HOME
DETAILS

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

  
Muqthar
July 17 2025 | 03:07 AM

GDRFA comes up with a plan to increase Amer efficiency

ദുബൈ: എമിറേറ്റിലെ വിസ അപേക്ഷാ സേവന കേന്ദ്രമായ ആമറിന്റെ കാര്യക്ഷമത ഉയര്‍ത്താനുള്ള പരിശീലന പദ്ധതിയ്ക്ക് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജി.ഡി.ആര്‍.എഫ്.എ.ഡി) തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ആദ്യ സമഗ്ര പരിശീലന ടൂള്‍ കിറ്റ് പുറത്തിറക്കി.
കേന്ദ്രങ്ങളിലെ സേവന നിലവാരം മെച്ചപ്പെടുത്താനും ജീവനക്കാര്‍ക്ക് കൃത്യമായ അറിവ് പകരാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് ഈ പരിശീലനം. സ്ഥാപനപരമായ മികവും മികച്ച ഉപയോക്തൃ സേവനവും ഉറപ്പാക്കുന്ന തൊഴില്‍ സംസ്‌കാരം വളര്‍ത്തുകയെന്ന ജി.ഡി.ആര്‍.എഫ്.എ.ഡിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പുതുതായി നിയമിച്ച 80% ആമര്‍ സെന്റര്‍ ജീവനക്കാര്‍ക്കും ഈ പരിശീലനം നല്‍കിക്കഴിഞ്ഞു. നടപടിക്രമങ്ങള്‍, പെരുമാറ്റ രീതികള്‍, നിയമപരമായ കാര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ സമഗ്ര പരിശീലനം. സ്ഥാപനപരമായ അറിവ് കൈമാറാനും സേവന മികവ് വര്‍ധിപ്പിക്കാനും ഈ പരിശീലന കിറ്റ് ഏകീകൃത മാര്‍ഗനിര്‍ദേശമായി വര്‍ത്തിക്കും. പ്രൊഫഷണല്‍ മര്യാദകള്‍, സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, രേഖകള്‍ സമര്‍പ്പിക്കേണ്ട രീതി, പുതിയ ഇന്‍ഡെക്‌സിംഗ് സംവിധാനം, ഭരണപരമായ നിയമ ലംഘനങ്ങളും പിഴകളും എന്നിവയെല്ലാം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയാതായി മധികൃതര്‍ അറിയിച്ചു. ഉപയോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതും പ്രായോഗികവുമായ രീതിയിലാണ് ഈ വിവരങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

'സേവന നിലവാരം ജീവനക്കാരെ ശാക്തീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നടപടിക്രമപരമായ അറിവ് ഏകീകരിക്കുന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുഗമവും കാര്യക്ഷമവുമായ അനുഭവം നല്‍കാന്‍ സഹായിക്കും. ഈ പരിശീലന കിറ്റ് ഒരു പഠനോപകരണം എന്നതിലുപരി, ജി.ഡി.ആര്‍.എഫ്.എ.ഡിയുടെ ലക്ഷ്യങ്ങള്‍ക്കനുസൃതമായ മൂല്യാധിഷ്ഠിതപ്രൊഫഷണല്‍ സംസ്‌കാരം വളര്‍ത്താനുള്ള തന്ത്രപരമായ ചുവടുവെപ്പാണെന്ന് എന്‍ട്രി ആന്‍ഡ് റെസിഡന്‍സ് പെര്‍മിറ്റ്‌സ് വിഭാഗം ഡയരക്ടര്‍ ജനറല്‍ അസിസ്റ്റന്റ് ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അഹമ്മദ് അല്‍ ഗൈത് പറഞ്ഞു.

ഈ പുതിയ പരിശീലന പരിപാടി, തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലൂടെയും നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സേവന നിലവാരം ഉയര്‍ത്തുന്നതിലൂടെയും സ്ഥാപനത്തിന്റെ ഖ്യാതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെ ഭാഗമാണ്. ഇത് പൊതുജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ദുബൈയിലെ താമസാനുമതി സേവനങ്ങള്‍ക്കായുള്ള പ്രധാന കേന്ദ്രമായി ആമര്‍ സെന്ററുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. തുടര്‍ച്ചയായ പുരോഗതിക്കും പുതിയ കാര്യങ്ങള്‍ പഠിക്കാനും മനുഷ്യ വിഭവ ശേഷി വികസിപ്പിക്കാനും ജനറല്‍ ഡയരക്ടറേറ്റ് നല്‍കുന്ന പ്രാധാന്യം ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നുവെന്നും ജി.ഡി.ആര്‍.എഫ്.എ.ഡി വിശദീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  12 hours ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  12 hours ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  12 hours ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  13 hours ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  13 hours ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  13 hours ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  13 hours ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  21 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  21 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  21 hours ago