
കേരള എഞ്ചിനീയറിങ് പ്രവേശനം; അപേക്ഷ നാളെ കൂടി; കൂടുതലറിയാം

കേരള എൻജിനീയറിങ് ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഔദ്യാഗിക വെബ്സൈറ്റായ www.cee.kerala.gov.in ലെ കീം 2025 കാൻഡിഡേറ്റ് പോർട്ടൽ വഴിയാണ് ഓപ്ഷനുകൾ നൽകേണ്ടത്. അപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ്, ആക്സസ് കോഡ് എന്നിവ നൽകി ലോഗ് ഇൻ ചെയ്താണ് ഓപ്ഷനുകൾ നൽകേണ്ടത്.
വിദ്യാർഥികൾക്ക് താൽപര്യമനുസരിച്ച് സർക്കാർ/എയ്ഡഡ്/ സ്വയംഭരണ എയ്ഡ ഡ്/ സർക്കാർ കോസ്റ്റ് ഷെയറിങ്/ സ്വകാര്യ സ്വാശ്രയ /സ്വയം ഭരണ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്ക് ഓപ്ഷനുകൾ നൽകാം. ഒരു കോഴ്സും കോളജും ചേർന്നതാണ് ഒരു ഓപ്ഷൻ.
രജിസ്ട്രേഷൻ ഫീസ്
അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കാൻ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി 2000 രൂപ അടയ്ക്കണം. പ്രവേശനം ലഭിക്കുന്നവർക്ക് ഈ തുക കോഴ്സിന്റെ ട്യൂഷൻ ഫീസിൽ വകവയ്ക്കും. പട്ടിക / ഒ.ഇ.സി വിഭാഗക്കാരും ശ്രീചിത്രാഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവിടങ്ങളിലെ അപേക്ഷകരും രജിസ്ട്രേഷൻ ഫീസായി 500/ രൂപ അടച്ചാൽ മതി. ഇവർക്ക് പ്രവേശനം ലഭിക്കുന്ന കോഴ്‌സിന്റെ കോഷൻ ഡെപ്പോസിറ്റിൽ ഈ തുക വകയിരുത്തും. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് രജിസ്ട്രേഷൻ ഫീസ് തിരികെ നൽകും റീഫണ്ട് ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെബ്സൈറ്റ് വഴി നൽകണം. എന്നാൽ അലോട്ട്മെന്റ് ലഭിച്ച ശേഷം പ്രവേശനം നേടാത്തവരുടെ രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്നതല്ല.
രജിസ്ട്രേഷൻ 16 വരെ
കീം റാങ്ക് പട്ടികയിൽ ഇടം നേടിയവർക്ക് 16ന് രാവിലെ 11വരെ ഓൺലൈനായി ഓ പ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ തുടർന്നുവരുന്ന ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കുകയില്ല. പ്രവേശന മാഗ്രഹിക്കുന്ന എല്ലാ എൻജിനീയറിങ് കോഴ്‌സുകളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകേണ്ടതാണ്. എന്നാൽ ആദ്യ റൗണ്ടിൽ ഇല്ലാതിരുന്ന ഓപ്ഷനുകൾ പിന്നീട് വരുന്ന പക്ഷം ഓപ്ഷൻ പട്ടികയിൽ ഇഷ്ടമുള്ള സ്ഥാനത്ത് അവ ഉൾപ്പെടുത്താൻ കഴിയും.
തിരഞ്ഞെടുത്ത ഓപ്ഷനുകൾ സമയപരിധിക്കകം എത്ര തവണ വേണമെങ്കിലും പുനക്രമീകരിക്കാനും താൽപര്യമില്ലാത്തവ ഒഴിവാക്കാനും അവസരമുണ്ടാകും. എത്ര ഒപ്ഷനുകൾ വേണമെങ്കിലും നൽകാം. എന്നാൽ അനുവദിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ളതുമാത്രം നൽകാൻ ശ്രദ്ധിക്കുക. ഓപ്ഷൻ സമർപ്പണം കഴിഞ്ഞ് പ്രിന്റെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ഈ വർഷം പ്രവേശനം നൽകുന്ന എൻജിനീയറിങ് കോളജുകളുടെയും ശാഖകളുടെയും ലിസ്റ്റ് പ്രോസ്പെക്ടസിലുണ്ട്. പ്രവേശന സാധ്യതകൾ വിലയിരുത്താൻ വെബ്സൈറ്റിലെ കീം 2024 കാൻഡിഡേറ്റ് പോർട്ടലിൽ കഴിഞ്ഞ വർഷത്തെ ലാസ്റ്റ് റാങ്ക് പട്ടിക ലഭ്യമാണ്. ഓപ്ഷൻ രജിസ്ട്രേഷന് സൗകര്യമില്ലാത്തവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാനുള്ള ഫെസിലിറ്റേഷൻ സെന്ററുകളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.
ആദ്യ അലോട്ട്മെന്റ് 18ന്
17ന് താൽക്കാലിക അലോട്ട്മെന്റും 18ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. തുടർന്നുള്ള അലോട്ട്മെന്റ് വിവരങ്ങൾ വെബ്സൈറ്റിലൂടെ അറിയിക്കും. ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് 18 മുതൽ 21ന് വൈകീട്ട് നാലുവരെ ഓൺലൈ നായി ഫീസടക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടും ഫീസ് അടക്കാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും. സർക്കാർ/എയ്ഡഡ്/എയ്ഡഡ് സ്വയംഭരണ എൻജിനീയറിങ് കോളജിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മുഴുവൻ ഫീസും അടച്ച് അഡ്മിഷൻ ഉറപ്പാക്കണം. സർക്കാർ കോസ്റ്റ് ഷെയറിങ്/ സ്വകാര്യ/ സ്വാശ്രയ /സ്വാശ്രയ സ്വയംഭരണ എൻജിനീയറിങ് കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 8,000 രൂപ ടോക്കൺ ഡെപ്പോസിറ്റായി അടച്ചാൽ മതി. സർക്കാർ സീറ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന പട്ടിക/ഒ.ഇ.സി വിഭാഗങ്ങളും ഫീസ് ആനുകൂല്യത്തിന് അർഹരായ മറ്റ് വിദ്യാർഥികളും ടോക്കൺ ഫീസായി 500 രൂപ അടക്കണം. എന്നാൽ ഇത്തരം വിദ്യാർഥികൾക്ക്, സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകളിലെ മാനേജ്മെന്റ സീറ്റുകളിലും സമുദായം /രജിസ്ട്രേഡ് സൊസൈറ്റി, ട്രസ്റ്റ് സീറ്റുകളിലുമാണ് അലോട്ട്മെന്റ് ലഭിക്കുന്നതെങ്കിൽ 8,000 രൂപ തന്നെ ടോക്കൺ ഫീസ് അടക്കേണ്ടതുണ്ട്. ഫീസിളവ് ലഭിക്കുകയുമില്ല.
വാർഷിക കോഴ്സ് ഫീസ്
സർക്കാർ, എയ്ഡഡ് കോളജുകൾ: 8,650 രൂപ
കേരള കാർഷിക സർവകലാശാല - അഗ്രികൾച്ചറൽ എൻജിനീയറിങ് : 15000.
ഫുഡ് ടെക്നോളജി: 53000
വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല -ഡയറി ടെക്നോളജി, ഫുഡ് ടെക്നോളജി : 8,400 .
ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല -ഫുഡ് ടെക്നോളജി: 66,000
സ്വാശ്രയ കോളജുകൾ, സർക്കാർ കോസ്റ്റ് ഷെയറിംഗ് കോളജുകൾ തുടങ്ങിയവയിലെ ഫീസ് വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഓപ്ഷൻ നൽകുന്ന പേജിലും ഓരോ കോഴ്സിന്റെയും ഫീസ് വിവരങ്ങൾ നൽകിയിട്ടുണ്ട്.
ഓപ്ഷൻ കൺഫർമേഷൻ
ആദ്യ അലോട്ട്മെന്റിനു ശേഷം നിലവിലുള്ള ഹയർ ഓപ്ഷനുകൾ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ രജിസ്ട്രഷൻ പേജിലുള്ള 'കൺഫേം' ബട്ടൺ ക്ലിക്ക് ചെയ്ത് ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടതാണ്. ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർഥികൾക്ക് അവരുടെ ഹയർ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനും അവസരമുണ്ടായിരിക്കും. ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവർക്ക് ബന്ധപ്പെട്ട അലോട്ട്മെന്റ്റിൽ പരിഗണിക്കപ്പെടുന്ന കോഴ്സുകളിലെ ഹയർ ഓപ്ഷനുകൾ റദ്ദാകുന്നതാണ്. ഒരിക്കൽ റദ്ദാക്കപ്പെടുന്ന ഹയർ ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല. എന്നാൽ നിലവിലുള്ള അലോട്ട്മെന്റ് നിലനിൽക്കും. വിവരങ്ങൾക്ക് : വെബ്സൈറ്റ് : www.cee.kerala.gov.in. ഇ.മെയിൽ: [email protected]@kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2338487.
Option registration for admission to Kerala Engineering Degree Programs has begun. Candidates must submit their options through the KEAM 2025 Candidate Portal on the official website
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• a day ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• a day ago
27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• a day ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• a day ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• a day ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• a day ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• a day ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• a day ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• a day ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 2 days ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 2 days ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 2 days ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 2 days ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 2 days ago
ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'
International
• 2 days ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 2 days ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 2 days ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 2 days ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 2 days ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 2 days ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 2 days ago