
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

കൊച്ചി: കാർ കടത്തിയെന്ന സംശയത്തെ തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത കണ്ടെയ്നർ ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. ഇന്നലെ അർദ്ധരാത്രിയിൽ ചാടിപ്പോയ ഇയാളെ അല്പസമയം മുൻപ് പൊലിസ് പിടികൂടി. ഇയാളുൾപ്പെടെ കസ്റ്റഡിയിൽ ഉള്ള മൂന്ന് പേരും രാജസ്ഥാൻ സ്വദേശികളാണ്. ഊട്ടിയിൽനിന്ന് കാർ മോഷ്ടിച്ച് കടത്തിക്കൊണ്ടു വരുന്നു എന്ന സംശയത്തിൽ ഇന്നലെ രാത്രിയാണ് കണ്ടെയ്നർ ലോറി പൊലിസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പനങ്ങാട് പൊലിസ് ലോറി കസ്റ്റയിൽ എടുത്തത്.
എന്നാൽ കണ്ടെയ്നയാറിൽ നിന്ന് കാർ കണ്ടെത്താനായിട്ടില്ല. എസിയും അനുബന്ധ ഉപകരണങ്ങളുമാണ് പരിശോധനയിൽ ആദ്യം കണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ കണ്ടെയ്നറിനകത്തുനിന്ന് ഗ്യാസ് കട്ടറുകൾ അടക്കമുള്ള വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ ഉള്ളവർ കവർച്ചാ സംഘമാണ് എന്നുള്ള നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പനങ്ങാട് പൊലിസ് ഉള്ളത്. കടത്തിക്കൊണ്ടു വന്ന കാർ മറ്റെവിടെയെങ്കിലും ഇറക്കിയോ എന്നറിയാൻ കസ്റ്റഡിയിലുള്ളവരെ പൊലിസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കാർ മോഷ്ടിച്ച് കടത്തിക്കൊണ്ടു വരുന്നു എന്ന് ലോറിയുടെ നമ്പർ ഉൾപ്പെടെയാണ് പൊലിസിന് രഹസ്യവിവരം ലഭിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് മോഷണം പോയ കാറാണ് കേരളത്തിലേക്ക് കടത്തുന്നത് എന്നായിരുന്നു വിവരം. പാലിയേക്കര ടോൾ പ്ലാസ കടന്നുപോയതിന് ശേഷം കണ്ടെയ്നറിനെ പൊലിസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് പനങ്ങാട് നെട്ടൂർ വെച്ചായിരുന്നു കണ്ടെയ്നർ തടഞ്ഞുനിർത്തി പൊലിസ് കസ്റ്റഡിയിലെടുത്തത്.
ലോറിയിൽ മൂന്ന് രാജസ്ഥാൻ സ്വദേശികളാണ് ഉണ്ടായിരുന്നത്. ലോറിക്കൊപ്പം ഇവരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. സ്റ്റേഷനിൽ എത്തിച്ച ഇവരിൽ ഒരാൾക്ക് രാത്രിയിൽ ബാത്ത്റൂമിൽ പോകണമെന്ന് പറഞ്ഞതിനെ തുടർന്ന് ഇയാളെ അവിടെ എത്തിച്ചു. പിന്നാലെ ബാത്ത്റൂം അകത്തുനിന്ന് ലോക്ക് ചെയ്തതിനുശേഷം ജനൽ പൊളിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾക്കായി രാത്രിയും ഇന്ന് രാവിലെയോടെ നടത്തിയ തിരച്ചിലിൽ സമീപത്ത് നിന്ന് ഇയാളെ അൽപ സമയംമുൻപ് പിടികൂടി.
One of the three men detained by Panangad Police on suspicion of smuggling a stolen car managed to escape from custody around midnight, but was caught shortly after. All three individuals in custody are residents of Rajasthan. They were intercepted last night in a container lorry, suspected of transporting a stolen car from Ooty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 15 hours ago
അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം
uae
• 16 hours ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 16 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 17 hours ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 17 hours ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 17 hours ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 17 hours ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 17 hours ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 18 hours ago
സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്
Kerala
• 18 hours ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 18 hours ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 18 hours ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 18 hours ago
കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 18 hours ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ
Kerala
• 19 hours ago
പാലക്കാട് വീണ്ടും നിപ സ്ഥിരീകരണം; നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ
Kerala
• 20 hours ago
പെരുമഴ പെയ്യും; പുതുക്കിയ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 20 hours ago
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ അല്‍ ഖാസിമിയ സര്‍വകലാശാല
uae
• 21 hours ago
യുഎഇയിൽ പനി കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ
uae
• 19 hours ago
വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി
Kerala
• 19 hours ago
സ്ലീപ്പർ ബസിൽ പ്രസവിച്ച കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; 19-കാരിയും സുഹൃത്തും പിടിയിൽ
National
• 19 hours ago