ചിരുന്നു. ഇത് പ്രദേശത്ത് ഉഗ്ര ഏറ്റുമുട്ടലിനും കാരണമായി. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും ഇസ്റാഈലി മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസ് നഗരത്തിന്റെ വടക്കന്‍ പ്രദേശത്ത് 'അല്‍യാസിന്‍ 105' ഷെല്‍ ഉപയോഗിച്ച് സൈന്യത്തിന്റെ കവചിത പേഴ്സണല്‍ കാരിയര്‍ (എ.പി.സി) തകര്‍ത്തതായി ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡുകള്‍ അറിയിച്ചു. ഓപറേഷനുശേഷം സൈനിക ഹെലികോപ്റ്ററുകള്‍ എത്തി പരുക്കേറ്റവരെ നീക്കി.

അതേസമയം ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ കൂടുതല്‍ ആയി സാദാരണക്കാരെ ലക്ഷ്യം വച്ചു വരികയാണ്. വെള്ളത്തിനായി വരി നില്‍ക്കുന്ന ആളുകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇതുവരെ 700ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫിസ് പറയുന്നു. ഇസ്റാഈല്‍ സൈന്യം 112 ശുദ്ധജല സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി 720 ജല കിണറുകള്‍ നശിപ്പിച്ചു. ഇത് 1.25 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ശുദ്ധജലം ലഭിക്കുന്നതില്‍ നിന്ന് തടഞ്ഞതായി ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.

 

Israeli military operations in Gaza have killed 78 Palestinians in the past 24 hours, targeting civilians and aid centers. Amid growing fuel shortages and halted UN aid, Gaza faces a deepening humanitarian crisis. Hamas intensifies guerrilla-style counterattacks, destroying Israeli tanks and personnel carriers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  a day ago
No Image

സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  a day ago
No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  a day ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  a day ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  a day ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  a day ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  a day ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  a day ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  a day ago