
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ചെമ്മാട്: പണ്ഡിതരുടെയും മഹല്ല് ഭരണ കർത്താക്കളുടെയും സാധാരണക്കാരുടെയും കൂട്ടായ പ്രവർത്തനം സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കുമെന്നും ഈ ബന്ധം തകർക്കാൻ ശ്രമിക്കുന്ന ദുശക്തികൾക്കെതിരെ ജാഗ്രത വേണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഉലമ ഉമറാ ബന്ധത്തിന്റെ നല്ല മാതൃകയാണ് സുന്നി മഹല്ല് ഫെഡറേഷനെന്നും, മഹല്ലുകളിൽ സമസ്തയുടെ സന്ദേശം എത്തിക്കലാണ് എസ്.എം.എഫിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇസ്ലാമിക സാമൂഹിക സാംസ്കാരിക ഉന്നമനത്തിന് ഉപകരിക്കും വിധം മത സ്ഥാപനങ്ങളുടെ സംരക്ഷണം എസ്.എം.എഫ് ഏറ്റെടുക്കണമെന്നും തങ്ങൾ പറഞ്ഞു. എസ്.എം.എഫിന്റെ സംസ്ഥാന തെരഞ്ഞെടുപ്പ് കൗൺസിൽ യോഗം ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഹാവുദീൻ മുഹമ്മദ് നദ് വി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്ല്യാർ പ്രാർത്ഥന നടത്തുകയും, സംസ്ഥാന ജനറൽ സെക്രട്ടറി യു മുഹമ്മദ് ഷാഫി ഹാജി സ്വാഗത ഭാഷണം നടത്തുകയും ചെയ്തു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറർ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് ഹംസ ബാഫാഖി തങ്ങൾ,പുത്തനഴി മൊയ്‌ദീൻ ഫൈസി, എം.സി. മായിൻ ഹാജി,അബ്ദുൽ റഹ്മാൻ കല്ലായി, ഓണംപള്ളി മുഹമ്മദ് ഫൈസി, പി.സി. ഇബ്രാഹിം ഹാജി, ആർവി കുട്ടി ഹസൻ ദാരിമി, അഞ്ചൽ ബദറുദ്ദീൻ, സി.കെ. കുഞ്ഞി തങ്ങൾ, കെ.എ റഹ്മാൻ ഫൈസി, സി.എച്ച് തയ്യിബ് ഫൈസി എന്നിവർ പ്രസംഗിച്ചു.
എസ്.എം.എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ത്രൈമാസ റബീഹ് ക്യാംപെയ്ൻ പദ്ധതി നാസർ ഫൈസി കൂടത്തായി അവതരിപ്പിച്ചു. ദേശീയ സമിതിയുടെ റിപ്പോർട്ട് വർക്കിംഗ് കൺവീനർ സി.ടി. അബ്ദുൽ കാദർ ഹാജി അവതരിപ്പിച്ചു. സ്കൂൾ പഠന സമയ മാറ്റം അനാവശ്യമാണെന്നും സർക്കാർ തീരുമാനം മാറ്റുന്നത് സംബന്ധിച്ചു ആരുമായും ചർച്ചയില്ലെന്ന ജനാധിപത്യ വിരുദ്ധ നിലപാടിൽ നിന്നും പിന്മാറണം എന്നും കൗൺസിൽ പാസ്സാക്കിയ പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. 2025-28 കാലയളവിലേക്കുള്ള സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളെയും ഭാരവാഹികളെയും വിവിധ ഉപസമിതി ചെയർമാൻ കൺവീനര്മാരെയും തെരഞ്ഞെടുത്തു.
Panakkad Sayyid Sadik Ali Shihab Thangal emphasized that collective efforts by scholars, Mahallu administrators, and the general public are vital for ensuring unity and peace in society. He warned against divisive forces trying to disrupt this harmony and called for heightened vigilance. Speaking at the SMF (Sunni Mahallu Federation) State Election Council meeting held at Darul Huda Islamic University, Chemmad, Thangal said that the Sunni Mahallu Federation represents an ideal model of Ulama-Umara cooperation. As Samastha celebrates its centenary, SMF must take up the responsibility of safeguarding religious institutions and contributing to Islamic, social, and cultural upliftment, he urged.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 11 hours ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 11 hours ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 11 hours ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 11 hours ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 11 hours ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 11 hours ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 11 hours ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 12 hours ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 12 hours ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 12 hours ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 13 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 14 hours ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 14 hours ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 14 hours ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 15 hours ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 15 hours ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 15 hours ago
കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 15 hours ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 14 hours ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 15 hours ago
സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്സ് ഫോറം പിന്മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്
Kerala
• 15 hours ago