പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
റിയാദ്: രാജ്യത്തുടനീളമുള്ള പലചരക്ക് കടകളിലും കിയോസ്‌കുകളിലും പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ച് സഊദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുന്നതിനും ബിസിനസ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കുള്ള പുതുക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നിരോധനം നടപ്പാക്കുന്നത്.
സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ലൈസന്‍സുള്ള എല്ലാ പാക്കേജുചെയ്ത പുകയില ഉല്‍പ്പന്നങ്ങളും നിരോധനത്തിന്റെ പരിധിയില്‍ വരും. ഇതില്‍ സാധാരണ സിഗരറ്റുകള്‍, ഇലക്ട്രോണിക് സിഗരറ്റുകള്‍, ഷിഷ, മറ്റ് സമാന പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. പലചരക്ക് കടകളില്‍ ഇവയുടെ വില്‍പ്പന പൂര്‍ണമായും നിരോധിച്ചിരിക്കുന്നു.
കിയോസ്‌കുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍
ഷോപ്പിംഗ് മാളുകളിലെ കിയോസ്‌കുകള്‍ക്ക് കുറഞ്ഞത് 4 ചതുരശ്ര മീറ്റര്‍, വാണിജ്യ ഭൂമിയിലെ കിയോസ്‌കുകള്‍ക്ക് 10 ചതുരശ്ര മീറ്റര്‍, സൂപ്പര്‍മാര്‍ക്കറ്റുകളിലെ കിയോസ്‌കുകള്‍ക്ക് 100 ചതുരശ്ര മീറ്റര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ കിയോസ്‌ക്കുകള്‍ക്ക് 500 ചതുരശ്ര മീറ്റര്‍ എന്നിങ്ങനെ വിസ്തീര്‍ണം നിശ്ചയിച്ചിട്ടുണ്ട്.
പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കണം. വില്‍പ്പനക്കാര്‍ക്ക് വാങ്ങുന്നവരുടെ പ്രായം തെളിയിക്കാന്‍ ആവശ്യപ്പെടാം.
ലൈസന്‍സ് നേടുന്നതിന്, സിവില്‍ ഡിഫന്‍സ് അംഗീകാരവും സാധുവായ വാണിജ്യ രജിസ്‌ട്രേഷനും സമര്‍പ്പിക്കണം. കിയോസ്‌കുകള്‍ വാണിജ്യ തെരുവുകളിലോ വാണിജ്യ കെട്ടിടങ്ങള്‍ക്കുള്ളിലോ വാണിജ്യ ഉപയോഗത്തിന് നിയുക്തമായ സ്ഥലങ്ങളിലോ ആയിരിക്കണം
വാണിജ്യ ഭൂമിയിലെ കിയോസ്‌കുകള്‍ക്ക് കാര്‍ സര്‍വീസിനായി പ്രത്യേക പാത ഉണ്ടായിരിക്കണം.
പുതിയ ഭേദഗതികള്‍ പ്രകാരം, മേയറുടെയോ മുനിസിപ്പാലിറ്റിയുടെയോ അനുമതിയോടെ, പാര്‍ക്കിംഗ് ശേഷിയെ ബാധിക്കാതെ വാണിജ്യ സമുച്ചയങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാം.
പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധനം, സഊദി അറേബ്യയുടെ ഭക്ഷ്യ സുരക്ഷയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. പുതുക്കിയ നിയന്ത്രണങ്ങള്‍, പലചരക്ക് കടകളുടെയും കിയോസ്‌കുകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുരക്ഷിതവും മാനദണ്ഡങ്ങള്‍ക്ക് അനുസൃതവുമാക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ നടപടി, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വ്യാപാര മേഖലയില്‍ സുതാര്യത വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
In a major public health move, Saudi Arabia has banned the sale of tobacco products through grocery stores, aiming to limit accessibility and protect youth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."