HOME
DETAILS

ഇനി സിഗരറ്റിൽ മാത്രമല്ല, സമൂസയിലും ജിലേബിയിലും ആരോഗ്യ മുന്നറിയിപ്പ്; പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും ചെറുക്കാൻ പുതിയ നീക്കം

  
Muhammed Salavudheen
July 15 2025 | 09:07 AM

samosa jalebi and other indian snacks need to carry health warnings

ന്യൂഡൽഹി: സിഗരറ്റുകൾ പോലെ ഇന്ത്യൻ ലഘുഭക്ഷണങ്ങളായ സമൂസ, വടാപാവ്, കച്ചോരി, ജിലേബി തുടങ്ങിയവയിൽ ആരോഗ്യ മുന്നറിയിപ്പുകൾ നൽകാൻ നിർദേശിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അമിതവണ്ണത്തെയും രോഗങ്ങളെയും ചെറുക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ഇന്ത്യൻ ലഘുഭക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും സ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. 

കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിൽ, ഓഫീസ് പരിസരത്ത് വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് വെളിപ്പെടുത്തുന്ന വിശ്വൽ ഗൈഡ് സ്ഥാപിക്കണം. തുടക്കത്തിൽ ഓഫീസുകളിലും പിന്നീട് മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (ICMR - NIN) ന്റെ പിന്തുണയോടെയാണ് ഈ നീക്കം. സർക്കാർ ജീവനക്കാരിലും സന്ദർശകരിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ലഘു ഭക്ഷ്യവസ്തുക്കളിൽ എണ്ണയുടെയും പഞ്ചസാരയുടെയും അളവ് പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിദേശിച്ചിട്ടുണ്ട്. ലെറ്റർഹെഡുകൾ, കവറുകൾ, നോട്ട്പാഡുകൾ, ഫോൾഡറുകൾ തുടങ്ങിയ എല്ലാ ഔദ്യോഗിക സ്റ്റേഷനറികളിലും പൊണ്ണത്തടിയെ ചെറുക്കുന്നതിനുള്ള ദൈനംദിന ഓർമ്മപ്പെടുത്തലുകൾ ശക്തിപ്പെടുത്തുന്നതിന് പ്രസിദ്ധീകരണങ്ങളിലും ആരോഗ്യ സന്ദേശങ്ങൾ അച്ചടിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

2025-07-1514:07:19.suprabhaatham-news.png
 
 

അമിതവണ്ണം ഗുരുതരവും എന്നാൽ തടയാൻ കഴിയുന്നതുമായ ഒരു ആരോഗ്യപ്രശ്നമാണ്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും, മുൻകരുതൽ നടപടികളിലൂടെ ജീവിതശൈലി തകരാറിനെ പഴയപടിയാക്കാനും തടയാനും കഴിയും. ജിലേബി പോലുള്ള ഭക്ഷണങ്ങൾക്ക് വളരെ ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. പോഷകമൂല്യം ഒന്നും നൽകാത്ത ഇവ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകായും ചെയ്യും. പൊണ്ണത്തടി മാത്രമല്ല, ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപഭോഗം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കും. സമൂസ, വടാപാവ് തുടങ്ങിയ ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റ് കൂടുതലാണ്. ഇത് വീക്കം ഉണ്ടാക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും.

ഇത് എങ്ങനെ പ്രാബല്യത്തിൽ വരുത്തും?

* ജനപ്രിയ ഭക്ഷണങ്ങളിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് വിവര പോസ്റ്ററുകളിൽ പരാമർശിക്കും. പഞ്ചസാരയെയും ട്രാൻസ് ഫാറ്റിനെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സിഗരറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ പോലെ പ്രവർത്തിക്കും.

* സ്കൂളുകൾ, ഓഫീസുകൾ, പൊതു സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സംഘടനകൾ എന്നിവയിൽ "ഓയിൽ ആൻഡ് ഷുഗർ ബോർഡ്" ദൈനംദിന ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെയും പഞ്ചസാരയെയും കുറിച്ചുള്ള പ്രധാന വിവരങ്ങൾ പ്രദർശിപ്പിക്കും. ഇത് ദോഷകരമായ ഉപഭോഗത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ സഹായിക്കും.

* ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ദീർഘകാല ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള ആരോഗ്യ സന്ദേശങ്ങളും നൽകും.

* ആരോഗ്യകരമായ ഭക്ഷണങ്ങളുടെ ലഭ്യത പ്രോത്സാഹിപ്പിക്കാനും പഞ്ചസാര പാനീയങ്ങളുടെയും ഉയർന്ന കൊഴുപ്പ് അടങ്ങിയ ലഘുഭക്ഷണങ്ങളുടെയും ലഭ്യത പരിമിതപ്പെടുത്താനും സംഘടനകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെടും.

2025-07-1514:07:80.suprabhaatham-news.png
 
 

Popular Indian snacks such as samosa, vada pav, kachori, and jalebi may soon come with health warnings, similar to those on cigarette packs. This move is part of the central government’s effort to promote healthier eating habits and lifestyle choices, aiming to combat obesity and lifestyle-related diseases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ

uae
  •  15 hours ago
No Image

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Kerala
  •  16 hours ago
No Image

സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം

uae
  •  16 hours ago
No Image

സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്

Kerala
  •  16 hours ago
No Image

കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  16 hours ago
No Image

'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ

International
  •  16 hours ago
No Image

വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം

uae
  •  17 hours ago
No Image

ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  17 hours ago
No Image

കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്

Kerala
  •  17 hours ago
No Image

യുഎഇയിൽ പനി കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ 

uae
  •  17 hours ago

No Image

വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്‌സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

Kerala
  •  20 hours ago
No Image

എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  20 hours ago
No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  21 hours ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  21 hours ago