HOME
DETAILS

വീണ്ടും പാക് ചാരന്‍ വലയില്‍: പിടിയിലായത് സൈനികന്‍ ദേവീന്ദര്‍ സിങ്; പ്രതിക്ക് രഹസ്യ സൈനിക സാമഗ്രികളിലേക്കും പ്രവേശനം, പിന്നീട് അവ ഐഎസ്‌ഐക്ക് കമാറി

  
Muqthar
July 17 2025 | 02:07 AM

Indian Army soldier arrested from Jammu and Kashmir in Pak-linked espionage case

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക പ്രതിരോധ രഹസ്യങ്ങള്‍ ശത്രുരാജ്യത്തിന് ഒറ്റിക്കൊടുത്ത കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. സംഗ്രൂര്‍ ജില്ലയിലെ നിഹല്‍ഗഡ് ഗ്രാമത്തില്‍ താമസിക്കുന്ന ദേവീന്ദര്‍ സിങ് ആണ് അറസ്റ്റിലായതെന്ന് പഞ്ചാബ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂലൈ 14ന് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (Inter-Services Intelligence (ISI) ക്ലാസിഫൈഡ് സൈനിക വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് നിലവില്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ദേവീന്ദര്‍ സിങ്ങിനെ പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ (എസ്എസ്ഒസി) പിടികൂടിയത്.

ദേവീന്ദര്‍ സിങ്ങിനെ മൊഹാലി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തെ പോലീസ് കസ്റ്റഡി കോടതി അനുവദിച്ചു. ചാരവൃത്തി ആരോപിച്ച് കസ്റ്റഡിയിലെടുത്ത പഞ്ചാബില്‍നിന്നുള്ള മുന്‍ സൈനികന്‍ ഗുര്‍പ്രീത് സിംഗ് എന്ന ഗുരിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് ദേവീന്ദര്‍ കുടുങ്ങിയത്. ഗുര്‍പ്രീതിന് തന്ത്രപ്രധാനമായ സൈനിക രേഖകള്‍ നേടിയതില്‍ ദേവിന്ദറിന് പങ്കുണ്ടെന്ന് ഗുര്‍പ്രീത് സിങ്ങിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടെന്നും ഈ രേഖകളില്‍ രഹസ്യവിവരങ്ങള്‍ ഉണ്ടായിരുന്നതായും അത് പിന്നീട് പാക്കിസ്ഥാന്റെ ഐഎസ്‌ഐയ്ക്ക് ലഭിച്ചെന്നും പോലിസ് പറഞ്ഞു.

2017ല്‍ പൂനെയിലെ ഒരു സൈനിക ക്യാമ്പില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ദേവീന്ദറും ഗുര്‍പ്രീതും ആദ്യമായി കണ്ടുമുട്ടിയതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അവര്‍ ബന്ധം നിലനിര്‍ത്തുകയും പിന്നീട് സിക്കിമിലും ജമ്മു കശ്മീരിലും പോസ്റ്റിംഗുകളില്‍ ഒരുമിച്ച് സേവനമനുഷ്ഠിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

അവരുടെ സേവനകാലത്ത്, ഇരുവര്‍ക്കും രഹസ്യ സൈനിക സാമഗ്രികളിലേക്ക് പ്രവേശനം ഉണ്ടായിരുന്നു. അവയില്‍ ചിലത് പ്രതി ഐഎസ്‌ഐക്ക് ചോര്‍ത്തിയതായാണ് കരുതുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രണ്ടുഡസനിലേറെ പാക്ചാരന്‍മാരാണ് ഇന്ത്യയില്‍ പിടിയിലായത്. സൈനികര്‍, ട്രാവല്‍ വ്‌ളോഗര്‍മാര്‍, സോഷ്യല്‍മീഡിയ ഇന്‍ഫല്‍വന്‍സര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐ.ടി പ്രഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. അറസ്റ്റിലായ പല വ്യക്തികളും തമ്മില്‍ പരസ്പര ബന്ധമുള്ളതിനാല്‍ വലിയ ശൃംഖല തന്നെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പിടിയിലായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെട്ട ചാര ശൃംഖലയില്‍ ദേവീന്ദര്‍ സിങ്ങിന്റെ കൃത്യമായ പങ്ക് ഇപ്പോഴും അന്വേഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു.

ഐഎസ്‌ഐക്ക് രാജ്യരഹസ്യങ്ങള്‍ കൈമാറിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളായ മുകേഷ് രജക്, രാകേഷ് കുമാര്‍ ഗുപ്ത എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ്‌ചെയ്തിരുന്നു. പനാഗഡില്‍ താമസിക്കുന്ന മുകേഷ് രജക് ഇവിടുത്തെ സന്നദ്ധ സംഘടനയുടെ മറവിലാണ് ചാരപ്പണി ചെയ്തുകൊണ്ടിരുന്നത്. രാകേഷ് കുമാര്‍ ഗുപ്ത കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ നിവാസിയാണെന്നും അതേ സംഘടനയില്‍ ജോലി ചെയ്യുന്നുവെന്ന വ്യാജേന ചാരനായി പ്രവര്‍ത്തിച്ചിരുന്നതായും ഏജന്‍സികള്‍ കണ്ടെത്തി.

The Punjab Police arrested a serving Indian Army soldier for allegedly leaking classified military information to Pakistan’s Inter-Services Intelligence (ISI). The accused has been identified as Devinder Singh, a resident of Nihalgarh village in Sangrur district. He was arrested on July 14 from Uri in Jammu and Kashmir's Baramulla district.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  a day ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  a day ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  a day ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  a day ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  a day ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  a day ago