HOME
DETAILS

വൃക്കയില്‍ കല്ലുകള്‍ ഉണ്ടോ..? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

  
Laila
July 14 2025 | 06:07 AM

Foods to Avoid If You Have Kidney Stones

 

 
ശരീരത്തിന്  അത്യാവശ്യം ഉണ്ടാവേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവില്‍ ഉപയോഗിച്ച് ബാക്കിയുള്ളവ വൃക്കകള്‍ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് കളയുകയാണ് പതിവ്. ഈ സമയത്ത് കാല്‍സ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികള്‍ വൃക്കയില്‍ പരലുകളായി രൂപപ്പെടുന്നതാണ്. ഇവ മൂത്രനാളത്തിലൂടെ കടന്നുപോകുമ്പോള്‍ അവയുടെ വലുപ്പത്തില്‍ വ്യത്യാസം രൂപപ്പെടുകയും കഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യും.'

നിര്‍ജ്ജലീകരണം, ചില ആരോഗ്യസ്ഥിതികള്‍ എന്നിവ അവയുടെ രൂപീകരണത്തിന് കാരണമാകുമെങ്കിലും ഭക്ഷണക്രമം ഒരു പ്രധാന പങ്ക് തന്നെ വഹിക്കുന്നുണ്ട്. ചില ഭക്ഷണങ്ങള്‍ മൂത്രത്തില്‍ ഓക്‌സലേറ്റ്, കാല്‍സ്യം, യൂറിക് ആസിഡ് അല്ലെങ്കില്‍ സോഡിയം എന്നിവയുടെ അളവ് വര്‍ധിപ്പിക്കും. 


എന്തൊക്കെയാണ് വൃക്കയില്‍ കല്ലുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കേണ്ടത്.. ആര്‍ക്കാണ് മൂത്രത്തില്‍ കല്ലിന് കൂടുതല്‍ സാധ്യത? 

 

kist.jpg


ചീര

നിങ്ങള്‍ ചീര കഴിക്കുന്നവരാണെങ്കില്‍ ചീരയില്‍ ഓക്‌സലേറ്റുകള്‍ കൂടുതലുണ്ട്. ഇത് വൃക്കകളില്‍ കാല്‍സ്യവുമായി ബന്ധിപ്പിച്ച് കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ വലിയ അളവില്‍ ചീര കഴിക്കുന്നത് ഇതിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്.

ബീറ്റ്‌റൂട്ട്

ഉയര്‍ന്ന അളവില്‍ ഓക്‌സലേറ്റ് അടങ്ങിയവയാണ് ബീറ്റ്‌റൂട്ട് . കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകള്‍ക്ക് സാധ്യതയുള്ള ആളുകള്‍ ബീറ്റ്‌റൂട്ട്, ബീറ്റ്‌റൂട്ട് ജ്യൂസ് എന്നിവ മിതമായി മാത്രം ഉപയോഗിക്കുക. കാരണം ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് മൂത്രത്തില്‍ ഓക്‌സലേറ്റ് അടിഞ്ഞുകൂടുന്നത് ഗണ്യമായി വര്‍ധിപ്പിക്കുന്നതാണ്.


നട്‌സ്

നട്‌സ് കഴിക്കുന്നതാണ് മറ്റൊന്ന്. നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ബദാം, കശുവണ്ടി, നിലക്കടല തുടങ്ങിയ നട്‌സുകളില്‍ ഓക്‌സലേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൃക്കയില്‍ കല്ലുകള്‍ ഉള്ളവര്‍ നട്‌സ് കഴിക്കുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും.

 

kist12.jpg

ചോക്ലേറ്റ്

അമിതമായി ചോക്ലേറ്റ് കഴിക്കാറുണ്ടോ..? ഡാര്‍ക്ക് ചോക്ലേറ്റിലും കൊക്കോയിലും ഓക്‌സലേറ്റുകള്‍ കൂടുതലുണ്ട്. ചെറിയ അളവില്‍ ഇടയ്ക്കിടെ ഇത് നല്ലതായിരിക്കാമെങ്കിലും വൃക്കയിലെ കല്ലുകള്‍ക്ക് സാധ്യതയുള്ള ആളുകള്‍ക്ക് പതിവായി അല്ലെങ്കില്‍ അമിതമായി കഴിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്.

ബ്ലാക് ടി 

ഓക്‌സലേറ്റ് കൂടുതലുള്ള ഒരു പാനീയമാണ് ബ്ലാക്ക് ടീ. ഇത് അമിതമായി കുടിക്കുന്നത് ഓക്‌സലേറ്റിന്റെ അളവ് വര്‍ധിപ്പിക്കുകയും കല്ല് രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നതാണ്. ഹെര്‍ബല്‍ ടീ നിങ്ങള്‍ക്കു കുടിക്കാവുന്നതാണ്. കാരണം ഇവയില്‍ ഹെര്‍ബല്‍ ടീകളില്‍ ഓക്‌സലേറ്റിന്റെ അളവ് കുറവാണ്.

ഇറച്ചി

റെഡ് മീറ്റ് പ്രിയരാണെങ്കില്‍ നിര്‍ത്തിക്കോ. ചുവന്ന മാംസത്തില്‍ പ്യൂരിനുകള്‍ കൂടുതലാണ്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. അമിതമായ യൂറിക് ആസിഡ് ഉണ്ടായാല്‍ കല്ലുകള്‍ക്ക് കാരണമാകും.

 

vrukk.jpg


സോഡിയം

സോഡിയം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് മൂത്രത്തിലൂടെ കാല്‍സ്യം കൂടുതലായി പുറന്തള്ളാന്‍ കാരണമാകുന്നു. ഇങ്ങനെ വരുമ്പോള്‍ കാല്‍സ്യം കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്നു. ടിന്നിലടച്ച സൂപ്പുകള്‍, ചിപ്‌സ്, ഫാസ്റ്റ് ഫുഡ്, മറ്റ് ഉപ്പിട്ട ലഘുഭക്ഷണങ്ങള്‍ എന്നിവ വൃക്കകളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്. അതുകൊണ്ട് തുന്നെ നിങ്ങള്‍ പരമാവധി കുറയ്ക്കുക.

കോള

കോളകള്‍ നിരന്തരമായി ഉപയോഗിക്കുന്നവരാണെങ്കില്‍ കോളയില്‍ ഫോസ്‌ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകും. പഞ്ചസാര അടങ്ങിയ സോഡകളും പാനീയങ്ങളും യൂറിക് ആസിഡ് വര്‍ധപ്പിക്കുകയും മൂത്രത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതാണ്. ഇവ രണ്ടും വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  8 hours ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  8 hours ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  8 hours ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  9 hours ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  16 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  16 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  17 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  17 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  17 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  18 hours ago