ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും
ഷാര്‍ജ: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയായ യുവതി നേരിട്ട ക്രൂരത സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്. ഗര്‍ഭിണിയായിരുന്ന സമയത്തുപോലും വിപഞ്ചികയ്ക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്നു. യുവതിയുടെ കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷവും നിതീഷും കുടുംബവും ക്രൂര പീഡനം തുടര്‍ന്നു. കുഞ്ഞിന് പനി കഠിനമായിട്ട് പോലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും നിതീഷും കടുംബവും അനുവദിച്ചില്ല. ഈ സമയം കുഞ്ഞിനെയും യുവതിയെയും ഇവര്‍ മുറിയില്‍ പൂട്ടിയിട്ടതായും ബന്ധുക്കള്‍ പറയുന്നു. പീഡനം കഠിനമായപ്പോള്‍ വിപഞ്ചിക നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിതീഷ് ഈ സമയം കുഞ്ഞിന്റെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ കൈവശപ്പെടുത്തുകയായിരുന്നു.
ഈ മാസം 9നാണ് കൊല്ലം സ്വദേശിനിയായ വിപഞ്ചിക ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തത്. വിപഞ്ചികയുടെ പോസ്റ്റുമോര്‍ട്ടം ഇന്നോ നാളോയോ ആയി നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വിപഞ്ചിക ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ആത്മഹത്യാ കുറിപ്പ് വഴിയാണ് യുവതി ഇത്രയും കാലം അനുഭവിച്ച കൊടും ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. നിതീഷ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായും അത് നടക്കുകയാണെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും യുവതി അമ്മയോട് പറഞ്ഞിരുന്നു.
വക്കീല്‍ നോട്ടീസ് അയക്കുന്നതിന് 3 ദിവസം മുമ്പ് നിതീഷ് വഴക്കിട്ട് ഫഌറ്റ് മാറിപ്പോയിരുന്നു. പിന്നീടാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപുറമേ നിതീഷ് സ്ത്രീകളുടെ വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോകളും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. നിതീഷിന് സ്വഭാവ വൈകൃതം ഉണ്ടെന്നാണ് വിവരം.
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിക്കാനുള്ള ഭര്‍ത്താവ് നിതീഷിന്റെ നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റ് തടഞ്ഞിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം. വിഷയത്തില്‍ ഇന്നും ചര്‍ച്ചകള്‍ തുടരാനാണ് നീക്കം.
അതിനിടെ, വിപഞ്ചികയുടെ സഹോദരന്‍ യുഎഇയിലെത്തി. ഇന്ന് വിപഞ്ചികയുടെ സഹോദരനും അമ്മ ഷൈലജയും കോണ്‍സുല്‍ ജനറലിനെ നേരില്‍ കാണും. ഷാര്‍ജ പൊലിസില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ പരാതി നല്‍കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്നാണ് ഷൈലജയുടെ ആവശ്യം. സംസ്‌കാര ചടങ്ങിനായി മൃതദേഹം കൊണ്ടുവന്നെങ്കിലും പിന്നീട് തിരികെ കൊണ്ടുപോയി. നിലവില്‍ മൃതദേഹങ്ങള്‍ ഷാര്‍ജയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഷാര്‍ജ പൊലിസിലും വിപഞ്ചികയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ, ഷൈലജ നേരിട്ട് മറ്റൊരു പരാതി കൂടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."