HOME
DETAILS

ലുലു ഗ്രൂപ്പ് സഊദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്നു; മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും 22 റിയാലില്‍ താഴെ വില

  
Muqthar
July 17 2025 | 02:07 AM

Lulu Group opens three new Lotte stores in Saudi Arabia on the same day

റിയാദ്: കുറഞ്ഞ വിലയില്‍ മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കണ്‍സെപ്റ്റ് സ്റ്റോറായ 'ലോട്ടി'ന്റെ മൂന്ന് പുതിയ സ്റ്റോറുകള്‍ സഊദി അറേബ്യയില്‍ തുറന്നു. മക്ക, കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്ത്, റിയാദ് എന്നിവിടങ്ങളിലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്‌സ് ജനറല്‍ മാനേജര്‍ ഡോ. വലീദ് ബാ സുലൈമാന്‍ ലോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മക്ക മുനിസിപ്പാലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പ്ലാനിങ് ഡയരക്ടര്‍ ജനറല്‍ എന്‍ജി. യാസര്‍ അത്തര്‍, വ്യവസായ പ്രമുഖരായ എന്‍ജി. അബ്ദുല്‍ അസീസ് അല്‍ സിന്ദി, ശൈഖ് ഇബ്രാഹിം അല്‍ റിഫാഇ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

സഊദി അറേബ്യയുടെ വിഷന്‍ 2030ന് പിന്തുണ നല്‍കുകയാണ് ലുലുവെന്നും ഉപഭോക്താകളുടെ വാല്യു ഷോപ്പിങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളുടെ സാന്നിധ്യം ലുലു വിപുലമാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. പുതിയ നാല് ലോട്ട് സ്റ്റോറുകള്‍ കൂടി സഊദി അറേബ്യയില്‍ ഉടന്‍ തുറക്കുമെന്നും യൂസഫലി വ്യക്തമാക്കി. മികച്ച ഉല്‍പ്പന്നങ്ങളും കുറഞ്ഞ നിരക്കിലാണ് ലോട്ട് സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. 22 റിയാലില്‍ താഴെയാണ് വില. വീട്ടുപകരണങ്ങള്‍, കിച്ചന്‍ വെയര്‍, ഫാഷന്‍, ബ്യൂട്ടി പ്രൊഡ്ക്ട്‌സ് അടക്കം വിപുലമായ ശേഖരമാണ് ലോട്ടില്‍ ഒരുക്കിയിട്ടുള്ളത്. സഊദി അറേബ്യയിലെ പ്രാദേശിക ഉല്‍പ്പന്നങ്ങളും ലോട്ടിലുണ്ട്. അല്‍ റുസഫിയയിലെ അബ്ദുല്ല അരീഫ് സ്ട്രീറ്റിലാണ് മക്കയിലെ ലോട്ട് സ്റ്റോര്‍. 43,000 ചതുരശ്ര അടിയിലുള്ള സ്റ്റോറില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ശേഖരമാണുള്ളത്. 600 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. മക്കയ്ക്ക് പുറമെ, സൈഹാത്ത് അല്‍ മുസബ് റാഫി സ്ട്രീറ്റിലും, റിയാദില്‍ അല്‍ മലാസിലുമാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. 24,000 ചതുരശ്രയടി വലുപ്പത്തിലാണ് സൈഹാത്ത് ലോട്ട് സ്റ്റോര്‍. 187,72 ചതുരശ്രയടി വലുപ്പത്തിലാണ് റിയാദ് അല്‍ മലാസ് ലോട്ട് ഒരുങ്ങിയിരിക്കുന്നത്.

Lulu Group opens three new Lotte stores in Saudi Arabia on the same day



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  17 hours ago
No Image

ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

International
  •  17 hours ago
No Image

ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍

uae
  •  17 hours ago
No Image

തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  17 hours ago
No Image

ഇന്ത്യാ മുന്നണിയിൽ വിള്ളൽ: ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി

National
  •  17 hours ago
No Image

നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ

National
  •  18 hours ago
No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  18 hours ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  18 hours ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  18 hours ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  19 hours ago