
ഗ്ലൂട്ടത്തയോണ്‍ ഗുളികയാണോ നിങ്ങള്‍ കഴിക്കുന്നത്...? പകരം ശരീരത്തിലെ ചുളിവുകളും പിഗ്മെന്റേഷനുകളും മാറാന്‍ ഗ്ലൂട്ടത്തയോണ്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ഗ്ലൂട്ടത്തയോണ്‍ ഇക്കാലത്ത് ഒരുപാട് കേള്‍ക്കുന്ന ഒരു വാക്കാണ്. ഇതിന്റെ ഗുളികകള്‍ മുഖത്തെ ചുളിവുകളും ഹൈപ്പര്‍പിഗ്മെന്റേഷനും ഒരു പരിധിവരെ ഇല്ലാതാക്കുമെന്നും അവകാശപ്പെടുന്നു. ഈ മരുന്നുകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു.
ഇവ കഴിക്കുന്നതിലൂടെ മുഖത്തെ കറുപ്പ് നിറവും പാടുകളും ഇല്ലാതാവുകയും മുഖത്ത് തിളക്കം ലഭിക്കുകയും ചെയ്യുമെന്നും പറയപ്പെടുന്നു. എന്നാല്‍, വിദഗ്ധരുടെ അഭിപ്രായത്തില്‍, വിലകൂടിയ ഗുളികകള്‍ നിങ്ങള്‍ കഴിക്കുന്നതിനുപകരം, ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി ഗ്ലൂട്ടത്തയോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ്.
എന്താണ് ഗ്ലൂട്ടത്തയോണ്‍ ? അത് നമ്മുടെ ശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
ശരീരത്തിലെ എല്ലാ കോശങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരു ആന്റിഓക്സിഡന്റ് പദാര്‍ഥമാണ് ഗ്ലൂട്ടത്തയോണ്‍. കേന്ദ്ര നാഡീവ്യൂഹത്തിലെ കരളിലും നാഡീകോശങ്ങളിലുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഗ്ലൈസിന്‍, എല്സിസ്റ്റൈന്, എല്ഗ്ലൂട്ടാമേറ്റ് തുടങ്ങിയ 3 അവശ്യ അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.
വിഷവസ്തുക്കളെ ഉപാപചയമാക്കാനും ഫ്രീ റാഡിക്കലുകളെ തകര്‍ക്കാനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും ഗ്ലൂട്ടത്തയോണ്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ വിവിധ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ പ്രായം കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാവുന്നു.
നിങ്ങള്‍ക്ക് ഗ്ലൂട്ടത്തയോണ്‍ ഗുളികകള്‍ കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇത് നാച്വറലായി എടുക്കാവുന്നതാണ്. ഹൈപ്പര്‍ പിഗ്മെന്റേഷന് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് അത് സ്വാഭാവികമായി തന്നെ ചെയ്യാം.
ഗ്ലൂട്ടത്തയോണിനുവേണ്ടി കഴിക്കേണ്ടത് ഇവയാണ്
സള്‍ഫര്‍
ഗ്ലൂട്ടത്തയോണ്‍ നിങ്ങളുടെ ശരീരത്തില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒന്നായതിനാല്‍ സള്‍ഫര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.അതായത് മത്സ്യവും പാലുല്‍പ്പന്നങ്ങളും അടങ്ങിയ പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളാണ് കഴിക്കേണ്ടത്. ബ്രോക്കോളി, കടുക്, ചോളം എന്നിവയും കഴിക്കുക.
വിറ്റാമിന്‍ സി
പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി ധാരാളമായി ഉണ്ട്. സ്ട്രോബെറി, സിട്രസ് പഴങ്ങള്‍, പപ്പായ, കിവി തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിനുകള്‍ നമ്മുടെ ശരീരത്തില്‍ ആന്റിഓക്സിഡന്റുകള്‍ പോലെ പ്രവര്‍ത്തിക്കുന്നവയാണ്.
സെലിനിയം
ചിക്കന്‍, മത്സ്യം, ചീസ്, ബ്രൗണ്‍ റൈസ്, നട്സ് എന്നിവയില്‍ സെലിനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിച്ചാല്‍ ഗ്ലൂട്ടത്തയോണിന്റെ അളവ് വര്‍ധിക്കുകയും മുഖത്തെ ചുളിവുകളും ഹൈപ്പര്‍ പിഗ്മെന്റേഷനുകളും ഇല്ലാതാകുകയും ചെയ്യും. മുഖത്ത് സ്വാഭാവിക തിളക്കവും വരുന്നതാണ്.
മഞ്ഞള്‍
സുഗന്ധവ്യഞ്ജനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് മഞ്ഞള്‍. ഗവേഷണ പ്രകാരം മഞ്ഞളില്‍ ഗ്ലൂട്ടത്തയോണ്‍ അടങ്ങിയിട്ടുണ്ടെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് മുഖത്ത് ഹൈപ്പര്പിഗ്മെന്റേഷന് ഉള്ളപ്പോള്‍ ഫേസ് പായ്ക്കുകളില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത്.
ഉറക്കം
എന്തെങ്കിലും കാരണത്താല്‍ നന്നായി ഉറങ്ങാന്‍ കഴിയാത്ത 30 ആളുകളില്‍ ഒരു പഠനം നടത്തിയപ്പോള്‍ പരിശോധനയില്‍ അയാളുടെ ശരീരത്തില്‍ ഗ്ലൂട്ടത്തയോണിന്റെ അളവ് വളരെ കുറവാണെന്നാണ് കണ്ടെത്തിയത്. അതേസമയം, ഉറക്കക്കുറവ് ഗ്ലൂട്ടത്തയോണിന്റെ അളവ് കുറയ്ക്കുമെന്നു തെളിയിക്കുന്ന നിരവധി ഗവേഷണങ്ങളും നടന്നിട്ടുണ്ട്.
വ്യായാമം
നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം പതിവായി തന്നെ ഉള്‍പ്പെടുത്തുക. യോഗ ചെയ്യുകയോ ജിമ്മില്‍ പോകുകയോ ചെയ്താല്‍ ആന്റി ഓക്സിഡന്റുകളുടെ, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോണിന്റെ, അളവ് വര്‍ധിക്കുമെന്ന് വിദഗ്ധരും പറയുന്നു.
മദ്യം
നിങ്ങള്‍ അമിതമായി മദ്യം കഴിക്കുകയാണെങ്കില്‍, അത് ഗ്ലൂട്ടത്തയോണ്‍ രൂപപ്പെടാന്‍ അനുവദിക്കുകയില്ല. അതായത് മദ്യം ശ്വാസകോശത്തെ ബാധിക്കുന്നവയാണ്. ഗ്ലൂട്ടത്തയോണ്‍ ആണെങ്കിലോ സ്വാഭാവികമായും നമ്മുടെ ശ്വാസകോശങ്ങളില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നതും. ഇതില്‍ നിന്ന് ആരോഗ്യകരമായ ശ്വാസകോശം ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെയിൽവേ ട്രാക്കിലും സ്റ്റേഷനുകളിലും റീൽസെടുത്താൽ ഇനി പണികിട്ടും
Kerala
• 12 days ago
ജനപ്രിയ ദുബൈ ചോക്ലേറ്റ് ഉല്പന്നങ്ങള് സാല്മോണെല്ല മലിനീകരണത്തില്‍ നിന്ന് മുക്തം: കാലാവസ്ഥാ മന്ത്രാലയം
uae
• 12 days ago
മയക്കുമരുന്ന് കടത്തില്‍ ഇന്റര്‍പോള്‍ തിരയുന്ന രണ്ടു പ്രതികളെ ദുബൈ പൊലിസ് ഫ്രാന്‍സിന് കൈമാറി
uae
• 12 days ago
കേരളത്തിൽ ഇന്ന് പരക്കെ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
Kerala
• 12 days ago
ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും; അന്തിമ തീരുമാനം ഇന്ന്
Kerala
• 12 days ago
മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• 13 days ago
"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ
Kerala
• 13 days ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• 13 days ago
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 13 days ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 13 days ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• 13 days ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 13 days ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 13 days ago
ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി
National
• 13 days ago
ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്
Kerala
• 13 days ago
റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ
Football
• 13 days ago
ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം
Kerala
• 13 days ago
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം: സൈനികന് വീരമൃത്യു; രണ്ട് പേർക്ക് പരുക്ക്
National
• 13 days ago
കണ്ണൂർ ജയിൽ ചാടിയ ഗോവിന്ദച്ചാമി 14 ദിവസത്തെ റിമാൻഡിൽ
Kerala
• 13 days ago
സ്കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ
Kerala
• 13 days ago
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• 13 days ago